അമിത ആത്മവിശ്വാസം വിനയായോ? ബിസിസിഐ നിര്‍ദേശം തള്ളിയ കോഹ്ലിക്കും രവിശാസ്ത്രിക്കും രൂക്ഷ വിമര്‍ശനം; വിശ്വസ്തരെ ടീമില്‍ എടുക്കുകയല്ല ക്യാപ്റ്റന്റെ പണിയെന്നു ഗാംഗുലി

Date : January 11th, 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിമറന്ന ഇന്ത്യന്‍ ബാറ്റിങ് നിര വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കുമെതിരേ ഗുരുതര ആരോപണം.

പര്യടനത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയില്‍ നേരത്തെ എത്തി തയാറെടുപ്പ് നടത്താനുള്ള ബി.സി.സി.ഐ. നിര്‍ദേശം ഇരുവരും തള്ളിക്കളഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, മുരളി വിജയ് എന്നീ പ്രമുഖര്‍ക്ക് വിശ്രമം നല്‍കി അവരെ നേരത്തെ ദക്ഷിണാഫ്രിക്കിയിലേക്കയച്ച് ടെസ്റ്റ് പരമ്പരയ്ക്കു തയാറെടുപ്പ് നടത്താമെന്നായിരുന്നു ബി.സി.സി.ഐ. നിര്‍ദേശം.

ഇതിനുള്ള ചെലവു വഹിക്കാനുള്ള സന്നദ്ധതയും ബി.സി.സി.ഐ. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ബിസിസിഐയിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയും സമാനമായ ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോഹ്‌ലിയും ശാസ്ത്രിയും ഇതു തള്ളിക്കളയുകയായിരുന്നു. ടീമംഗങ്ങള്‍ ഒരുമിച്ച് ദക്ഷിണാഫ്രിക്കയിലേക്കു പോയാല്‍ മതിയെന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്.

rahane- അമിത ആത്മവിശ്വാസം വിനയായോ? ബിസിസിഐ നിര്‍ദേശം തള്ളിയ കോഹ്ലിക്കും രവിശാസ്ത്രിക്കും രൂക്ഷ വിമര്‍ശനം; വിശ്വസ്തരെ ടീമില്‍ എടുക്കുകയല്ല ക്യാപ്റ്റന്റെ പണിയെന്നു ഗാംഗുലി

ഇതോടെ ശ്രീലങ്കന്‍ പര്യടനത്തിനുശേഷം ഡിസംബര്‍ 28നാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്. ജനുവരി അഞ്ചിനുതന്നെ ആദ്യ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങേണ്ടി വരികയും ചെയ്തു. നാട്ടില്‍ തുടരെ പരമ്പര ജയങ്ങള്‍ നേടി റെക്കോഡ് സൃഷ്ടിച്ച ടീം ഇന്ത്യയുടെ യഥാര്‍ഥ വിലയിരുത്തലാകും ദക്ഷിണാഫ്രിക്കന്‍ പര്യടനമെന്നാണ് കരുതപ്പെട്ടിരുന്നത്. അത്ര പ്രാധാന്യമുള്ള പരമ്പരയ്ക്കു തയാറെടുപ്പ് വേണ്ടെന്ന് ക്യാപ്റ്റനും കോച്ചും പറഞ്ഞത് എന്തടിസ്ഥാനത്തില്‍ ആണെന്നു വിമര്‍ശകര്‍ ചോദിക്കുന്നു.

അതേസമയം, ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചു മുന്‍ ക്യാപ്റ്റന്‍ ഗാംഗുലിയും രംഗത്തെത്തി. സമീപകാല ഫോം എന്ന ന്യായം പറഞ്ഞ് രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും ടീമിലെടുത്തത് ശരിയായില്ലെന്നും ഗാംഗുലി പറഞ്ഞു. വിദേശത്ത് മികച്ച റെക്കോഡുള്ള അജിന്‍ക്യ രഹാനെയെയും ഓസ്‌ട്രേലിയക്കെതിരേ തിളങ്ങിയ കെ.എല്‍. രാഹുലിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണം. നായകന്റെ വിശ്വസ്തരായ ധവാനെയും രോഹിതിനെയും അടുത്ത ടെസ്റ്റില്‍ ഒഴിവാക്കുമോയെന്ന് സംശയമുണ്ട്. ആദ്യ ടെസ്റ്റിലെ ടീം സെലക്ഷന്‍ അമ്പേ പാളി. തെറ്റു തിരുത്തുകയാണ് വേണ്ടത്- ഒരു ദേശീയ മാധ്യമത്തോട് ഗാംഗുലി അഭിപ്രായപ്പെട്ടു.

അതിനിടെ അജിന്‍ക്യ രഹാനെ, കെ.എല്‍. രാഹുല്‍, ഇഷാന്ത് ശര്‍മ്മ, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ നെറ്റ്‌സ് പരിശീലനത്തിനിറങ്ങി. ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ശ്രീധര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട പരിശീലനം. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

email അമിത ആത്മവിശ്വാസം വിനയായോ? ബിസിസിഐ നിര്‍ദേശം തള്ളിയ കോഹ്ലിക്കും രവിശാസ്ത്രിക്കും രൂക്ഷ വിമര്‍ശനം; വിശ്വസ്തരെ ടീമില്‍ എടുക്കുകയല്ല ക്യാപ്റ്റന്റെ പണിയെന്നു ഗാംഗുലിpinterest അമിത ആത്മവിശ്വാസം വിനയായോ? ബിസിസിഐ നിര്‍ദേശം തള്ളിയ കോഹ്ലിക്കും രവിശാസ്ത്രിക്കും രൂക്ഷ വിമര്‍ശനം; വിശ്വസ്തരെ ടീമില്‍ എടുക്കുകയല്ല ക്യാപ്റ്റന്റെ പണിയെന്നു ഗാംഗുലി0facebook അമിത ആത്മവിശ്വാസം വിനയായോ? ബിസിസിഐ നിര്‍ദേശം തള്ളിയ കോഹ്ലിക്കും രവിശാസ്ത്രിക്കും രൂക്ഷ വിമര്‍ശനം; വിശ്വസ്തരെ ടീമില്‍ എടുക്കുകയല്ല ക്യാപ്റ്റന്റെ പണിയെന്നു ഗാംഗുലി0google അമിത ആത്മവിശ്വാസം വിനയായോ? ബിസിസിഐ നിര്‍ദേശം തള്ളിയ കോഹ്ലിക്കും രവിശാസ്ത്രിക്കും രൂക്ഷ വിമര്‍ശനം; വിശ്വസ്തരെ ടീമില്‍ എടുക്കുകയല്ല ക്യാപ്റ്റന്റെ പണിയെന്നു ഗാംഗുലി0twitter അമിത ആത്മവിശ്വാസം വിനയായോ? ബിസിസിഐ നിര്‍ദേശം തള്ളിയ കോഹ്ലിക്കും രവിശാസ്ത്രിക്കും രൂക്ഷ വിമര്‍ശനം; വിശ്വസ്തരെ ടീമില്‍ എടുക്കുകയല്ല ക്യാപ്റ്റന്റെ പണിയെന്നു ഗാംഗുലി