‘ഇങ്ങനെയൊരു നേതാവിനെ നിങ്ങളെപ്പോലുള്ള ബ്രോയ്‌ലര്‍ ചെക്കന്മാര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല ബല്‍റാം; എത്രയോപേര്‍ അനുഭവങ്ങളില്‍നിന്ന് കമ്യൂണിസ്റ്റായപ്പോള്‍ നിങ്ങള്‍ പഴയ കോണ്‍ഗ്രസുകാര്‍ക്ക് അപമാനമായി തുടരുന്നു’; എകെജി വിഷയത്തില്‍ നേരനുഭവങ്ങളില്‍നിന്നും വികെ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Date : January 8th, 2018

എകെജിയെ ബാലപീഡകനെന്നു വിളിച്ച കോണ്‍ഗ്രസ് നേതാവിന് ഹൃദയസ്പര്‍ശിയായ കുറിപ്പെഴുതി എഴുത്തുകാരന്‍ വികെ ജോസഫ്. കുടുംബ പശ്ചാത്തലം കോണ്‍ഗ്രസുകാര്‍ക്ക് അനുകൂലമായിട്ടും തൊഴിലിടങ്ങളില്‍ എകെജിയുടെ ഇടപെടലുകളും പ്രതികരണങ്ങളും ധൈര്യവും ആദര്‍ശവും കണ്ട് കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടയാളാണു താനെന്നും ഇത്തരമൊരു നേതാവിനെ നിങ്ങള്‍ക്കു സ്വപ്‌നത്തില്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നെ പോലെ എത്രയോ ആളുകള്‍ കോണ്‍ഗ്രസുകാരായിരുന്നവര്‍ ലോകത്തിന്റെ അനുഭവങ്ങളില്‍ നിന്ന് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റും ആയി മാറിയപ്പോള്‍ നിങ്ങള്‍ ഇപ്പോഴും ഒരു അന്തസ് കെട്ട കോണ്‍ഗ്രസ് ആയി പഴയ കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അപമാനമായി തുടരുന്നെന്നും എകെജി ഒക്കെ ജീവിച്ച ജീവിതത്തെക്കുറിച്ച് നിങ്ങളെപ്പോലെ ബ്രോയിലര്‍ കോണ്‍ഗ്രസ് ചെക്കന്‍മ്മാര്‍ക്കു ഒന്നും മനസ്സിലാക്കാന്‍ കഴിയില്ലെന്നും വികെ ജോസഫ് പരിഹസിക്കുന്നു.
.

joseph 'ഇങ്ങനെയൊരു നേതാവിനെ നിങ്ങളെപ്പോലുള്ള ബ്രോയ്‌ലര്‍ ചെക്കന്മാര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല ബല്‍റാം; എത്രയോപേര്‍ അനുഭവങ്ങളില്‍നിന്ന് കമ്യൂണിസ്റ്റായപ്പോള്‍ നിങ്ങള്‍ പഴയ കോണ്‍ഗ്രസുകാര്‍ക്ക് അപമാനമായി തുടരുന്നു'; എകെജി വിഷയത്തില്‍ നേരനുഭവങ്ങളില്‍നിന്നും വികെ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ശ്രീമാൻ ബൽറാം,
അങ്ങനെ വിളിക്കപെടാനുള്ള അർഹത നിങ്ങൾക്കില്ലെങ്കിലും എന്റെ മര്യാദയും സംസ്ക്കാരവും എന്നെ അതിന് അനുവദിക്കുന്നില്ല..
ഞാൻ പണ്ട് ..1972 വരെ നിങ്ങളെ പോലെ തന്നെ ഞാനും വലിയ ലോകവിവരവും വിശാലമായ മാനവിക ബോധവും ഒന്നും ഇല്ലാതിരുന്ന ഒരു കോൺഗ്രസ്സുകാരനായിരുന്നു..കമ്മ്യൂണിസ്റ്റ് വിരോധം ശക്തമായിരുന്ന കത്തോലിക്കാ ക്രിസ്ത്യൻ സമുദായത്തിലെ ഒരു കോൺഗ്രസ് കുടുംബത്തിൽ ആയിരുന്നു ഞാൻ ജനിച്ചു വളർന്നത്..
കണ്ണൂർ ജില്ലയുടെ കിഴക്ക് കുടകിന്റെ അടുത്തുള്ള കുന്നോത്ത് എന്ന ഒരു തനി ഗ്രാമത്തിലാണ് വീട്.. ഇച്ചായൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ അച്ഛൻ ഒരു കടുത്ത കോൺഗ്രസുകാരനായിരുന്നു..പക്ഷെ ആ കോൺഗ്രസുകാരനിൽ നിന്നായിരുന്നു ഞങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഒക്കെ പഠിച്ചത്..നാട്ടിൽ സ്‌കൂളും പള്ളിയും വായനശാലയും നാടകസംഘവും ഒക്കെ ഉണ്ടാക്കാൻ നേതൃത്വം കൊടുത്ത കോൺഗ്രസ് കാരൻ ആയിരുന്നു ഇച്ചായൻ..കമ്മ്യൂണിസത്തിനോടും പാർട്ടിയോടും ഒക്കെ ഇച്ചായന് ഒരു അടുപ്പവും ഇല്ല..ചില മദ്യപാന വേളകളിൽ അവരെയൊക്കെ വിമര്ശിക്കുന്നതും ചീത്ത പറയുന്നതും കേട്ടിട്ടുണ്ട്..പക്ഷെ അപ്പോഴും എല്ലാ ജാതി മതസ്ഥരും ആയും പ്രാദേശിക കമ്മ്യൂണിസ്റ്റ് പ്രവർത്തകരും ആയും നല്ല സൗഹൃദത്തിലും ആയിരുന്നു.. കിട്ടേട്ടൻ, കണാരേട്ടൻ, കുഞ്ഞച്ചൻ ചേട്ടൻ എന്നീ കമ്മ്യൂണിസ്റ്റുകാരെ എനിക്കോർമ്മയുണ്ട്..പലപ്പോഴും അവരൊക്കെ വീട്ടിൽ വന്നിരുന്നതും അവരുടെ വീട്ടിൽ ഇച്ചായൻ പോയിരുന്നതായും എനിക്കോർമ്മയുണ്ട്..
വീട്ടിൽ മാതൃഭൂമി പത്രമാണ് വരുതിയിരുന്നത്..കമ്മ്യൂണിസ്റ്റുകാരെ എതിർത്തുകൊണ്ടിരിക്കുമ്പോഴും ഇച്ചായൻ എ കെ ജി യെ എപ്പോഴും പുകഴ്ത്തി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്..ഈ എം എസിനെക്കുറിച്ചും നല്ലതു പറയുന്നത് കേട്ടിട്ടുണ്ട്..

 

പക്ഷെ വിട്ടുവീഴ്ച്ച ഇല്ലാത്ത കോൺഗ്രസ്സ്.. കുടിയേറ്റമേഖലയിൽ മുഴുവൻ ഇച്ചായന് പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളത് കൊണ്ടാകും പല കോൺഗ്രസ്സ് നേതാക്കളും വീട്ടിൽ വന്നിരുന്നതും കണ്ടിട്ടുണ്ട്.. ഞാൻ ISRO യിൽ ജോലി കിട്ടി തിരുവനന്തപുരം വരുന്നത് 1971 ഡിസംബർ അവസാനം ആണ്..അന്നെനിക്ക് 20 വയസ്സ് മാത്രം പ്രായം..ISRO എനിക്കൊരു പുതിയ ലോകമായിരുന്നു..
എ കെ ജിയെ ഞാൻ ആദ്യം കാണുന്നത് അവിടെ വെച്ചായിരുന്നു.. അദ്ദേഹത്തോട് എല്ലാവർക്കും ഉള്ള ആദരവും സ്നേഹവും ഒക്കെ ഞാൻ കാണുന്നത് അവിടെ വെച്ചാണ്.. ISRO യിലെ ആദ്യ തൊഴിലാളി സംഘടന ആയ ISRO staff Association ൽ ഞാനും അംഗമായി..1973 ൽ ആണ് എകെജി ഇതിന്റെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുന്നത്..എകെജി ഒരു ട്രേഡ് യൂണിയന്റെ ഭാരവാഹി ആകുന്നതു ആദ്യമാണ് എന്നാണു സഖാക്കൾ ഞങ്ങളോട് പറഞ്ഞത്..ഞാനന്നും കമ്മ്യൂണിസ്റ്റ് ആയിട്ടില്ല.അന്ന് vssc( ISRO TVM centre) director Dr.Brahmaprakash എന്ന സാത്വികനായ ശാസ്ത്രജ്ഞൻ ആയിരുന്നു.എകെജി ISRO യിൽ വരുമ്പോൾ ഡോ. ബ്രഹ്മപ്രകാശ് താഴെ ഗേറ്റിൽ വന്നു അദ്ദേഹത്തിനെ കൂട്ടിക്കൊണ്ടു പോകും..രണ്ടുപേർക്കും പരസ്പ്പരം വലിയ ബഹുമാനമായിരുന്നു..

 

എകെജിയോടുള്ള ആദരവ് കൊണ്ടും അസ്സോസിയേഷൻ നേതാക്കളുടെ പെരുമാറ്റവും ധീരമായ നിലപാടുകളും ഒക്കെ കൊണ്ട് ഞാനും പതുക്കെ പതുക്കെ സംഘപ്രവർത്തനത്തിൽ സജീവമായി..എകെജിയുടെ സ്വാധീനം കൊണ്ടും വായനാ അനുഭവങ്ങൾ കൊണ്ടും ഞാനും പതുക്കെ കമ്മ്യൂണിസ്റ്റ് അനുഭാവി ആയി..എകെജിയോട് എല്ലാ തലത്തിലും ഉള്ള ജീവനക്കാർ കാണിക്കുന്ന സ്നേഹവും ആദരവും ബഹുമാനവും എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്..ഞാൻ ജീവിതത്തിൽ ഇത് പോലെ ഒരു നേതാവിനെ, മനുഷ്യനെ കണ്ടിട്ടില്ല..മിസ്റ്റർ ബൽറാം…എന്നെ പോലെ എത്രയോ ആളുകൾ കോൺഗ്രസുകാരായിരുന്നവർ ലോകത്തിന്റെ അനുഭവങ്ങളിൽ നിന്ന് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റും ആയി മാറിയപ്പോൾ നിങ്ങൾ ഇപ്പോഴും ഒരു അന്തസ് കെട്ട കോൺഗ്രസ് ആയി പഴയ കോൺഗ്രസുകാർക്ക് തന്നെ അപമാനമായി തുടരുന്നു..എകെജി യെ കോൺഗ്രസുകാർ അടക്കമുള്ളവർ എത്ര അഗാധമായി സ്നേഹിച്ചു എന്ന് നേരിട്ട് കണ്ടനുഭവിച്ച ഒരു കാര്യം പിന്നെ പറയാം..അത് 1974 ലെ railway സമരത്തെ സഹായിക്കാനുള്ള ഫണ്ട് സ്വീകരിക്കാൻ എകെജി ISRO യിൽ വന്നപ്പോൾ ഉണ്ടായ ലാത്തിച്ചാർജ്ജും വെടിവെപ്പും തിരുവന്തപുരം മുതൽ ഡൽഹി വരെ ഇളക്കി മറിച്ചതിനെക്കുറിച് പിന്നെ പറയാം ..അന്ന് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ എകെജിയെ ബന്ധപ്പെടാൻ ശ്രമിച്ചതൊക്കെ ഇനിയും രേഖപ്പെടുത്തതെ പോയിട്ടുള്ള ചരിത്രമാണ്.. എകെജി ഒക്കെ ജീവിച്ച ജീവിതത്തെക്കുറിച്ച് നിങ്ങളെപ്പോലെ ബ്രോയിലർ കോൺഗ്രസ് ചെക്കൻമ്മാർക്കു ഒന്നും മനസ്സിലാക്കാൻ കഴിയില്ല..

ശ്രീ ബൽറാം,
1974 ലെ റെയിൽവേ സമരത്തെക്കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടാവുമോ എന്നറിയില്ല..റെയിൽവേ തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി എല്ലാ സ്ഥലങ്ങളിലും ഫണ്ട് പിരിക്കുന്നുണ്ടായിരുന്നു.. ISRO യിൽ അസോസിയേഷൻ സമാഹരിച്ച ഫണ്ട് ഏറ്റു വാങ്ങാൻ എകെജി വരുന്നു..ഗേറ്റിനു പുറത്ത് ഒരു യോഗം പ്ലാൻ ചെയ്തു..എകെജിയെ കാത്ത് അസോസിയേഷൻ അംഗങ്ങൾ മാത്രമല്ല ഒരു വലിയ ആൾക്കൂട്ടം കാത്ത് നിൽക്കുകയാണ്..അന്ന് ഡയറക്റ്റർ ബ്രഹ്മ്പ്രകാശ് സ്ഥലത്തില്ല..അന്ന് ചുമതലയുണ്ടായിരുന്ന ഡോ. മുഖർജി ( ഒരു മഹാ വിവരദോഷി) എകെജിക്ക് ISRO യിലേക്ക് പ്രവേശനം നിഷേധിച്ച്.2 കിമി അകലെയുള്ള സെക്യൂരിറ്റി ഗേറ്റിൽ എകെജിയുടെ കാർ തടഞ്ഞു..വിവരമറിഞ്ഞു രോഷാകുലരായ സംഘടന പ്രവർത്തകർ സെക്യൂരിറ്റി സേനയെ തള്ളി മാറ്റി എകെജിയുടെ കാർ മുകളിലേക്ക് കൊണ്ട് വന്നു.ഓഫീസിനു പുറത്തുള്ള ബസ് സ്റ്റോപ്പിൽ എകെജി പ്രസംഗിക്കാൻ തുടങ്ങവെ CISF സേന ലാത്തിച്ചാർജ് തുടങ്ങി..അവർ എകെജിയെ ആണ് മർദ്ദിക്കാൻ ലക്ഷ്യമിട്ടത്..ഈ സേനയിലുള്ളവരൊക്കെ വടക്കൻ സംസ്ഥനങ്ങളിൽ നിന്നുള്ളവരാണ്..അവർക്കെന്ത് എകെജി..പക്ഷെ ഒരു മലയാളി പോലീസുദ്യോഗസ്ഥൻ ..മഹാ അഹങ്കാരിയും വിവര ദോഷിയും ആയിട്ടുള്ള dysp ആയിരുന്നു അന്ന് ചുമതലയുള്ള assistant commander.

വളരെ പെട്ടെന്ന് എകെജിയെ പൊതിഞ്ഞു നിൽക്കുന്ന ഒരു മനുഷ്യ മതിൽ ഉയർന്നു..അവരുടെ പുറത്ത് ലാത്തി വീണു കൊണ്ടിരുന്നു…അവരിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് ബൽറാം..ഇങ്ങനെ ഉള്ള ഒരു കാഴ്ച ഞാൻ പിന്നെ കണ്ടിട്ടില്ല..isro ജീവനക്കാർ 90 ശതമാനവും അന്ന് ചെറുപ്പമാണ്..ശരാശരി പ്രായം 25..30 ആയിരിക്കും..അവരെല്ലാവരും എകെജിക്കു വേണ്ടി മരിക്കാൻ പോലും തയ്യാറായി സെക്യൂരിറ്റി സേനയെ നേരിട്ടു.. അപ്പോൾ നേരത്തെ പറഞ്ഞ കമാണ്ടർ ആകാശത്തേക്ക് വെടിവെച്ചു..പെട്ടെന്ന് എല്ലാവരെയും തള്ളിമാറ്റികൊണ്ട് എകെജി അയാളുടെ നെരേ നീങ്ങി..ധൈര്യമുണ്ടെങ്കിൽ വെക്കടാ വെടി എന്ന് പറഞ്ഞു എകെജി ഷർട്ട് കീറി നെഞ്ച് കാട്ടി നിന്നു..എന്തിനും തയ്യാറായി നിന്ന ആളുകളെ എകെജി സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചു കൊണ്ട് ഗേറ്റിൽ കുത്തിയിരുന്നു..പരിക്ക് പറ്റിയവരെ vssc medical clinicൽ കൊണ്ടുപോയി..പലരും സംഘടനാ അംഗങ്ങളോ അനുഭാവികളോ അല്ല.അവർ എകെജി എന്ന വികാരത്തിനൊപ്പം , ആ മനുഷ്യന് വേണ്ടി ,അവരുടെ നേതാവിന് വേണ്ടി തല്ലു കൊണ്ടവരാണ് ബൽറാം..പക്ഷെ നിങ്ങൾക്കിതൊന്നും മനസ്സിലാവില്ല..നിങ്ങൾ പരീക്ഷ എഴുതി ജയിച്ചു mla ആയ ആളാണ്..എകെജിയെ പോലുള്ളവർ പരീക്ഷയും പഠിപ്പും ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയവരാണ്..അവർ ഒളിവിലിരുന്നത് സ്ത്രീ പീഠനത്തിന് അറസ്റ്റ് ഭയന്നായിരുന്നില്ല.. വൈകുന്നേരം vssc യിൽ നിന്ന് നഗരത്തിലേക്ക് ജീവനക്കാരെയും കൊണ്ട് പോകുന്ന എല്ലാ ബസ്സുകളും തടയപ്പെടുകയോ റദ്ദ് ചെയ്യുകയോ ചെയ്തു..ഒരു വലിയ സംഘം ആളുകൾ ഗേറ്റിൽ എകെജിക്കു ചുറ്റിലും തന്നെ നിന്നു..സ്ഥിതി സംഘർഷ ഭരിതമാകുകയായിരുന്നു..എകെജിയെ ലാത്തിച്ചാർജ്ജ് ചെയ്യുകയും വെടിവെപ്പുണ്ടാകുകയും ചെയ്‌തെന്ന വാർത്ത സമീപ സ്ഥലങ്ങളിലേക്കും നഗരത്തിലേക്കും പടർന്നു.. ദൂരെ നിന്ന് ആളുകൾ കൊളുത്തിയ പന്തങ്ങളും ചുരുട്ടിയ മുഷ്ടികളും ആയി ISRO യിലേക്ക് ഒരു പ്രേരണയും നിർദ്ദേശങ്ങളോ ഇല്ലാതെ കൂട്ടം കൂട്ടമായി വന്നുകൊണ്ടിരുന്നു..

എകെജി ഗേറ്റിൽ കുത്തിയിരിപ്പ് സമരം തുടങ്ങി..കളക്റ്ററും സംഘവും വന്നു എകെജിയോട് സംസാരിക്കാൻ..എകെജി വഴങ്ങുന്നില്ല..പുറത്ത് നിന്നുള്ള രോഷാകുലരായ ജനങ്ങൾ ISRO യുടെ നിരോധിത മേഖല കടന്നു കയറി വന്നാലുള്ള ഭവിഷ്യത്ത് മനസ്സിലാക്കി എകെജി തന്നെ യൂണിയൻ നേതാക്കളെ താഴേയുള്ള ഗേറ്റിലേക്ക് പറഞ്ഞയച്ചു..എകെജിക്ക് പരിക്കൊന്നും ഇല്ലെന്നും സുരക്ഷിതനാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎം നേതാക്കളും നഗരത്തിൽ നിന്ന് വന്നു പുറ ത്തു നിന്നു. എകെജിയെ സത്യാഗ്രഹം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചുകൊണ്ടു ഡൽഹിയിൽ നിന്നുമൊക്കെ വിളികൾ വന്നു..സമയം ഇരുട്ടി തുടങ്ങി..അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിൽ നിന്ന് തുടരെ വിളികൾ വന്നു..ഒടുവിൽ ഇന്ദിരാഗാന്ധി വിവരമറിഞ്ഞു ..അവർ നേരിട്ട് എകെജിയുമായി സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് എകെജിക്ക് സന്ദേശമെത്തിച്ചു .ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും എന്ന് എകെജിക്ക് ഉറപ്പു നൽകി..ഡൽഹിയിൽ നിന്ന് സിപിഎം നേതാക്കളും എകെജിയോട് സംസാരിച്ചു..

ഇങ്ങനെ ഒരു നേതാവിനെ നിങ്ങള്ക്ക് സങ്കല്പിക്കാനാവില്ല ബൽറാം..
22 വയസ്സുകാരനായ എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഓർമ്മ ആണിത്..എന്റെ ജീവിതത്തെ മാറ്റി മറിച്ചതും ഈ കാഴ്ചയും അനുഭവവും ആയിരുന്നു..ശ്രീ ബൽറാം, എല്ലാവരും പറയുന്നു നിങ്ങൾ നന്നായി വായിക്കുന്ന ആളാണെന്ന്..ഈ വായന നിങ്ങളെ ഒരു പൈങ്കിളി പൂവാലൻ കോൺഗ്രസിൽ നിന്ന് ഇതുവരെയും മോചിപ്പിച്ചിട്ടില്ല..ചരിത്രം രചിച്ച മഹാ പോരാളികളുടെ ജീവിതങ്ങളുടെ ,എകെജി, ഇഎംഎസ് ,ജവഹർലാൽ നെഹ്റു അടക്കമുള്ളവരുടെ , വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കിയല്ല നമ്മൾ ചരിത്രം വായിക്കേണ്ടത്..താങ്കൾക്ക് കഴിയുമെങ്കിൽ ഞാൻ രണ്ടു പുസ്തകം വായിക്കാൻ ശുപാർശ ചെയ്യുന്നു..1. Love and Capital ( മാർക്സിന്റെ വ്യത്യസ്തമായ ഒരു ജീവചരിത്രം ആണ്) 2..My Life( Fidel Castro യുമായി ഒരു.പത്രപ്രവർത്തകൻ നടത്തിയ ദീർഘ സംഭാഷണത്തിൽ നിന്നുണ്ടായ Castro യുടെ ജീവിതം ആണ്..) ഇതിനൊക്കെ കാരണക്കാരായ ഉദ്യോഗസ്ഥന്മാർക്ക് എന്ത് സംഭവിച്ചു എന്ന് ഞാൻ പിന്നെ പറയാം..തൽക്കാലം നിർത്തുന്നു..
വികെ ജോസഫ്

email 'ഇങ്ങനെയൊരു നേതാവിനെ നിങ്ങളെപ്പോലുള്ള ബ്രോയ്‌ലര്‍ ചെക്കന്മാര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല ബല്‍റാം; എത്രയോപേര്‍ അനുഭവങ്ങളില്‍നിന്ന് കമ്യൂണിസ്റ്റായപ്പോള്‍ നിങ്ങള്‍ പഴയ കോണ്‍ഗ്രസുകാര്‍ക്ക് അപമാനമായി തുടരുന്നു'; എകെജി വിഷയത്തില്‍ നേരനുഭവങ്ങളില്‍നിന്നും വികെ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌pinterest 'ഇങ്ങനെയൊരു നേതാവിനെ നിങ്ങളെപ്പോലുള്ള ബ്രോയ്‌ലര്‍ ചെക്കന്മാര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല ബല്‍റാം; എത്രയോപേര്‍ അനുഭവങ്ങളില്‍നിന്ന് കമ്യൂണിസ്റ്റായപ്പോള്‍ നിങ്ങള്‍ പഴയ കോണ്‍ഗ്രസുകാര്‍ക്ക് അപമാനമായി തുടരുന്നു'; എകെജി വിഷയത്തില്‍ നേരനുഭവങ്ങളില്‍നിന്നും വികെ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌0facebook 'ഇങ്ങനെയൊരു നേതാവിനെ നിങ്ങളെപ്പോലുള്ള ബ്രോയ്‌ലര്‍ ചെക്കന്മാര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല ബല്‍റാം; എത്രയോപേര്‍ അനുഭവങ്ങളില്‍നിന്ന് കമ്യൂണിസ്റ്റായപ്പോള്‍ നിങ്ങള്‍ പഴയ കോണ്‍ഗ്രസുകാര്‍ക്ക് അപമാനമായി തുടരുന്നു'; എകെജി വിഷയത്തില്‍ നേരനുഭവങ്ങളില്‍നിന്നും വികെ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌0google 'ഇങ്ങനെയൊരു നേതാവിനെ നിങ്ങളെപ്പോലുള്ള ബ്രോയ്‌ലര്‍ ചെക്കന്മാര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല ബല്‍റാം; എത്രയോപേര്‍ അനുഭവങ്ങളില്‍നിന്ന് കമ്യൂണിസ്റ്റായപ്പോള്‍ നിങ്ങള്‍ പഴയ കോണ്‍ഗ്രസുകാര്‍ക്ക് അപമാനമായി തുടരുന്നു'; എകെജി വിഷയത്തില്‍ നേരനുഭവങ്ങളില്‍നിന്നും വികെ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌0twitter 'ഇങ്ങനെയൊരു നേതാവിനെ നിങ്ങളെപ്പോലുള്ള ബ്രോയ്‌ലര്‍ ചെക്കന്മാര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല ബല്‍റാം; എത്രയോപേര്‍ അനുഭവങ്ങളില്‍നിന്ന് കമ്യൂണിസ്റ്റായപ്പോള്‍ നിങ്ങള്‍ പഴയ കോണ്‍ഗ്രസുകാര്‍ക്ക് അപമാനമായി തുടരുന്നു'; എകെജി വിഷയത്തില്‍ നേരനുഭവങ്ങളില്‍നിന്നും വികെ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌