പശു ഓക്‌സിജന്‍ പുറത്തുവിടുന്നെന്നു പറഞ്ഞ രാജസ്ഥാനിലെ ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ കണ്ടെത്തല്‍; ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ന്യൂട്ടണല്ല, ബ്രഹ്മഗുപ്ത-2

Date : January 9th, 2018

പശുക്കള്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവികളാണെന്ന മണ്ടത്തരവുമായി രംഗത്തുവന്ന രാജസ്ഥാനിലെ ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി വീണ്ടും അടുത്ത വെടിപൊട്ടിച്ചു രംഗത്ത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം കണ്ടെത്തിയതു ന്യൂട്ടണല്ലെന്നും ബ്രഹ്മഗുപ്ത രണ്ടാമനാണെന്നുമാണു മന്ത്രിയുടെ കണ്ടെത്തല്‍. ന്യൂട്ടന്‍ കണ്ടെത്തുന്നതിനും ആയിരം വര്‍ഷം മുമ്പ് ബ്രഹ്മഗുപ്തയാണെന്നും അദ്ദേഹം പറയുന്നു.

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയുടെ 72-ാമത് സ്ഥാപകദിനാഘോഷങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം. ‘രണ്ടുമൂന്നു ദിവസങ്ങള്‍ മുമ്പു ഗുരുത്വാകര്‍ഷണത്തെപ്പറ്റി വായിക്കുകയായിരുന്നു. അതില്‍ ന്യൂട്ടന്‍ കണ്ടെത്തിയെന്നാണു പറയുന്നത്. നിങ്ങളും അതുതന്നെയായിരിക്കും വായിച്ചിട്ടുള്ളത്. എന്നാല്‍, കൂടുതല്‍ ആഴത്തില്‍ പോയാല്‍, ബ്രഹ്മഗുപ്ത-2 ഇക്കാര്യം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയിട്ടുണ്ടെന്നു മനസിലാക്കാം. എന്തുകൊണ്ടാണ് അക്കാര്യം ആരും ബന്ധിപ്പിക്കാത്തത്. സാങ്കേതിക സൗകര്യങ്ങള്‍ വികസിച്ചതു പിന്നീടാണ്’ – മന്ത്രി പറയുന്നു.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പശുവിനു വേണ്ടിയുള്ള മുറവിളി സജീവമായിരുന്ന സമയത്താണ് പശു മാത്രമാണ് ശ്വസിക്കുമ്പോള്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന ഒരേയൊരു ജീവിയെന്ന പ്രസ്താവന നടത്തിയത്. അക്ഷയ്പത്ര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹിംഗോണിയ ഗോശാലയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രസംഗം. അതുകൊണ്ട് പശുവിന്റെ ശാസ്ത്രീയ പ്രധാന്യംകൂടി തിരിച്ചറിഞ്ഞു ഞങ്ങളിലേക്ക് എത്തിക്കണമെന്നും മന്ത്രി തട്ടിവിട്ടു. ഇതിനെതിരേ ശാസ്ത്രലോകവും സോഷ്യല്‍ മീഡിയയും രംഗത്തുവന്നിട്ടും മന്ത്രി പ്രസ്താവനയില്‍ തുടര്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.

email പശു ഓക്‌സിജന്‍ പുറത്തുവിടുന്നെന്നു പറഞ്ഞ രാജസ്ഥാനിലെ ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ കണ്ടെത്തല്‍; ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ന്യൂട്ടണല്ല, ബ്രഹ്മഗുപ്ത-2pinterest പശു ഓക്‌സിജന്‍ പുറത്തുവിടുന്നെന്നു പറഞ്ഞ രാജസ്ഥാനിലെ ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ കണ്ടെത്തല്‍; ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ന്യൂട്ടണല്ല, ബ്രഹ്മഗുപ്ത-20facebook പശു ഓക്‌സിജന്‍ പുറത്തുവിടുന്നെന്നു പറഞ്ഞ രാജസ്ഥാനിലെ ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ കണ്ടെത്തല്‍; ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ന്യൂട്ടണല്ല, ബ്രഹ്മഗുപ്ത-20google പശു ഓക്‌സിജന്‍ പുറത്തുവിടുന്നെന്നു പറഞ്ഞ രാജസ്ഥാനിലെ ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ കണ്ടെത്തല്‍; ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ന്യൂട്ടണല്ല, ബ്രഹ്മഗുപ്ത-20twitter പശു ഓക്‌സിജന്‍ പുറത്തുവിടുന്നെന്നു പറഞ്ഞ രാജസ്ഥാനിലെ ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ കണ്ടെത്തല്‍; ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ന്യൂട്ടണല്ല, ബ്രഹ്മഗുപ്ത-2