അമല പോളിന്റെ വാദങ്ങള്‍ കോടതിയില്‍ പൊളിച്ചടുക്കി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി; പോലീസിനെ വെല്ലുവിളിച്ച താരം വ്യാജരേഖയില്‍ കുരുക്കിലേക്ക്

Date : January 10th, 2018

കൊച്ചി: പുതുച്ചേരിയില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ കേരളത്തിനു കിട്ടേണ്ട ലക്ഷക്കണക്കിനു രൂപയുടെ നികുതിപ്പണം വെട്ടിച്ച കേസില്‍ നടി അമല പോള്‍ ചോദ്യംചെയ്യലിനു ഹാജരാകണമെന്നു െഹെക്കോടതി ഉത്തരവിട്ടു. 15 നു ചോദ്യംചെയ്യലിനു ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണം. അമല പോളിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പത്തു ദിവസം കഴിഞ്ഞു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

അമല പോള്‍ നികുതി വെട്ടിച്ചെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു ചോദ്യംചെയ്യലിനു ഹാജരാകണമെന്നു കാണിച്ച് നടിക്കു നോട്ടീസയച്ചു. എന്നാല്‍, നടി ഹാജരായില്ല. പകരം മുന്‍കൂര്‍ ജാമ്യഹര്‍ജി െഹെക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഇന്നലെ പരിഗണനയ്ക്കു വന്നപ്പോഴാണു ചോദ്യംചെയ്യലിനു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
സമാനമായ കേസില്‍ നടന്മാരായ സുരേഷ് ഗോപിയും ഫഹദ് ഫാസിലും നിയമനടപടി നേരിടുകയാണ്. വെട്ടിപ്പു കണ്ടെത്തിയതിനെത്തുടര്‍ന്ന് 17.68 ലക്ഷം രൂപ ഫഹദ് ഫാസില്‍ നികുതിയടച്ചിരുന്നു. ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. സുരേഷ് ഗോപിയും ചോദ്യംചെയ്യലിനു ഹാജരായിരുന്നു.

തന്റെ പേരിലുള്ള ആഢംബരകാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതു നിയമപരമാണെന്ന് അമല പോള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് ഇതു തള്ളുകയായിരുന്നു. വ്യാജരേഖ സൃഷ്ടിച്ചാണു പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും കണ്ടെത്തി. വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സമര്‍പ്പിച്ചിരുന്ന വാടക ഉടമ്പടി വ്യാജമാണെന്നാണു കണ്ടെത്തിയത്. കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ സര്‍ക്കാരിനു നികുതി ലഭിക്കുമായിരുന്നു. പുതുശേരിയില്‍ ഒന്നരലക്ഷം രൂപ മാത്രം നല്‍കിയാണ് വണ്ടി രജിസ്റ്റര്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. അമല തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഓഗസ്ത് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്.

ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ ചനികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്‌ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്യമോ അറിയുക പോലുമില്ല. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയതെന്നാണ് സൂചന. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍. ഇന്ത്യന്‍ പൗരയായ തനിക്ക് എവിടെ വേണമെങ്കിലും കാര്‍ രജിസ്‌ട്രേഷന്‍ നടത്താമെന്നും നികുതിയടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു അമലയുടെ വിശദീകരണം.

amala-paul7 അമല പോളിന്റെ വാദങ്ങള്‍ കോടതിയില്‍ പൊളിച്ചടുക്കി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി; പോലീസിനെ വെല്ലുവിളിച്ച താരം വ്യാജരേഖയില്‍ കുരുക്കിലേക്ക്


നടപടിയെടുക്കാന്‍ നിരവധി കടമ്പകള്‍

എന്നാല്‍, പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ കേരള സര്‍ക്കാരിനു നിരവധി കടമ്പകള്‍ കടക്കേണ്ടി വരുമെന്നാണ് വിവരം. വാഹനം 12 മാസക്കാലത്തിലധികം ഒരു മേല്‍വിലാസത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കില്‍ പുതിയ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മോട്ടോര്‍വാഹന നിയമത്തിലുള്ളത്. ഇതില്‍ ഭേദഗതിവരുത്തി കര്‍ണാടക സര്‍ക്കാര്‍ 30 ദിവസത്തില്‍ കൂടുതല്‍ അവിടെ ഓടുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഈടാക്കിയിരുന്നു. എന്നാല്‍, ഇതിനു ഹൈക്കോടതിയില്‍ തിരിച്ചടിയുമുണ്ടായി.

പന്ത്രണ്ടോളം പെറ്റീഷനുകളാണ് കര്‍ണാടക ഹൈക്കോടതിക്കു മുന്നിലെത്തിയത്. ഭേദഗതി റദ്ദാക്കിയ ഹൈക്കോടതി, ഈടാക്കിയ നികുതി തിരിച്ചുനല്‍കാനും നിര്‍ദേശിച്ചു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, വിധി സര്‍ക്കാരിന് അനുകൂലമായാല്‍ പണം തിരികെ നല്‍കണമെന്ന് എഴുതി വാങ്ങി ഈടാക്കിയ പണം തിരിച്ചുനല്‍കാനാണ് നിര്‍ദേശിച്ചത്.

വാഹന രജിസ്‌ട്രേഷനു താമസിക്കുന്ന വീട്ടുവിലാസം തന്നെ വേണമെന്നുമില്ല. കച്ചവടസ്ഥാപനത്തിന്റെ വിലാസവുമാകാം. പോണ്ടിച്ചേരിയില്‍ വ്യാജവിലാസം നല്‍കി കബളിപ്പിച്ചുവെങ്കില്‍ കേസെടുക്കേണ്ടത് അവിടത്തെ പോലീസാണ്. കേരളത്തില്‍ വാഹനം വാങ്ങുമ്പോള്‍ താല്‍ക്കാലിക രജിസ്‌ട്രേഷനായി പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കിയവര്‍ക്കെതിരെ മാത്രമേ കേരള പോലീസിന് നടപടിയെടുക്കാന്‍ കഴിയു. പോണ്ടിച്ചേരിയില്‍ വിലാസമുള്ളവര്‍ക്കെതിരെ നടപടിക്കു കഴിയില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിലക്കുറവില്‍ വാങ്ങിച്ച വാഹനങ്ങളും നിലവില്‍ കേരളത്തില്‍ ഓടുന്നുണ്ട്. ഇതരസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ ഇവിടെ നടപടി കര്‍ശനമാക്കിയാല്‍ അവിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളും വേട്ടയാടപ്പെടുമെന്നും ആശങ്കയുണ്ട്.

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലോടുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടമകളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന വാദത്തിലും കഴമ്പില്ല. സാധാരണ കാറുകള്‍ വാങ്ങാന്‍തന്നെ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളിലധികവും വിലയേറിയ ആഡംബര കാറുകളാണ്. ഇവയുടെ രജിസ്‌ട്രേഷന് പാന്‍കാര്‍ഡിനു പുറമെ ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും നല്‍കുന്നുണ്ടെന്ന് ഉടമസ്ഥര്‍ പറയുന്നു. നിലവില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഉടമകളെ കണ്ടെത്തിയതും അവിടെ നിന്നും ഇവിടത്തെ വിലാസങ്ങള്‍ സംഘടിപ്പിച്ചാണ്. ആധാര്‍ കാര്‍ഡില്‍ പോലും അഞ്ചുതവണ വിലാസം മാറ്റാന്‍ കഴിയും. ഒരു വിലാസം ഇല്ലാതാവുമ്പോള്‍ മാത്രമേ വിലാസം മാറ്റേണ്ടതുള്ളു. രണ്ടിടത്ത് വിലാസം നിലനിര്‍ത്തുന്നവര്‍ക്ക് വാഹനം ഏതെങ്കിലും ഒരുവിലാസത്തില്‍ നിലനിര്‍ത്താന്‍ കഴിയണമെന്നാണ് വാദം.

email അമല പോളിന്റെ വാദങ്ങള്‍ കോടതിയില്‍ പൊളിച്ചടുക്കി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി; പോലീസിനെ വെല്ലുവിളിച്ച താരം വ്യാജരേഖയില്‍ കുരുക്കിലേക്ക്pinterest അമല പോളിന്റെ വാദങ്ങള്‍ കോടതിയില്‍ പൊളിച്ചടുക്കി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി; പോലീസിനെ വെല്ലുവിളിച്ച താരം വ്യാജരേഖയില്‍ കുരുക്കിലേക്ക്0facebook അമല പോളിന്റെ വാദങ്ങള്‍ കോടതിയില്‍ പൊളിച്ചടുക്കി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി; പോലീസിനെ വെല്ലുവിളിച്ച താരം വ്യാജരേഖയില്‍ കുരുക്കിലേക്ക്0google അമല പോളിന്റെ വാദങ്ങള്‍ കോടതിയില്‍ പൊളിച്ചടുക്കി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി; പോലീസിനെ വെല്ലുവിളിച്ച താരം വ്യാജരേഖയില്‍ കുരുക്കിലേക്ക്0twitter അമല പോളിന്റെ വാദങ്ങള്‍ കോടതിയില്‍ പൊളിച്ചടുക്കി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി; പോലീസിനെ വെല്ലുവിളിച്ച താരം വ്യാജരേഖയില്‍ കുരുക്കിലേക്ക്