മോഹന്‍ലാല്‍, അജോയ് വര്‍മ കൂട്ടുകെട്ടില്‍ പിറക്കുന്നത് യാത്രാ ചിത്രം; ബോളിവുഡിലെ വമ്പന്മാര്‍ അണിയറക്കാര്‍; പാര്‍വതി നായര്‍ മുഖ്യവേഷത്തില്‍; മംഗോളിയയിലും തായ്‌ലന്‍ഡിലും ചിത്രീകരണം

Date : January 11th, 2018

ബോളിവുഡ് സംവിധായകനും എഡിറ്ററുമായ അജോയ് വര്‍മ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറക്കാരും ബോളിവുഡിലെ വമ്പന്മാര്‍. ട്രാവല്‍ മൂവി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പാര്‍വതി നായരും മുഖ്യ വേഷത്തിലുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍ എന്നിവരും വേഷമിടും. മുംബൈ, പുനെ, മഹാരാഷ്ട്രയിലെ സറ്റാറ എന്നിവിടങ്ങളിലാണു കൂടുതല്‍ ചിത്രീകരണം. പിന്നീടു മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും.

സിനിമയുടെ അണിയറക്കാര്‍ മുഴുവന്‍ ബോളിവുഡിലെ വമ്പന്മാരാണ്. റസ്തം, ക്രിഷ്, ഐന്നി ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച സന്തോഷ് തുണ്ടിയിലാണ് ലാല്‍ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍. ധൂം, ത്രീ ഇഡിയറ്റ്‌സ് എന്നിവയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സറെന ടിക്‌സെരിയ, ഗോല്‍മാല്‍ എഗൈന്‍, സിങ്കം റിട്ടേണ്‍സ് എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ സുനില്‍ റോഡ്രിഗസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

ചിത്രത്തില്‍ പാര്‍വതി നായരുടെ ഭാഗത്തിന്റെ ചിത്രീകരണം നേരത്തേതന്നെ തുടങ്ങിയിരുന്നു. ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ‘തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനാണു മോഹന്‍ലാല്‍ എത്തും ഇന്ത്യയിലെ മികച്ച നടന്‍ എന്നു പറയാനാണു തനിക്കിഷ്ടമെന്നും’ പാര്‍വതി പറഞ്ഞു. എങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തോട് എങ്ങനെ പിടിച്ചു നില്‍ക്കുമെന്ന കാര്യത്തില്‍ ഭയമുണ്ട്. അതോര്‍ക്കുമ്പോഴാണ് അല്‍പം പ്രശ്‌നമെന്നും പാര്‍വതി പറയുന്നു.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ ‘നിമിര്‍’ എന്ന ചിത്രത്തിലും പാര്‍വതി മുഖ്യവേഷത്തിലുണ്ട്. അജോയിയുടെ ചിത്രത്തില്‍ അധികം കഥാപാത്രങ്ങള്‍ ഇല്ല. തനിക്കു പ്രധാനപ്പെട്ട വേഷമുണ്ടെന്നും ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും വ്യത്യസ്തമാണെന്നും പാര്‍വതി പറയുന്നു. ആദ്യ ടേക്ക് എടുക്കുന്നതുവരെ ഈ സിനിമയുടെ ഭാഗമായെന്നു വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രീകരണത്തിന് ഏതാനും ആഴ്ച മുമ്പാണ് അജോയിയെ കണ്ടത്. ഇതു തന്നെ സംബന്ധിച്ചു വലിയ പ്രോജക്ടാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

നേരത്തേ, തൃഷ, മീന, പ്രകാശ് രാജ് എന്നിവര്‍ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം സംവിധായകന്‍ തള്ളി. മോഹന്‍ലാലിന്റെ ഭാര്യാ വേഷം കൈകാര്യം ചെയ്യാനുള്ളയാളെയാണ് അന്വേഷിക്കുന്നതെന്നും നിര്‍മാതാവ് സന്തോഷ് ടി. കുരുവിള പറഞ്ഞു.

email മോഹന്‍ലാല്‍, അജോയ് വര്‍മ കൂട്ടുകെട്ടില്‍ പിറക്കുന്നത് യാത്രാ ചിത്രം; ബോളിവുഡിലെ വമ്പന്മാര്‍ അണിയറക്കാര്‍; പാര്‍വതി നായര്‍ മുഖ്യവേഷത്തില്‍; മംഗോളിയയിലും തായ്‌ലന്‍ഡിലും ചിത്രീകരണംpinterest മോഹന്‍ലാല്‍, അജോയ് വര്‍മ കൂട്ടുകെട്ടില്‍ പിറക്കുന്നത് യാത്രാ ചിത്രം; ബോളിവുഡിലെ വമ്പന്മാര്‍ അണിയറക്കാര്‍; പാര്‍വതി നായര്‍ മുഖ്യവേഷത്തില്‍; മംഗോളിയയിലും തായ്‌ലന്‍ഡിലും ചിത്രീകരണം0facebook മോഹന്‍ലാല്‍, അജോയ് വര്‍മ കൂട്ടുകെട്ടില്‍ പിറക്കുന്നത് യാത്രാ ചിത്രം; ബോളിവുഡിലെ വമ്പന്മാര്‍ അണിയറക്കാര്‍; പാര്‍വതി നായര്‍ മുഖ്യവേഷത്തില്‍; മംഗോളിയയിലും തായ്‌ലന്‍ഡിലും ചിത്രീകരണം0google മോഹന്‍ലാല്‍, അജോയ് വര്‍മ കൂട്ടുകെട്ടില്‍ പിറക്കുന്നത് യാത്രാ ചിത്രം; ബോളിവുഡിലെ വമ്പന്മാര്‍ അണിയറക്കാര്‍; പാര്‍വതി നായര്‍ മുഖ്യവേഷത്തില്‍; മംഗോളിയയിലും തായ്‌ലന്‍ഡിലും ചിത്രീകരണം0twitter മോഹന്‍ലാല്‍, അജോയ് വര്‍മ കൂട്ടുകെട്ടില്‍ പിറക്കുന്നത് യാത്രാ ചിത്രം; ബോളിവുഡിലെ വമ്പന്മാര്‍ അണിയറക്കാര്‍; പാര്‍വതി നായര്‍ മുഖ്യവേഷത്തില്‍; മംഗോളിയയിലും തായ്‌ലന്‍ഡിലും ചിത്രീകരണം