കൊച്ചിയില്‍ എത്തിയ തമന്നയ്ക്ക് ആരാധകര്‍ സമ്മാനിച്ച് കൂകൂ വിളിയും അശ്ലീല കമന്റുകളും; ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം നടിയെ വിട്ടില്ല; ഒടുവില്‍ നിയന്ത്രണം വിട്ട് തമന്ന പൊട്ടിത്തെറിച്ചു

Date : January 11th, 2018

സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തമന്നയെ അപമാനിച്ച് ആരാധകര്‍. ‘സ്‌കെച്ച്’ സിനിമയുടെ പ്രൊമഷനായി ഒബ്‌റോണ്‍ മാളില്‍ എത്തിയപ്പോഴാണ് ആരാധകശല്യം കൊണ്ട് നടി പൊറുതി മുട്ടിയത്. ചിയാന്‍ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു.

വിക്രമിനെയും തമന്നയെയും കാണാനായി ഒബ്‌റോണ്‍ മാളില്‍ വലിയൊരു ആരാധകകൂട്ടം തന്നെ ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ നന്നേ പാടുപെട്ടു. ആരാധകരുടെ നടുവില്‍ നിന്നിരുന്ന തമന്നയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം തമന്നയെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകള്‍ തുടര്‍ന്നു.

ലിഫ്റ്റില്‍ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടര്‍ന്നതോടെ തമന്നയുടെ നിയന്ത്രണം വിട്ടു. ലിഫ്റ്റില്‍ കയറിയ തമന്ന കുപിതയായി. ഇതിനിടയില്‍ ആരാധകരെ നിയന്ത്രിക്കാന്‍ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആരാധകര്‍ അപ്പോഴും തമന്നയെ നോക്കി കൂകി വിളിച്ചും കമന്റുകള്‍ പറഞ്ഞും കൊണ്ടിരുന്നു. ക്യാമറ ഫ്‌ലാഷുകളും ഇതിനിടയില്‍ മിന്നി മറയുന്നുണ്ടായിരുന്നു. ലിഫ്റ്റ് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഫ്റ്റിലും നിറയെ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇതാണ് തമന്നയെ ഒന്നുകൂടി പ്രകോപിതയാക്കിയത്. സംഭവത്തിന്റെ വിഡിയോ കാണാം.

 

email കൊച്ചിയില്‍ എത്തിയ തമന്നയ്ക്ക് ആരാധകര്‍ സമ്മാനിച്ച് കൂകൂ വിളിയും അശ്ലീല കമന്റുകളും; ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം നടിയെ വിട്ടില്ല; ഒടുവില്‍ നിയന്ത്രണം വിട്ട് തമന്ന പൊട്ടിത്തെറിച്ചുpinterest കൊച്ചിയില്‍ എത്തിയ തമന്നയ്ക്ക് ആരാധകര്‍ സമ്മാനിച്ച് കൂകൂ വിളിയും അശ്ലീല കമന്റുകളും; ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം നടിയെ വിട്ടില്ല; ഒടുവില്‍ നിയന്ത്രണം വിട്ട് തമന്ന പൊട്ടിത്തെറിച്ചു0facebook കൊച്ചിയില്‍ എത്തിയ തമന്നയ്ക്ക് ആരാധകര്‍ സമ്മാനിച്ച് കൂകൂ വിളിയും അശ്ലീല കമന്റുകളും; ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം നടിയെ വിട്ടില്ല; ഒടുവില്‍ നിയന്ത്രണം വിട്ട് തമന്ന പൊട്ടിത്തെറിച്ചു0google കൊച്ചിയില്‍ എത്തിയ തമന്നയ്ക്ക് ആരാധകര്‍ സമ്മാനിച്ച് കൂകൂ വിളിയും അശ്ലീല കമന്റുകളും; ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം നടിയെ വിട്ടില്ല; ഒടുവില്‍ നിയന്ത്രണം വിട്ട് തമന്ന പൊട്ടിത്തെറിച്ചു0twitter കൊച്ചിയില്‍ എത്തിയ തമന്നയ്ക്ക് ആരാധകര്‍ സമ്മാനിച്ച് കൂകൂ വിളിയും അശ്ലീല കമന്റുകളും; ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം നടിയെ വിട്ടില്ല; ഒടുവില്‍ നിയന്ത്രണം വിട്ട് തമന്ന പൊട്ടിത്തെറിച്ചു