മുന്നൂറു കോടിയുടെ കര്‍ണനില്‍ പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രം; സംവിധായകന്റെ വെളിപ്പെടുത്തലിനു പിന്നില്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം; മൂന്നുവര്‍ഷം തിരക്കോടു തിരക്ക്; ‘മൊയ്തീനി’ലെ ഇടപെടലും തിരിച്ചടിയായി

Date : January 8th, 2018

ആരാധകരെ ഞെട്ടിച്ചു ‘കര്‍ണനി’ല്‍നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയെന്നു സംവിധായകന്‍ ആര്‍.എസ്. വിമല്‍ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. നായകനായി ചിയാന്‍ വിക്രം എത്തുമെന്നും വ്യക്തമാക്കി. ചിത്രത്തില്‍ പൃഥ്വിരാജിനെ ഒഴിവാക്കിയതല്ലെന്നും അടുത്ത മൂന്നുവര്‍ഷത്തെ ഡേറ്റിന്റെ പ്രശ്‌നം തന്നെയാണ് ഇതിനു പിന്നിലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കൂടാതെ അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം ആദ്യം നിര്‍മ്മിക്കാനിരുന്നത്. പിന്നീട് അദ്ദേഹം പിന്മാറിയതും പൃഥ്വിരാജിന് തിരിച്ചടിയായി. മൂന്നൂറുകോടി ചെലവില്‍ നിര്‍മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. ഈ ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കും.

prithviraj-karnan മുന്നൂറു കോടിയുടെ കര്‍ണനില്‍ പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രം; സംവിധായകന്റെ വെളിപ്പെടുത്തലിനു പിന്നില്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം; മൂന്നുവര്‍ഷം തിരക്കോടു തിരക്ക്; 'മൊയ്തീനി'ലെ ഇടപെടലും തിരിച്ചടിയായി

karnan

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു. മികച്ച ഗായകനായി തെരഞ്ഞെടുത്ത പി. ജയചന്ദ്രനെ ഒഴിവാക്കണമെന്നും പൃഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമുണ്ടായിരുന്നു. അത് കര്‍ണനെയും ബാധിച്ചു എന്നാണ് വിവരം

ചിത്രത്തിന്റെ ആനിമേഷന്‍-പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആറുമാസമായി നടക്കുകയാണ്. ഇതിനായി എന്നു നിന്റെ മൊയ്തീന്‍ സിനിമയെടുത്തതിനേക്കാള്‍ പണം ചെലവായെന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിമല്‍ പറഞ്ഞു. 30 കോടി രൂപയെങ്കിലും നാലു ഭാഷയിലിറങ്ങുന്ന ചിത്രത്തിനു ചെലവാകുമെന്നാണു കണക്കുകൂട്ടലെങ്കിലും അതില്‍ നില്‍ക്കില്ലെന്നാണു സൂചന. ബാഹുബലി പോലുള്ള ബ്രഹ്മാണ്ട ചിത്രങ്ങളെ കടത്തിവെട്ടി ഇതു മുന്നേറുമെന്ന് ഉറപ്പ്. മാര്‍ച്ചില്‍ ഹൈദരാബാദിലാകും ചിത്രീകരണം.

karnan-animation12 മുന്നൂറു കോടിയുടെ കര്‍ണനില്‍ പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രം; സംവിധായകന്റെ വെളിപ്പെടുത്തലിനു പിന്നില്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം; മൂന്നുവര്‍ഷം തിരക്കോടു തിരക്ക്; 'മൊയ്തീനി'ലെ ഇടപെടലും തിരിച്ചടിയായി

‘കര്‍ണന്റെ’ പ്രീ വിഷ്വല്‍ ആനിമേഷനാണ് ഹൈദരാബാദിലും തിരുവനന്തപുരത്തുമായി നടക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂറാകും ദൈര്‍ഘ്യം. സിനിമയോട് അനുബന്ധിച്ച് ആനിമേഷന്‍ സിനിമയും പുറത്തിറക്കുമെന്ന് വിമല്‍ തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. എങ്കിലും സിനിമയെക്കുറിച്ചു കൂടുതലൊന്നും പറയാനാകില്ലെന്നും പാരകളാണു ചുറ്റുമെന്നും സംവിധായകന്‍ പറയുന്നു. മലയാളം, തെലുങ്ക്, തമിഴ്്, ഹിന്ദി പതിപ്പുകളാണു പുറത്തിറങ്ങുക. ഓരോ ഭാഷയ്ക്കും പ്രിയപ്പെട്ട നടീനടന്മാര്‍ തന്നെയാകും കഥാപാത്രങ്ങളായി എത്തുക. 3ഡിയിലായിരിക്കും ചിത്രീകരണം. രാമോജി റാവു ഫിലിം സിറ്റിയിലാകും കൂറ്റന്‍ സെറ്റുകള്‍ ഒരുക്കുകയെന്നും സൂചനയുണ്ട്. ഹസ്തിനപുരിയും ഇന്ദ്രപ്രസ്ഥവും എല്ലാം ഇതിലുണ്ടാകും. അയ്യായിരത്തിലേറെ തിയേറ്ററുകളാണു ലക്ഷ്യമെന്നും സംവിധായകന്‍ പറയുന്നു.

കോസ്റ്റിയൂം, ക്യാമറ ആംഗിള്‍, എല്ലാ കാര്യങ്ങളും ആനിമേഷന്‍ സിനിമയിലുണ്ടാകുന്നതിനാല്‍ അനാവശ്യ പണച്ചെലവും സമയവും ഒഴിവാക്കാം. 20 ശതമാനം ചിത്രീകരണം ഫിലിം സിറ്റിക്കു പുറത്തായിരിക്കും. ഗംഗാനദിയുടെ പശ്ചാത്തലത്തിലും ചിത്രീകരണം നടക്കും. സിനിമയുടെ തമിഴ് തിരക്കഥ ജയമോഹനാണു തയാറാക്കുന്നത്.

email മുന്നൂറു കോടിയുടെ കര്‍ണനില്‍ പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രം; സംവിധായകന്റെ വെളിപ്പെടുത്തലിനു പിന്നില്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം; മൂന്നുവര്‍ഷം തിരക്കോടു തിരക്ക്; 'മൊയ്തീനി'ലെ ഇടപെടലും തിരിച്ചടിയായിpinterest മുന്നൂറു കോടിയുടെ കര്‍ണനില്‍ പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രം; സംവിധായകന്റെ വെളിപ്പെടുത്തലിനു പിന്നില്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം; മൂന്നുവര്‍ഷം തിരക്കോടു തിരക്ക്; 'മൊയ്തീനി'ലെ ഇടപെടലും തിരിച്ചടിയായി0facebook മുന്നൂറു കോടിയുടെ കര്‍ണനില്‍ പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രം; സംവിധായകന്റെ വെളിപ്പെടുത്തലിനു പിന്നില്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം; മൂന്നുവര്‍ഷം തിരക്കോടു തിരക്ക്; 'മൊയ്തീനി'ലെ ഇടപെടലും തിരിച്ചടിയായി0google മുന്നൂറു കോടിയുടെ കര്‍ണനില്‍ പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രം; സംവിധായകന്റെ വെളിപ്പെടുത്തലിനു പിന്നില്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം; മൂന്നുവര്‍ഷം തിരക്കോടു തിരക്ക്; 'മൊയ്തീനി'ലെ ഇടപെടലും തിരിച്ചടിയായി0twitter മുന്നൂറു കോടിയുടെ കര്‍ണനില്‍ പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രം; സംവിധായകന്റെ വെളിപ്പെടുത്തലിനു പിന്നില്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നം; മൂന്നുവര്‍ഷം തിരക്കോടു തിരക്ക്; 'മൊയ്തീനി'ലെ ഇടപെടലും തിരിച്ചടിയായി