ലാവ്‌ലിന്‍ ഇന്നു സുപ്രീംകോടതിയില്‍; പിണറായിക്കെതിരേ നേരിട്ടു തെളിവുണ്ടെന്നു സിബിഐ; സുധീരന്റെ ഹര്‍ജിയും ഇന്നു കോടതിക്കു മുന്നിലേക്ക്‌

Date : January 10th, 2018

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ നേരിടണമെന്ന വിധിക്കെതിരെ മൂന്ന് മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ മുന്നിലെത്തും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ലാവലിന്‍ ക്രമക്കേടില്‍ പിണറായി വിജയനെതിരെ നേരിട്ട് തെളിവുണ്ടെന്നാണ് സിബിഐയുടെ വാദം. പിണറായിക്ക് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ട്. പിണറായി അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണം. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് ആദ്യം വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും പിണറായിയെ അടക്കം കുറ്റവിമുക്തരാക്കിയത്. പിണറായി, മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയത് കേസിനെ ഗുരുതരമായി ബാധിക്കുമെന്നും അപ്പീലില്‍ സി.ബി.ഐ വ്യക്തമാക്കി.

മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി, തങ്ങള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ്, കെ.ജി.രാജശേഖരന്‍ എന്നിവര്‍ ആരോപിക്കുന്നു. കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പിണറായി അടക്കം മൂന്ന് പ്രതികളെ ഒഴിവാക്കിയ ഹൈക്കോടതി നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ മുന്നിലെത്തും.

email ലാവ്‌ലിന്‍ ഇന്നു സുപ്രീംകോടതിയില്‍; പിണറായിക്കെതിരേ നേരിട്ടു തെളിവുണ്ടെന്നു സിബിഐ; സുധീരന്റെ ഹര്‍ജിയും ഇന്നു കോടതിക്കു മുന്നിലേക്ക്‌pinterest ലാവ്‌ലിന്‍ ഇന്നു സുപ്രീംകോടതിയില്‍; പിണറായിക്കെതിരേ നേരിട്ടു തെളിവുണ്ടെന്നു സിബിഐ; സുധീരന്റെ ഹര്‍ജിയും ഇന്നു കോടതിക്കു മുന്നിലേക്ക്‌0facebook ലാവ്‌ലിന്‍ ഇന്നു സുപ്രീംകോടതിയില്‍; പിണറായിക്കെതിരേ നേരിട്ടു തെളിവുണ്ടെന്നു സിബിഐ; സുധീരന്റെ ഹര്‍ജിയും ഇന്നു കോടതിക്കു മുന്നിലേക്ക്‌0google ലാവ്‌ലിന്‍ ഇന്നു സുപ്രീംകോടതിയില്‍; പിണറായിക്കെതിരേ നേരിട്ടു തെളിവുണ്ടെന്നു സിബിഐ; സുധീരന്റെ ഹര്‍ജിയും ഇന്നു കോടതിക്കു മുന്നിലേക്ക്‌0twitter ലാവ്‌ലിന്‍ ഇന്നു സുപ്രീംകോടതിയില്‍; പിണറായിക്കെതിരേ നേരിട്ടു തെളിവുണ്ടെന്നു സിബിഐ; സുധീരന്റെ ഹര്‍ജിയും ഇന്നു കോടതിക്കു മുന്നിലേക്ക്‌