ഇരയുടെ പേരു വെളിപ്പെടുത്തി; നിരന്തരം ഭീഷണി മുഴക്കുന്ന ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍; നിയമപരമായി നേരിടാന്‍ തയാറെന്ന് നടന്‍ കോടതിയില്‍; 27നു യുവതി നേരിട്ടു ഹാജരാകും

Date : January 7th, 2018

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരേ പരാതി നല്‍കിയ യുവതിയോട് ഈമാസം 27നു നേരിട്ടു ഹാജരാകാന്‍ എറണാകുളം സി.ജെ.എം. കോടതിയുടെ നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചത്.

െലെംഗികാരോപണക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്റെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്യണമെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രത്യേകം അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കള്ളക്കേസില്‍ കുടുക്കി തന്റെ കരിയര്‍ നശിപ്പിക്കാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമമെന്നു ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു.

കേസ് നിയമപരമായി നേരിടാന്‍ തയാറായതുകൊണ്ടാണ് സിനിമാ ചിത്രീകരണം മാറ്റിവച്ച് കോടതിയിലെത്തിയതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. പരാതിക്കാരി ഹാജരാകാത്തതിനാലാണ് കേസ് ഇരുപത്തിയേഴിലേക്കു മാറ്റിയത്. ക്ഷണം സ്വീകരിച്ച് താരത്തിന്റെ ഫഌറ്റില്‍ തിരക്കഥ ചര്‍ച്ച ചെയ്യാന്‍ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്റ്റംബര്‍ 15 ന് യുവതിയും പിന്നീടു നടനും പരാതിയുമായി രംഗത്തുവരികയായിരുന്നു. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഉണ്ണി മുകുന്ദന്റെ പരാതി.

നേരത്തേ, സംഭവത്തെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരെ താരം െകെയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം വിവാദമായി. മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ദൃശ്യങ്ങള്‍ മായിച്ചു കളയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. താരത്തിനും ഇരുപതോളം സിനിമക്കാര്‍ക്കുമെതിരേയാണ് അന്വേഷണം. തിരക്കഥയുമായെത്തിയ യുവതി പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതി.

എന്നാല്‍, തന്നെ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു യുവതി പറയുന്നത്. സിനിമയുടെ കഥ പറയാന്‍ വീട്ടിലെത്തിയ തന്നെ നടന്‍ ബലം പ്രയോഗിച്ച് തന്നെ വീടിന്റെ മുകള്‍നിലയിലേക്കു കൊണ്ടുപോയി. എതിര്‍പ്പവഗണിച്ച് ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി ബലാത്കാരമായി ചുംബിച്ചു. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നാലുമാസം മുമ്പ് കോടതിയെ സമീപിച്ചതെന്ന് യുവതി പറയുന്നു. കൈവശമുള്ള കഥ സിനിമയാക്കണമെന്ന ആഗ്രഹവുമായാണ് ഉണ്ണിമുകുന്ദനെ സമീപിച്ചത്. സുഹൃത്തായ തിരക്കഥാകൃത്താണ് ഇതിന് അവസരമൊരുക്കിയത്. 2016 മേയില്‍ കാണാന്‍ ശ്രമിച്ചെങ്കിലും നടന്റെ തിരക്കുമൂലം നടന്നില്ല. ഇതിനിടെ ഒരു പ്രമുഖ നിര്‍മാണക്കമ്പനി കഥയില്‍ താത്പര്യം പ്രകടിപ്പിച്ചതോടെ പദ്ധതിക്കു വീണ്ടും ജീവന്‍വച്ചു.

തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും നടനെ കാണാന്‍ ശ്രമിച്ചു. ഓഗസ്റ്റ് 23ന് ഉച്ചകഴിഞ്ഞ് 3.30ന് ഇടപ്പള്ളിയിലെ നടന്റെ വീട്ടില്‍ കൂടിക്കാഴ്ച നിശ്ചയിച്ചു. നടന്‍ വാട്‌സ്ആപ്പില്‍ വിലാസം കൈമാറി. പറഞ്ഞസമയത്ത് എത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സൗഹൃദസംഭാഷണത്തിനുശേഷം കഥപറയാന്‍ തുനിഞ്ഞെങ്കിലും നടന്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല. തുറിച്ചുനോക്കി ഇരിക്കുക മാത്രമാണു ചെയ്തത്. കഥയെ സംബന്ധിച്ച് പ്രാഥമികവിവരണം നടത്തിയതിനു പിന്നാലെ നടന്‍ വീട് ചുറ്റിക്കാണാന്‍ ക്ഷണിച്ചെങ്കിലും താന്‍ വിസമ്മതിച്ചു. വീടിന്റെ താഴത്തെ നിലയിലുള്ള സവിശേഷകണ്ണാടി കാണാമെന്നായി നടന്‍. അതും നിരാകരിച്ചതോടെ നടന്‍ ബലം പ്രയോഗിച്ച് തന്നെ വീടിന്റെ മുകള്‍നിലയിലേക്കു കൊണ്ടുപോയി. എതിര്‍പ്പവഗണിച്ച് ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി ബലാത്കാരമായി ചുംബിച്ചു. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കുകയും ചെയ്തു. പിടി അല്‍പം അയഞ്ഞതോടെ സര്‍വശക്തിയുമുപയോഗിച്ച് നടനെ തള്ളിമാറ്റി.

ഉച്ചത്തില്‍ ബഹളം വച്ചതോടെ നടന്‍ പിന്തിരിഞ്ഞു. പിന്നീട് നടന്‍തന്നെയാണു തനിക്കു പോകാന്‍ യൂബര്‍ ടാക്‌സി വിളിച്ചുവരുത്തിയത്. വീടിന്റെ വാതില്‍ തുറന്നുതന്നെങ്കിലും നടന്‍ പുറത്തിറങ്ങിയില്ല. ഫോണില്‍ വിവരമറിയിച്ചതിനേത്തുടര്‍ന്നു സുഹൃത്തെത്തി ആശ്വസിപ്പിക്കുകയും റെയില്‍വേ സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു. സുഹൃത്തിന്റെ സാന്നിധ്യത്തില്‍ ധൈര്യം വീണ്ടെടുത്ത് ഉണ്ണിമുകുന്ദനെ ഫോണില്‍ വിളിച്ചു. എന്നാല്‍, ഖേദം പ്രകടിപ്പിക്കാന്‍പോലും തയാറാകാതെ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണു ചെയ്തത്. പിന്നീട് താന്‍ അഭിഭാഷകനുമായി കേസിന്റെ കാര്യത്തിനു ബന്ധപ്പെട്ടതോടെ പരിചയമില്ലാത്ത നമ്പരുകളില്‍നിന്നു വിളികള്‍ എത്തിത്തുടങ്ങി. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ തയാറായത്”. അസാമാന്യകരുത്തനായ നടന്റെ ആക്രമണത്തില്‍നിന്ന് സാധാരണ ഒരു സ്ത്രീക്കു രക്ഷപ്പെടാനാവില്ലെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു.

email ഇരയുടെ പേരു വെളിപ്പെടുത്തി; നിരന്തരം ഭീഷണി മുഴക്കുന്ന ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍; നിയമപരമായി നേരിടാന്‍ തയാറെന്ന് നടന്‍ കോടതിയില്‍; 27നു യുവതി നേരിട്ടു ഹാജരാകുംpinterest ഇരയുടെ പേരു വെളിപ്പെടുത്തി; നിരന്തരം ഭീഷണി മുഴക്കുന്ന ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍; നിയമപരമായി നേരിടാന്‍ തയാറെന്ന് നടന്‍ കോടതിയില്‍; 27നു യുവതി നേരിട്ടു ഹാജരാകും0facebook ഇരയുടെ പേരു വെളിപ്പെടുത്തി; നിരന്തരം ഭീഷണി മുഴക്കുന്ന ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍; നിയമപരമായി നേരിടാന്‍ തയാറെന്ന് നടന്‍ കോടതിയില്‍; 27നു യുവതി നേരിട്ടു ഹാജരാകും0google ഇരയുടെ പേരു വെളിപ്പെടുത്തി; നിരന്തരം ഭീഷണി മുഴക്കുന്ന ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍; നിയമപരമായി നേരിടാന്‍ തയാറെന്ന് നടന്‍ കോടതിയില്‍; 27നു യുവതി നേരിട്ടു ഹാജരാകും0twitter ഇരയുടെ പേരു വെളിപ്പെടുത്തി; നിരന്തരം ഭീഷണി മുഴക്കുന്ന ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍; നിയമപരമായി നേരിടാന്‍ തയാറെന്ന് നടന്‍ കോടതിയില്‍; 27നു യുവതി നേരിട്ടു ഹാജരാകും