ഒരു വിഭാഗത്തിനു മാത്രം ഭയം വേണ്ട; സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പരിശോധിക്കാന്‍ സുപ്രീം കോടതി; ‘നിയമം സഞ്ചരിക്കേണ്ടത് ജീവിതത്തിനൊപ്പം’

Date : January 9th, 2018

സ്വവര്‍ഗരതി കുറ്റകരമാണെന്ന വിധി പുനഃപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി.സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സ്വയം തിരഞ്ഞെടുപ്പിന്‍റെ പേരില്‍ ഒരു വിഭാഗത്തിന് മാത്രം എന്നും ഭയത്തോടെ ജീവിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിഎഴുപത്തിയേഴാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി കുറ്റകരമാണെന്ന് രണ്ടായിരത്തിപതിമൂന്ന് ഡിസംബറില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. സമൂഹത്തിന്റെ ധാര്‍മികത കാലഘട്ടത്തിനനുസരിച്ച് മാറുന്നതാണെന്ന നിരീക്ഷണത്തോടെയാണ് ഈ വിധി പുനഃപരിശോധിക്കാന്‍ കോടതി തയ്യാറായത്. നിയമം ജീവിതത്തിന് ഒപ്പമാണ് സഞ്ചരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

സംഗീതനാടക അക്കാദമി പുരസ്കാര ജേതാവ് നര്‍ത്തകി നവ്ജേത് സിംഗ് ജോഹര്‍ ഉള്‍പ്പെടെ അഞ്ച്പേരാണ് ഹര്‍ജി നല്‍കിയത്. സ്വകാര്യത മൗലികാവകാശമാണെന്ന ഭരണഘടനാബെഞ്ചിന്‍റെ വിധി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും അതിനാല്‍ മുന്നൂറ്റിഎഴുപത്തിയേഴാം വകുപ്പ് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

പൊലീസിനെ ഭയന്ന് സ്വസ്ഥമായി ജീവിക്കാനാകുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. എന്നാല്‍, പ്രകൃതിവിരുദ്ധ ലൈംഗീകബന്ധവും ഇതേ വകുപ്പിന് കീഴില്‍ വരുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രകൃതിവിരുദ്ധമല്ലാത്ത ലൈംഗീകബന്ധം നിയമപരമാക്കണമെന്നാണ് ആവശ്യമെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ അരവിന്ദ് ദത്താര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

email ഒരു വിഭാഗത്തിനു മാത്രം ഭയം വേണ്ട; സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പരിശോധിക്കാന്‍ സുപ്രീം കോടതി; 'നിയമം സഞ്ചരിക്കേണ്ടത് ജീവിതത്തിനൊപ്പം'pinterest ഒരു വിഭാഗത്തിനു മാത്രം ഭയം വേണ്ട; സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പരിശോധിക്കാന്‍ സുപ്രീം കോടതി; 'നിയമം സഞ്ചരിക്കേണ്ടത് ജീവിതത്തിനൊപ്പം'0facebook ഒരു വിഭാഗത്തിനു മാത്രം ഭയം വേണ്ട; സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പരിശോധിക്കാന്‍ സുപ്രീം കോടതി; 'നിയമം സഞ്ചരിക്കേണ്ടത് ജീവിതത്തിനൊപ്പം'0google ഒരു വിഭാഗത്തിനു മാത്രം ഭയം വേണ്ട; സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പരിശോധിക്കാന്‍ സുപ്രീം കോടതി; 'നിയമം സഞ്ചരിക്കേണ്ടത് ജീവിതത്തിനൊപ്പം'0twitter ഒരു വിഭാഗത്തിനു മാത്രം ഭയം വേണ്ട; സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പരിശോധിക്കാന്‍ സുപ്രീം കോടതി; 'നിയമം സഞ്ചരിക്കേണ്ടത് ജീവിതത്തിനൊപ്പം'