മഞ്ഞില്‍ പൊതിഞ്ഞു ഫഹദിന്റെ കാര്‍ബണ്‍ ഗാനമെത്തി; വിശാല്‍ ഭരദ്വാജിന്റെ സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും പ്രേക്ഷകരുടെ അഭിനന്ദനം

Date : January 7th, 2018

മഞ്ഞിൽ പൊതിഞ്ഞ് ഫഹദിന്റെ പുതിയ പാട്ടെത്തി. മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിന്റെ വിഡിയോ ഗാനത്തിനാണ് മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ഫഹദും ചിത്രത്തിലെ നായികയായ മംമ്ത മോഹന്‍ദാസും കാടിന്റെ മനോഹര ദൃശ്യങ്ങളും സസ്പെന്‍സുമാണ് ഗാന രംഗത്തില്‍ കാണിക്കുന്നത്.

ഗാനത്തിലെ വീഡിയോ ദൃശങ്ങൾക്കാണ് പ്രേക്ഷകരുടെ അഭിനന്ദനം. പാട്ട് വ്യത്യസ്തമായ സംഗീതത്തിലും ശബ്ദത്തിലുമാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് വിശാല്‍ ഭരദ്വാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിബി തോട്ടുപുറവും നാവിസ് സേവ്യറുമാണ് ചിത്രം നിര്‍മിക്കുന്നത്. വേണു തന്നെ കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം കെ.യു മോഹനനാണ്

കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ആയിരം കനി എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നെങ്കിലും പിന്നീട് കാര്‍ബണ്‍ എന്ന് ചിത്രത്തിന് പേരിടുകയായിരുന്നു. സൗബിന്‍ സാഹീര്‍, ഷറഫുദ്ദീന്‍, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, അശോകന്‍, നെടുമുടി വേണു, വിജയരാഘവന്‍, കൊച്ചു പ്രേമന്‍, മാസ്റ്റര്‍ ചേതന്‍, ലെന എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

email മഞ്ഞില്‍ പൊതിഞ്ഞു ഫഹദിന്റെ കാര്‍ബണ്‍ ഗാനമെത്തി; വിശാല്‍ ഭരദ്വാജിന്റെ സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും പ്രേക്ഷകരുടെ അഭിനന്ദനംpinterest മഞ്ഞില്‍ പൊതിഞ്ഞു ഫഹദിന്റെ കാര്‍ബണ്‍ ഗാനമെത്തി; വിശാല്‍ ഭരദ്വാജിന്റെ സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും പ്രേക്ഷകരുടെ അഭിനന്ദനം0facebook മഞ്ഞില്‍ പൊതിഞ്ഞു ഫഹദിന്റെ കാര്‍ബണ്‍ ഗാനമെത്തി; വിശാല്‍ ഭരദ്വാജിന്റെ സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും പ്രേക്ഷകരുടെ അഭിനന്ദനം0google മഞ്ഞില്‍ പൊതിഞ്ഞു ഫഹദിന്റെ കാര്‍ബണ്‍ ഗാനമെത്തി; വിശാല്‍ ഭരദ്വാജിന്റെ സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും പ്രേക്ഷകരുടെ അഭിനന്ദനം0twitter മഞ്ഞില്‍ പൊതിഞ്ഞു ഫഹദിന്റെ കാര്‍ബണ്‍ ഗാനമെത്തി; വിശാല്‍ ഭരദ്വാജിന്റെ സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും പ്രേക്ഷകരുടെ അഭിനന്ദനം