കോച്ചിലും ‘ഡൂഡി’ലും പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു വീണ്ടുമിറങ്ങുന്നു; വിനീതും റിനോയും കളത്തില്‍; കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്നത് സിംഹമടയില്‍

Date : January 10th, 2018

പുതിയ കോച്ച്, പുതിയ താരം. ഏറെ പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു ഡല്‍ഹിയെ നേരിടും. ഇന്നു രാത്രി എട്ടു മണിക്കു ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവിലെ റണ്ണേഴ്‌സപ്പായ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് നിലയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. എട്ടു മത്സരങ്ങളില്‍ നിന്ന് ആകെ ഒരു ജയം മാത്രമാണ് മഞ്ഞപ്പടയ്ക്ക് നേടാനായത്. അഞ്ചു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ നാണംകെട്ടു തോറ്റു.

കോച്ച് റെന മ്യൂലസ്റ്റിന്റെ രാജിക്കു ശേഷം ആദ്യ സീസണിലെ മിന്നും താരവും കോച്ചുമായിരുന്ന ഡേവിഡ് ജയിംസിന്റെ ശിക്ഷണത്തില്‍ ആദ്യ എവേ മത്സരത്തിനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്.ഡേവിഡ് ജയിംസ് കോച്ചായി സ്ഥാനമേറ്റശേഷം ബ്ലാസ്‌റ്റേഴ്‌സ് കളിച്ച ആദ്യ ഹോം മത്സരത്തില്‍ കരുത്തരായ പുനെയെ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-1ന് സമനിലയില്‍ തളച്ചിരുന്നു. മത്സരത്തില്‍ ആദ്യപകുതിയില്‍ നിരാശാജനകമായ മത്സരം കാഴ്ചവച്ച കേരളത്തിന് രണ്ടാം പകുതിയില്‍ കോച്ചിന്റെ ചില നിര്‍ണായക നീക്കങ്ങള്‍ നവോന്മേഷം പകരുകയായിരുന്നു.

ആ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ച ഉഗാണ്ടന്‍ താരം കിസിറ്റോ കിസിറോണിലാണ് ഇന്ന് ആരാധകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നത്. പുനെയ്‌ക്കെതിരേ കിസിറ്റോ കളത്തിലിറങ്ങിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച വന്നത്. ഘാന മധ്യനിര താരം കറേജ് പെക്കൂസണുമായി ചേര്‍ന്ന് ആറോളം മിന്നുന്ന നീക്കങ്ങളാണ് കിസിറ്റോ നടത്തിയത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സ്‌ട്രൈക്കര്‍ സി.കെ. വിനീത്, പ്രതിരോധ താരം റിനോ ആന്റോ എന്നിവര്‍ ഇന്ന് ആദ്യ ഇലവനില്‍ തിരിച്ചെത്തുമെന്നതും ബ്ലാസ്‌റ്റേഴ്‌സിന് ആഹ്‌ളാദം പകരുന്നു.

വിനീത് വരുമ്പോള്‍ മുന്‍നിരയില്‍ ഇയാന്‍ ഹ്യൂമിനു പകരക്കാരന്റെ റോളിലേക്കു മാറേണ്ടി വരും. ബള്‍ഗേറിയ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവും ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകും. ലീഗ് അവസാന റൗണ്ടുകളിലേക്കു കടക്കുന്നതിനാല്‍ ഇന്ന് ജയത്തില്‍ കുറഞ്ഞൊന്നും ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നില്ല. ഐ.എസ്.എല്‍. ചരിത്രത്തില്‍ അവസാന റൗണ്ടുകളില്‍ മിന്നുന്ന പ്രകടനവുമായി തിരിച്ചുവരുന്ന പതിവാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

blasters-2 കോച്ചിലും 'ഡൂഡി'ലും പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു വീണ്ടുമിറങ്ങുന്നു; വിനീതും റിനോയും കളത്തില്‍; കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്നത് സിംഹമടയില്‍

ആദ്യ സീസണില്‍ അവസാന സീസണിലും ഇതേപോലെയായിരുന്നു അവര്‍ ഫൈനലിലേക്കു കുതിച്ചെത്തിയത്. ഇക്കുറിയും അത്തരമൊരു പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മറുവശത്ത് ഡല്‍ഹിക്കും തങ്ങളുടെ ആരാധകരെ നിലനിര്‍ത്താന്‍ ഇന്ന് ജയിച്ചേ തീരൂ. മികച്ച ടീമാണ് അവര്‍. ആദ്യ മത്സരത്തില്‍ എഫ്.സി. പൂനെ സിറ്റിയെ 3-2നു തോല്‍പ്പിച്ചുകൊണ്ട് ഉശിരന്‍ തുടക്കമായിരുന്നു ഡല്‍ഹി നടത്തിയത്. എന്നാല്‍ അതിനുശേഷം ആറ് തോല്‍വികളും ഒരു സമനിലയും ഐ.എസ്.എല്‍ സീസണ്‍ നാലിന്റെ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്കു ഡല്‍ഹിയെ വലിച്ചിട്ടു.

കരുത്തരായ എതിരാളികളെ സമനിലയില്‍ പിടിച്ചാണ് അവര്‍ വരുന്നത്. കഴിഞ്ഞ മത്സരത്തില്‍ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ചെന്നൈയിന്‍ ്എഫ്.സിയെ 2-2നാണ് ഡല്‍ഹി തളച്ചത്. സീസണില്‍ ഡല്‍ഹി ഹോം മാച്ചില്‍ ഒരു തവണ പോലും ജയിച്ചിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളും തോറ്റു. ബ്ലാസ്‌റ്റേഴ്‌സാകട്ടെ ഒരു എവേ മത്സരത്തിലും ജയിച്ചിട്ടില്ല. രണ്ട് എവേ മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ആദ്യമത്സത്തില്‍ ഗോവയോട് 2-5നു തോറ്റു. രണ്ടാം മത്സരത്തില്‍ ചെന്നൈയിനോട് 1-1 നു സമനില വഴങ്ങി. കഴിഞ്ഞ മൂന്നു സീസണുകളിലായി എട്ടു തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നു തവണ ബ്ലാസ്‌റ്റേഴ്‌സും രണ്ടു തവണ ഡല്‍ഹിയും ജയിച്ചു.

email കോച്ചിലും 'ഡൂഡി'ലും പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു വീണ്ടുമിറങ്ങുന്നു; വിനീതും റിനോയും കളത്തില്‍; കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്നത് സിംഹമടയില്‍pinterest കോച്ചിലും 'ഡൂഡി'ലും പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു വീണ്ടുമിറങ്ങുന്നു; വിനീതും റിനോയും കളത്തില്‍; കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്നത് സിംഹമടയില്‍0facebook കോച്ചിലും 'ഡൂഡി'ലും പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു വീണ്ടുമിറങ്ങുന്നു; വിനീതും റിനോയും കളത്തില്‍; കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്നത് സിംഹമടയില്‍0google കോച്ചിലും 'ഡൂഡി'ലും പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു വീണ്ടുമിറങ്ങുന്നു; വിനീതും റിനോയും കളത്തില്‍; കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്നത് സിംഹമടയില്‍0twitter കോച്ചിലും 'ഡൂഡി'ലും പ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നു വീണ്ടുമിറങ്ങുന്നു; വിനീതും റിനോയും കളത്തില്‍; കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്നത് സിംഹമടയില്‍