ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടിയിരുന്നത്: എകെജി വിഷയത്തില്‍ അഡ്വ. ജയശങ്കര്‍; ‘ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ വിവരമറിയും’

Date : January 9th, 2018

എ.കെ.ജിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രനു മറുപടിയുമായി അഭിഭാഷകന്‍ അഡ്വ. ജയശങ്കര്‍. ‘മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം’ എന്നു വേണമായിരുന്നു സിവിക് ചന്ദ്രന്‍ പറയേണ്ടിയിരുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു.

സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ലൈംഗികരാജകത്വം, അവിഹിതം, പ്രകൃതി വിരുദ്ധം, എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഏറെയുണ്ടെന്നുമായിരുന്നു സിവികിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ചില വാക്കുകള്‍. എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തതോടെ സിവികിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് കമ്പനി തന്നെ പൂട്ടിച്ചിരുന്നു. സിവിക്കിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അഡ്വ: ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

jayasankar ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടിയിരുന്നത്: എകെജി വിഷയത്തില്‍ അഡ്വ. ജയശങ്കര്‍; 'ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ വിവരമറിയും'

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും, കേരളമാകെ സ്തംഭിപ്പിക്കും.വിടി ബല്‍റാമിനെ മാത്രമല്ല, ടിയാനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന ഒറ്റയൊരുത്തനെയും വെറുതെ വിടില്ല. ‘ബല്‍റാമിനെതിരെ കേസെടുത്തോളൂ, അതിരുകടന്ന രോഷപ്രകടനങ്ങളെ നിരുപാധികം അപലപിക്കണം’ എന്നാണ് സിവിക് ചന്ദ്രന്റെ സാരോപദേശം. ഇങ്ങനെയാണോ ഒരു സാഹിത്യകാരന്‍/ സാമൂഹിക പ്രവര്‍ത്തകന്‍ പ്രതികരിക്കേണ്ടത്? അല്ല, അല്ല, ഒരിക്കലുമല്ല.

‘മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം’ എന്നു വേണമായിരുന്നു പറയേണ്ടിയിരുന്നത്. പറയേണ്ടത് പറയാഞ്ഞതു കൊണ്ടാണ് ഫേസ്ബുക്ക് എക്കൗണ്ട് പൂട്ടിച്ചത്. ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിവരമറിയും. ബല്‍റാമിനേക്കാള്‍ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രം

email ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടിയിരുന്നത്: എകെജി വിഷയത്തില്‍ അഡ്വ. ജയശങ്കര്‍; 'ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ വിവരമറിയും'pinterest ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടിയിരുന്നത്: എകെജി വിഷയത്തില്‍ അഡ്വ. ജയശങ്കര്‍; 'ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ വിവരമറിയും'0facebook ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടിയിരുന്നത്: എകെജി വിഷയത്തില്‍ അഡ്വ. ജയശങ്കര്‍; 'ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ വിവരമറിയും'0google ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടിയിരുന്നത്: എകെജി വിഷയത്തില്‍ അഡ്വ. ജയശങ്കര്‍; 'ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ വിവരമറിയും'0twitter ബല്‍റാമിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടിയിരുന്നത്: എകെജി വിഷയത്തില്‍ അഡ്വ. ജയശങ്കര്‍; 'ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ വിവരമറിയും'