‘എന്നെയങ്ങ് കൊല്ല്’! ട്രെയിനിങ് വീഡിയോയുടെ പേരില്‍ ചാഹലിനെ ട്രോളി ക്രിസ് ഗെയ്ല്‍! ഡംബലിനു പകരം വേണമെങ്കില്‍ ഗെയ്‌ലിനെ പൊക്കുമെന്നു പറഞ്ഞ ചാഹല്‍ ഓടി രക്ഷപ്പെട്ടു!

Date : January 10th, 2018

ഇന്ത്യന്‍ ടീം ടെസ്റ്റ് മത്സരങ്ങള്‍ക്കായി സൗത്ത് ആഫ്രിക്കയിലേക്കു പോയതോടെ ലെഗ്‌സ്പിന്നര്‍ യുവേന്ദ്ര ചാഹെല്‍ പഴയ തട്ടകത്തില്‍ കടുത്ത പരിശീലനത്തിലാണ്. ഇനി ഫെബ്രുവരി ഒന്നിനു ഏകദിനം ആരംഭിക്കുമ്പോള്‍ മാത്രം ചാഹെലിന് അവിടെയെത്തിയാല്‍ മതി. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചാഹെല്‍ തന്നെയാണ് താരം. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലാണെങ്കിലും മെലിഞ്ഞുണങ്ങിയ രൂപത്തെ ട്രോളാത്ത ടീമംഗങ്ങള്‍ കുറവാണ്. ഇപ്പോഴും അതിനൊട്ടും കുറവില്ലെന്നാണ് ചാഹെല്‍ പങ്കുവച്ച പുതിയ വീഡിയോയും ചൂണ്ടിക്കാട്ടുന്നത്.

Make each day count. Get better everyday #newyear #newgoals

A post shared by Yuzvendra Chahal (@yuzi_chahal23) on

ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ സൗത്താഫ്രിക്കന്‍ സ്പിന്നറും ആര്‍സിബിയില്‍ ചാഹെലിന്റെ ടീം മേറ്റുമായിരുന്ന ടബ്രെയ്‌സ് ഷംസിയാണ് ആദ്യം പണിയുമായി എത്തിയത്. ‘ഓ മൈ ഗോഷ്! ഇതു ചാഹെലോ അതോ ക്രിസ് ഗെയ്‌ലോ’ എന്നായിരുന്നു കമന്റ്.

ഒരു സെക്കന്‍ഡ് കഴിഞ്ഞില്ല ചാഹെലിന്റെ മറുപടിയെത്തി ‘എനിക്കു ക്രിസ്‌ഗെയ്‌ലിനെക്കാള്‍ ഭാരമുള്ളതിനെ ഉയര്‍ത്താന്‍ കഴിയും, ഇതു വെറും വാം അപ്’ മാത്രം

അറിയാന്‍ അല്‍പം വൈകിയെങ്കിലും ഗെയ്‌ലും രംഗത്തെത്തി കമന്റിട്ടു ‘എന്നെയങ്ങു കൊല്ല്!’

പിന്നെ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ചും രംഗത്തിറങ്ങി. ‘ഡംബലുകള്‍ക്കു വെയ്റ്റ് കുറവാണല്ലേ, കുറച്ചുകൂടി ആഡ് ചെയ്യൂ’ എന്നായി അദ്ദേഹം.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കുവേണ്ടി ഇറങ്ങിയ ചാഹെല്‍ 13 മാച്ചുകളാണ് കഴിച്ചത്. ഇക്കുറി ടീമില്‍ നിലനിര്‍ത്തിയിട്ടില്ല. ആര്‍സിബിക്കുവേണ്ടി 21 വിക്കറ്റ് വീഴ്ത്തി ഏറ്റവും ഉയര്‍ന്ന വേട്ടക്കാരനുമായി മാറി. മൊത്തം 56 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം, 70 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. എങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, സര്‍ഫറസ് ഖാന്‍ എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ ചാഹലിനോട് താല്‍പര്യം കാട്ടിയിട്ടില്ല.

email 'എന്നെയങ്ങ് കൊല്ല്'! ട്രെയിനിങ് വീഡിയോയുടെ പേരില്‍ ചാഹലിനെ ട്രോളി ക്രിസ് ഗെയ്ല്‍! ഡംബലിനു പകരം വേണമെങ്കില്‍ ഗെയ്‌ലിനെ പൊക്കുമെന്നു പറഞ്ഞ ചാഹല്‍ ഓടി രക്ഷപ്പെട്ടു!pinterest 'എന്നെയങ്ങ് കൊല്ല്'! ട്രെയിനിങ് വീഡിയോയുടെ പേരില്‍ ചാഹലിനെ ട്രോളി ക്രിസ് ഗെയ്ല്‍! ഡംബലിനു പകരം വേണമെങ്കില്‍ ഗെയ്‌ലിനെ പൊക്കുമെന്നു പറഞ്ഞ ചാഹല്‍ ഓടി രക്ഷപ്പെട്ടു!0facebook 'എന്നെയങ്ങ് കൊല്ല്'! ട്രെയിനിങ് വീഡിയോയുടെ പേരില്‍ ചാഹലിനെ ട്രോളി ക്രിസ് ഗെയ്ല്‍! ഡംബലിനു പകരം വേണമെങ്കില്‍ ഗെയ്‌ലിനെ പൊക്കുമെന്നു പറഞ്ഞ ചാഹല്‍ ഓടി രക്ഷപ്പെട്ടു!0google 'എന്നെയങ്ങ് കൊല്ല്'! ട്രെയിനിങ് വീഡിയോയുടെ പേരില്‍ ചാഹലിനെ ട്രോളി ക്രിസ് ഗെയ്ല്‍! ഡംബലിനു പകരം വേണമെങ്കില്‍ ഗെയ്‌ലിനെ പൊക്കുമെന്നു പറഞ്ഞ ചാഹല്‍ ഓടി രക്ഷപ്പെട്ടു!0twitter 'എന്നെയങ്ങ് കൊല്ല്'! ട്രെയിനിങ് വീഡിയോയുടെ പേരില്‍ ചാഹലിനെ ട്രോളി ക്രിസ് ഗെയ്ല്‍! ഡംബലിനു പകരം വേണമെങ്കില്‍ ഗെയ്‌ലിനെ പൊക്കുമെന്നു പറഞ്ഞ ചാഹല്‍ ഓടി രക്ഷപ്പെട്ടു!