ബാറ്റിങ് ആവറേജില്‍ ഡോണ്‍ ബ്രാഡ്മാനൊക്കെ പഴങ്കഥ; ഈ അഫ്ഗാന്‍ കൗമാരക്കാരന്റെ അടുത്തെത്താന്‍ കൊലകൊമ്പന്മാര്‍ അല്‍പം ഉഷ്ണിക്കും! ലോക കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് 19 കാരന്റെ പോക്കറ്റില്‍

Date : January 10th, 2018

കഴിഞ്ഞ കുറച്ചുകാലമായി അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഗ്രാഫ് അടിക്കടി ഉയരുകയാണ്. രാജ്യാന്തര പ്ലാറ്റ്‌ഫോമുകളില്‍ അവര്‍ ഏവരെയും അമ്പരപ്പിക്കുന്ന കുതിപ്പാണു നടത്തുന്നത്. ഇപ്പോള്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീമിലെ ബാറ്റ്‌സ്മാന്‍ ബഹീര്‍ ഷായാണ് കിടിലന്‍ വാര്‍ത്തയാകുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ് ആവറേജ് തന്നെയാണു സംഗതി. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനേക്കാള്‍ ഉയരത്തിലാണ് ഷായുടെ ആവറേജ്! ആയിരം ഫസ്റ്റ്ക്ലാസ് റണ്‍സുകളുള്ള ലോക കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന ആവറേജുള്ളതും ഈ അഫ്ഗാന്‍ കൗമാരക്കാരനാണ്. ഏഴു ഫസ്റ്റ്ക്ലാസ് കളികള്‍ കളിച്ചിട്ടുള്ള ഷാ, 1096 റണ്‍സാണു നേടിയത്. അതായത് ബാറ്റിങ് ആവറേജ് 121.77! നിലവില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ആവറേജും ഇതുതന്നെയാണ്.

ആദ്യ ഫസ്റ്റ്ക്ലാസ് മത്സരത്തില്‍തന്നെ 256 റണ്‍സ് അടിച്ചായിരുന്നു ഷായുടെ വരവ്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള ഷാ, മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിനുശേഷം ഈ നേട്ടം കൈവരിക്കുന്ന കൗമാരക്കാനുമായി മാറി.

baheer-shah- ബാറ്റിങ് ആവറേജില്‍ ഡോണ്‍ ബ്രാഡ്മാനൊക്കെ പഴങ്കഥ; ഈ അഫ്ഗാന്‍ കൗമാരക്കാരന്റെ അടുത്തെത്താന്‍ കൊലകൊമ്പന്മാര്‍ അല്‍പം ഉഷ്ണിക്കും! ലോക കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് 19 കാരന്റെ പോക്കറ്റില്‍

‘അതു തനിക്കു മറക്കാനാകാത്ത അനുഭവമായിരുന്നെന്നു ഷാ പറയുന്നു. രണ്ടു ദിവസം ബാറ്റ് ചെയ്തു. ടൂര്‍ണമെന്റിനു മുമ്പുതന്നെ ഏറെ കഷ്ടപ്പെട്ടിരുന്നു. ബാറ്റിങ് മികച്ചതാക്കാന്‍ ഏറെ പരിശീലനം നടത്തി. ജീവിതത്തിലെ മികച്ച സ്‌കോര്‍ നേടുമ്പോള്‍ എല്ലാവരും സന്തോഷിക്കുന്നതുപോലെ ഞാനും എക്‌സൈറ്റഡായെന്നും’ ഷാ പറയുന്നു.

ടീമില്‍ കളിക്കാന്‍ കഴിയുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കുടുംബത്തിനും കോച്ചിനുമാണ് നന്ദി പറയുന്നത്. എങ്കിലും മികച്ച കളി പുറത്തെടുക്കണമെന്നു മാത്രമേ കരുതിയുള്ളൂ. 1000 റണ്‍സ് നേടുകയെന്നത് ഇപ്പോഴും എനിക്ക് അഭ്ദുതമായി തോന്നുന്നെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ജനുവരി 13 മുതല്‍ ന്യൂസിലഡന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് ബഹീര്‍ ഷാ. നേപ്പിയറില്‍ നടന്ന പരിശീലന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കൗമാരക്കാരന്‍ നടത്തിയത്. നാലുകളികളും അഫ്ഗാനിസ്ഥാനാണു ജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും ഏതു ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇവര്‍ക്കു കഴിയും.

email ബാറ്റിങ് ആവറേജില്‍ ഡോണ്‍ ബ്രാഡ്മാനൊക്കെ പഴങ്കഥ; ഈ അഫ്ഗാന്‍ കൗമാരക്കാരന്റെ അടുത്തെത്താന്‍ കൊലകൊമ്പന്മാര്‍ അല്‍പം ഉഷ്ണിക്കും! ലോക കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് 19 കാരന്റെ പോക്കറ്റില്‍pinterest ബാറ്റിങ് ആവറേജില്‍ ഡോണ്‍ ബ്രാഡ്മാനൊക്കെ പഴങ്കഥ; ഈ അഫ്ഗാന്‍ കൗമാരക്കാരന്റെ അടുത്തെത്താന്‍ കൊലകൊമ്പന്മാര്‍ അല്‍പം ഉഷ്ണിക്കും! ലോക കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് 19 കാരന്റെ പോക്കറ്റില്‍0facebook ബാറ്റിങ് ആവറേജില്‍ ഡോണ്‍ ബ്രാഡ്മാനൊക്കെ പഴങ്കഥ; ഈ അഫ്ഗാന്‍ കൗമാരക്കാരന്റെ അടുത്തെത്താന്‍ കൊലകൊമ്പന്മാര്‍ അല്‍പം ഉഷ്ണിക്കും! ലോക കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് 19 കാരന്റെ പോക്കറ്റില്‍0google ബാറ്റിങ് ആവറേജില്‍ ഡോണ്‍ ബ്രാഡ്മാനൊക്കെ പഴങ്കഥ; ഈ അഫ്ഗാന്‍ കൗമാരക്കാരന്റെ അടുത്തെത്താന്‍ കൊലകൊമ്പന്മാര്‍ അല്‍പം ഉഷ്ണിക്കും! ലോക കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് 19 കാരന്റെ പോക്കറ്റില്‍0twitter ബാറ്റിങ് ആവറേജില്‍ ഡോണ്‍ ബ്രാഡ്മാനൊക്കെ പഴങ്കഥ; ഈ അഫ്ഗാന്‍ കൗമാരക്കാരന്റെ അടുത്തെത്താന്‍ കൊലകൊമ്പന്മാര്‍ അല്‍പം ഉഷ്ണിക്കും! ലോക കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് 19 കാരന്റെ പോക്കറ്റില്‍