ഗോകുലം എഫ്‌സി ഇന്ന് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് എതിരേ; ഇന്ത്യന്‍ ആരോസില്‍ അണിനിരക്കുന്നത് അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ടണിഞ്ഞ കൗമാരപ്പട; ഇരു ടീമുകള്‍ക്കും നിര്‍ണായകം

Date : January 12th, 2018

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം എഫ്.സി. ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിതലമുറയ്‌ക്കെതിരേ. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് 5:30നു നടക്കുന്ന മത്സരത്തില്‍ ഗോകുലം എഫ്.സിയും ഇന്ത്യന്‍ യുവതാരങ്ങളുടെ ടീമായ ഇന്ത്യന്‍ ആരോസും ഏറ്റുമുട്ടും.

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞ കൗമാരപ്പടയാണ് വിജയം ലക്ഷ്യമിട്ടെത്തിയ ആരോസ് സംഘത്തിലെ 18 പേരും. അഞ്ചു പേര്‍ അണ്ടര്‍ 19 ടീമംഗങ്ങളും. ലോകകപ്പ് ടീമിലുണ്ടായിരുന്ന സ്‌െ്രെടക്കര്‍ കോമള്‍ തട്ടാലും ഗോള്‍കീപ്പര്‍ ധീരജ് സിങ്ങും ഒഴികെയുള്ള താരങ്ങളെല്ലാം തന്നെ കോഴിക്കോട്ട് എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ അഭിമാനമായ കെ.പി. രാഹുലും ആരോസ് സംഘത്തിലുണ്ട്.
ലീഗില്‍ തുടര്‍ തോല്‍വികളില്‍ നട്ടം തിരിയുന്ന ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരുവര്‍ക്കും വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമില്ല. ഏഴു മത്സരങ്ങള്‍ കളിച്ച ഗോകുലം ഒരു ജയവും ഒരു സഗനിലയുമായി നാലു പോയിന്റോടെ ഫഒമ്പാം സ്ഥാനത്താണ്.

രണ്ടു മത്സരം കൂടുതല്‍ കളിച്ച ആരോസിന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുണ്ട്. നിലവില്‍ ഏഴാം സ്ഥാനത്താണ് അവര്‍. ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഗോകുലത്തിനെതിരേ സ്വന്തം മണ്ണില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആരോസ് പരാജയപ്പെട്ടിരുന്നു. അതിനു പകവീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ആരോസ് ഇന്നു കോഴിക്കോട് കളിക്കാനിറങ്ങുക. തിങ്കളാഴ്ച ലജോങ്? എഫ്.സിയോട് ഒരു ഗോളിനു തോറ്റ ആരോസ് ടീമംഗങ്ങള്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് കരിപ്പൂരിലെത്തിയത്.

അന്നു വൈകിട്ടും ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയ ആരോസ് മികച്ച പ്രതീക്ഷയിലാണ്. മലയാളി താരം കെ.പി. രാഹുല്‍, നായകന്‍ അമര്‍ജിത് സിങ് കിയാം, ലജോങ്ങിനെതിരേ വണ്ടര്‍ ഗോള്‍ നേടിയ നൊങ്ദാംബ നൗരേം എന്നിവരിലാണ് അവരുടെ പ്രതീക്ഷകള്‍.
സൂപ്പര്‍ താരങ്ങളായ കോമള്‍ തട്ടാലിന്റെയും ധീരജ് സിങ്ങിന്റെയും അഭാവം അവര്‍ക്ക് തിരിച്ചടിയായേക്കും. മറുവശത്ത് അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാലു പരാജയവുമായാണ് ഗോകുലം പന്തു തട്ടാനിറങ്ങുന്നത്. ഐ ലീഗിലെ കന്നിക്കാരായ അവര്‍ക്ക് ഇതുവരെ ഫോമിലേക്ക് ഉയരാനായിട്ടില്ല. ആരോസിനെതിരേ എവേ തട്ടകത്തില്‍ നേടിയ ജയം ഇന്നു സ്വന്തം മണ്ണിലും ആവര്‍ത്തിക്കാനാണ് ഗോകുലത്തിന്റെ ശ്രമം.

email ഗോകുലം എഫ്‌സി ഇന്ന് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് എതിരേ; ഇന്ത്യന്‍ ആരോസില്‍ അണിനിരക്കുന്നത് അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ടണിഞ്ഞ കൗമാരപ്പട; ഇരു ടീമുകള്‍ക്കും നിര്‍ണായകംpinterest ഗോകുലം എഫ്‌സി ഇന്ന് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് എതിരേ; ഇന്ത്യന്‍ ആരോസില്‍ അണിനിരക്കുന്നത് അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ടണിഞ്ഞ കൗമാരപ്പട; ഇരു ടീമുകള്‍ക്കും നിര്‍ണായകം0facebook ഗോകുലം എഫ്‌സി ഇന്ന് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് എതിരേ; ഇന്ത്യന്‍ ആരോസില്‍ അണിനിരക്കുന്നത് അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ടണിഞ്ഞ കൗമാരപ്പട; ഇരു ടീമുകള്‍ക്കും നിര്‍ണായകം0google ഗോകുലം എഫ്‌സി ഇന്ന് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് എതിരേ; ഇന്ത്യന്‍ ആരോസില്‍ അണിനിരക്കുന്നത് അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ടണിഞ്ഞ കൗമാരപ്പട; ഇരു ടീമുകള്‍ക്കും നിര്‍ണായകം0twitter ഗോകുലം എഫ്‌സി ഇന്ന് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് എതിരേ; ഇന്ത്യന്‍ ആരോസില്‍ അണിനിരക്കുന്നത് അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ടണിഞ്ഞ കൗമാരപ്പട; ഇരു ടീമുകള്‍ക്കും നിര്‍ണായകം