ഹെലികോപ്റ്റര്‍ വിവാദം: ‘കേരള മുഖ്യന് എന്റെ വക 100’ കാമ്പെയ്‌നുമായി കോണ്‍ഗ്രസ്; ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം

Date : January 11th, 2018

വിവാദമായ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് എന്റെ വക 100 ക്യാംപയിനുമായി കൊല്ലം ഡിസിസി പ്രസിഡന്‍ഖ് ബിന്ദു കൃഷ്ണ. ‘ഹെലികോപ്റ്ററില്‍ ആഡംബര യാത്ര നടത്താന്‍ കേരള മുഖ്യന് എന്റെ വക 100/ രൂപ’ എന്നാണ് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും മുഖ്യമന്ത്രിക്ക് മണി ഓര്‍ഡര്‍ അയച്ചുകൊണ്ട് ബിന്ദുകൃഷ്ണ പറഞ്ഞത്. ഹെലികോപ്റ്റര്‍ വിവാദം സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരോ കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം യാത്രയ്ക്ക് ചിലവായ പണം നല്‍കി വിവാദത്തില്‍ നിന്ന് തലയൂരാന്‍ സി.പി.ഐ.എം ശ്രമം. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കിയേക്കുമെന്നാണ് വിവരം. തീരുമാനം ഇന്നത്തെ സെക്രട്ടേറിയേറ്റ് യോഗത്തിലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

വിവാദം ഉണ്ടായ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ പറ്റുമെന്ന് പാര്‍ട്ടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇക്കാര്യത്തില്‍ പാര്‍ട്ടി തന്നെ ഫണ്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് കോടിയേരിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. പൊതു ഖജനാവില്‍ നിന്ന് പണം ചിലവാക്കുന്ന കാര്യത്തില്‍ ഭിന്നമായ അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്. അതിനാല്‍ നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്ത് വേണ്ടത് ചെയ്യുമെന്നാണ് കോടിയേരി പറഞ്ഞത്.

email ഹെലികോപ്റ്റര്‍ വിവാദം: 'കേരള മുഖ്യന് എന്റെ വക 100' കാമ്പെയ്‌നുമായി കോണ്‍ഗ്രസ്; ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷംpinterest ഹെലികോപ്റ്റര്‍ വിവാദം: 'കേരള മുഖ്യന് എന്റെ വക 100' കാമ്പെയ്‌നുമായി കോണ്‍ഗ്രസ്; ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം0facebook ഹെലികോപ്റ്റര്‍ വിവാദം: 'കേരള മുഖ്യന് എന്റെ വക 100' കാമ്പെയ്‌നുമായി കോണ്‍ഗ്രസ്; ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം0google ഹെലികോപ്റ്റര്‍ വിവാദം: 'കേരള മുഖ്യന് എന്റെ വക 100' കാമ്പെയ്‌നുമായി കോണ്‍ഗ്രസ്; ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം0twitter ഹെലികോപ്റ്റര്‍ വിവാദം: 'കേരള മുഖ്യന് എന്റെ വക 100' കാമ്പെയ്‌നുമായി കോണ്‍ഗ്രസ്; ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം