അപ്രഖ്യാപിത നിയമ നിരോധനം; ലാസ്റ്റ്‌ഗ്രേഡ് ലിസ്റ്റുകള്‍ മരവിപ്പിക്കുന്നു; പരീക്ഷ കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പട്ടിക ഇറക്കാത്തവ വേറെ; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്

Date : January 11th, 2018

യുഡിഎഫ് ഭരണകാലത്ത് നിയമന നിരോധനത്തിനെതിരേ സമരത്തിനിറങ്ങിയ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതിനു പിന്നാലെ നിയമന നിരോധനങ്ങള്‍ വ്യാപകം. പി.എസ്.സി. ലിസ്റ്റുകള്‍ മരവിപ്പിച്ചു തുടങ്ങി. കോഴിക്കോട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ ജോലി ലഭിച്ചത് 600 പേര്‍ക്ക് മാത്രം. എല്‍ഡിസി ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികളും അപ്രഖ്യാപിത നിയമന നിരോധനമെന്ന ആരോപണവുമായി രംഗത്തെത്തി.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് യുവജന സംഘടനകള്‍ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരേ വ്യാപക സമരവുമായി രംഗത്തു വന്നിരുന്നു. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും മറ്റുമുള്ള ഒഴിവുകള്‍ പിഎസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യരുതെന്നു ധനവകുപ്പും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അക്കാലത്ത് 1250 പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിയമനമായിരുന്നു ഇത്. ഇപ്പോള്‍ ഇതിനെയും കവച്ചു വയ്ക്കുന്ന രീതിയിലാണ് എല്‍ഡിഎഫ് ഭരണം. അധികാരത്തിലെത്തി ഇതുവരെ 600 പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്.

എല്‍ഡിസി ലിസ്റ്റിന്റെ അവസ്ഥയും മറിച്ചല്ല ഇടുക്കി ജില്ലയില്‍ വ്യാപകമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും എല്‍ഡിസി ലിസ്റ്റില്‍ ജോലി ലഭിച്ചത് 305 പേര്‍ക്ക്. ബവറേജ് എല്‍ഡിസി, ബവറേജ് അസിസ്റ്റന്റ് ലിസ്റ്റും ഉദ്യോഗാര്‍ഥികളെ നിരാശരാക്കി മരവിപ്പിച്ച മട്ടിലാണ്. അയ്യായിരത്തോളം പേര്‍ ഉള്‍പ്പെട്ട ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി ആറ് മാസം കൂടി മാത്രമേ ഉള്ളു. എല്‍ഡിസി ലിസ്റ്റ് മാര്‍ച്ചില്‍ റദ്ദാക്കും. പരീക്ഷ കഴിഞ്ഞ് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാത്ത തസ്തികളും ധാരാളം.പത്ത് ശതമാനത്തിന് പോലും ജോലി നല്‍കാത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പട്ടികയുടെ കാലാവധി ഈ മാസം തീരും. ഇതിനിടെ വനം വകുപ്പില്‍ തസ്തിക വെട്ടിക്കുറച്ച സംഭവവും പുറത്തുവന്നിരുന്നു. പിഎസ്‌സി ലിസ്റ്റുകള്‍ കടലാസില്‍ ഒതുങ്ങുന്നതു നിയമന നിരോധനത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.

email അപ്രഖ്യാപിത നിയമ നിരോധനം; ലാസ്റ്റ്‌ഗ്രേഡ് ലിസ്റ്റുകള്‍ മരവിപ്പിക്കുന്നു; പരീക്ഷ കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പട്ടിക ഇറക്കാത്തവ വേറെ; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്pinterest അപ്രഖ്യാപിത നിയമ നിരോധനം; ലാസ്റ്റ്‌ഗ്രേഡ് ലിസ്റ്റുകള്‍ മരവിപ്പിക്കുന്നു; പരീക്ഷ കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പട്ടിക ഇറക്കാത്തവ വേറെ; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്0facebook അപ്രഖ്യാപിത നിയമ നിരോധനം; ലാസ്റ്റ്‌ഗ്രേഡ് ലിസ്റ്റുകള്‍ മരവിപ്പിക്കുന്നു; പരീക്ഷ കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പട്ടിക ഇറക്കാത്തവ വേറെ; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്0google അപ്രഖ്യാപിത നിയമ നിരോധനം; ലാസ്റ്റ്‌ഗ്രേഡ് ലിസ്റ്റുകള്‍ മരവിപ്പിക്കുന്നു; പരീക്ഷ കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പട്ടിക ഇറക്കാത്തവ വേറെ; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്0twitter അപ്രഖ്യാപിത നിയമ നിരോധനം; ലാസ്റ്റ്‌ഗ്രേഡ് ലിസ്റ്റുകള്‍ മരവിപ്പിക്കുന്നു; പരീക്ഷ കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പട്ടിക ഇറക്കാത്തവ വേറെ; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്