സത്യസരണിയിലെ മതപരിവര്‍ത്തനം; വിദേശപണം വരുന്ന വഴിയറിയാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു; ഷെഫിനും കൂടുതല്‍ കുരുക്കിലേക്ക്

Date : January 10th, 2018

മലപ്പുറത്തെ സത്യസരണിയില്‍ സംഘടിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ഒളിക്യാമറയ്ക്കു മുന്നില്‍ വെളിപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് എ.എസ്. സൈനബയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. വിദേശ രാജ്യങ്ങളില്‍നിന്നും സത്യസരണിക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ചയായിരുന്നു രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. അതുപോലെ അഖില/ഹാദിയ കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ചും എന്‍ഐഎ ആരാഞ്ഞു.

വെളിപ്പെടുത്തലിനു പിന്നാലെ മുമ്പും സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. അന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന സൂചനയും എന്‍ഐഎ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന ഐഎസ് പ്രവര്‍ത്തകരുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ഷെഹാനു നേരിട്ടു ബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയതിനു പിന്നാലെയാണ് സത്യസരണിയില്‍ ഹാദിയയുടെ കെയര്‍ടേക്കറായിരുന്ന സൈനബയെയും ചോദ്യം ചെയ്യുന്നത്.

സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബ പറയുന്ന ഒളിക്യാമറ ദൃശ്യങ്ങളാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് എന്‍ഐഎ സംഘം സൈനബയെ ചോദ്യം ചെയ്തത്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിലാണ് സത്യസരണി മതംമാറ്റം നടത്തുന്നതെന്ന് സൈനബ ദൃശ്യങ്ങളില്‍ വിശദീകരിക്കുന്നു.

hadiya സത്യസരണിയിലെ മതപരിവര്‍ത്തനം; വിദേശപണം വരുന്ന വഴിയറിയാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു; ഷെഫിനും കൂടുതല്‍ കുരുക്കിലേക്ക്

ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനമെന്നാണ് സത്യസരണി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് മതപരിവര്‍ത്തന കേന്ദ്രമാണെന്നും സൈനബ പറയുന്നുണ്ട്. ഇതിലൂടെ ആര്‍എസ്എസ് അടക്കമുള്ള സംഘടനകളെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സൈനബയുടെ വാദം. ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ എന്‍ഐഎ സുപ്രിം കോടതിയിലും സമര്‍പ്പിക്കും. സൈനബയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നയുടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും നിര്‍ദേശം നല്‍കിയിരുന്നു.

ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ട് അധ്യക്ഷ സൈനബയുടെ വെളിപ്പെടുത്തല്‍. അതേസമയം, കനകമല കേസ് പ്രതികളായ ടി. മന്‍സീത്, ഷഫാന്‍ എന്നിവരെ വിയ്യൂര്‍ ജയിലിലെത്തി കഴിഞ്ഞ തിങ്കളാഴ്ച എന്‍.ഐ.എ. ചോദ്യംചെയ്തിനു പിന്നാലെയാണ് ഷെഫിന് ഐ.എസുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത്. തങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെഫിനും ഉണ്ടായിരുന്നുവെന്ന് ഇവര്‍ എന്‍.ഐ.എയെ അറിയിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യംചെയ്യാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ.

കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നതിന് 2016 ഒക്‌ടോബറിലായിരുന്നു മന്‍സീത്, ഷഫാന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. മതംമാറി െവെക്കം സ്വദേശി ഹാദിയയെ വിവാഹം ചെയ്ത സംഭവത്തിലൂടെയാണു ഷെഫിന്‍ ജഹാന്‍ വിവാദനായകനായത്. ഹാദിയക്കേസുമായി ബന്ധപ്പെട്ടു ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണു ഷെഫിനു തീവ്രവാദബന്ധമുണ്ടോയെന്നു കണ്ടെത്താന്‍ എന്‍.ഐ.എ. ശ്രമിച്ചത്. ഹാദിയക്കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഷെഫിന്‍ ജഹാന്റെ ഐ.എസ്. ബന്ധം കോടതിയില്‍ ആയുധമാക്കാനാകും എന്‍.ഐ.എ. ശ്രമിക്കുക.

email സത്യസരണിയിലെ മതപരിവര്‍ത്തനം; വിദേശപണം വരുന്ന വഴിയറിയാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു; ഷെഫിനും കൂടുതല്‍ കുരുക്കിലേക്ക്pinterest സത്യസരണിയിലെ മതപരിവര്‍ത്തനം; വിദേശപണം വരുന്ന വഴിയറിയാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു; ഷെഫിനും കൂടുതല്‍ കുരുക്കിലേക്ക്0facebook സത്യസരണിയിലെ മതപരിവര്‍ത്തനം; വിദേശപണം വരുന്ന വഴിയറിയാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു; ഷെഫിനും കൂടുതല്‍ കുരുക്കിലേക്ക്0google സത്യസരണിയിലെ മതപരിവര്‍ത്തനം; വിദേശപണം വരുന്ന വഴിയറിയാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു; ഷെഫിനും കൂടുതല്‍ കുരുക്കിലേക്ക്0twitter സത്യസരണിയിലെ മതപരിവര്‍ത്തനം; വിദേശപണം വരുന്ന വഴിയറിയാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു; ഷെഫിനും കൂടുതല്‍ കുരുക്കിലേക്ക്