നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചേക്കും

Date : January 9th, 2018

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു വിധി പറയും. പൊലീസാണു കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണു ദിലീപിന്റെ ഹര്‍ജി.

ദിലീപാണു കുറ്റപത്രം ചോര്‍ത്തിയതെന്ന വാദമാണു പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. ദിലീപ് ഹരിശ്ചന്ദ്രന്‍ അല്ലെന്നും ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ കോടതി പൊലീസിനോടു വിശദീകരണം തേടിയിരുന്നു.

കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്. അതേസമയം, കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

കുറ്റപത്രത്തില്‍ തനിക്കെതിരേ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാവും ദിലീപിന്റെ ഹര്‍ജി. ഹര്‍ജി തള്ളിയാല്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. കേസിന്റെ വിചാരണ പരമാവധി െവെകിപ്പിക്കാനാണു ദിലീപിന്റെ നീക്കം. സംഭവത്തില്‍ സിനിമാപ്രവര്‍ത്തകരുടെ മൊഴികള്‍ പുറത്തുവന്നതു വിചാരണയെ ദോഷമായി ബാധിക്കാമെന്ന ആശങ്കയിലാണു പ്രോസിക്യൂഷന്‍. പ്രതികള്‍ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ട്. സാക്ഷികള്‍ കോടതിയിലും മൊഴി ആവര്‍ത്തിക്കണം. അതുകൊണ്ടുതന്നെ എത്രയും വേഗം വിചാരണ ആരംഭിച്ചു വിസ്താരം പൂര്‍ത്തിയാക്കാനാണു പ്രോസിക്യൂഷന്‍ ശ്രമം.

പുതിയ സാക്ഷികളെ നിരത്താതെ പ്രോസിക്യൂഷന്‍ സാക്ഷികളെ എതിര്‍വിസ്താരം നടത്തി കുറ്റപത്രം പൊളിക്കാനാവും ദിലീപിന്റെ ശ്രമം. തനിക്കെതിരേ സിനിമാരംഗത്തു നടന്ന ഗൂഢാലോചനയാണു കേസിനു പിന്നിലെന്ന വാദമാകും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തുക. ഇപ്പോള്‍ മൊഴിനല്‍കിയവരില്‍ നിന്നുതന്നെ ഇതിന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍. വിചാരണയ്ക്കു പ്രത്യേകകോടതി അനിവാര്യമാണെന്നു പ്രോസിക്യൂഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്ന പോക്‌സോ കോടതിയിലേക്കു മാറ്റാമെന്ന അഭിപ്രായമാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിനുള്ളത്. എന്നാല്‍ പോക്‌സോ കോടതിയിലെ കേസുകളുടെ ബാഹുല്യത്താല്‍ വിചാരണ നീണ്ടുപോകുമോയെന്ന ആശങ്കയുണ്ട്. ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന ഇന്ദുവിനെ തീവണ്ടിയില്‍നിന്നു തള്ളിയിട്ടുകൊന്ന കേസിന്റെ വിചാരണ പോക്‌സോ കോടതിയില്‍ ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുകയാണ്. അതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടത്താമെന്ന ആലോചനയുമുണ്ട്.പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്താല്‍ ഫെബ്രുവരിയില്‍ തന്നെ വിചാരണ തുടങ്ങാനാവും.

email നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചേക്കുംpinterest നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചേക്കും0facebook നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചേക്കും0google നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചേക്കും0twitter നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചേക്കും