കണ്ണൂര്‍ രാഷ്ട്രീയം പറയുന്ന ‘ഈട’യ്ക്ക് വടക്കന്‍ ജില്ലകളില്‍ അപ്രഖ്യാപിത വിലക്ക്; ഒളിച്ചു കടത്തുന്ന നുണകളെന്ന് ഇടതുപക്ഷം; ശക്തമായ രാഷ്ട്രീയ സൂചനയെന്ന് അനുകൂലികള്‍

Date : January 12th, 2018

മൂവി ഡസ്‌ക്/ ഗ്രാഫിറ്റി മാഗസിന്‍

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിപി 51 വെട്ട് എന്നീ സിനിമകള്‍ക്കു പിന്നാലെ രാഷ്ട്രീയത്തിന്റെ കണ്ണൂര്‍ മോഡല്‍ പശ്ചാത്തലമാക്കുന്ന ‘ഈട’ എന്ന സിനിമയ്ക്കും വടക്കന്‍ ജില്ലകളില്‍ അപ്രഖ്യാപിത വിലക്ക്. നേരത്തേ, മുരളി ഗോപി മുഖ്യ വേഷത്തിലെത്തിയ, അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയ്ക്കും സമാന ഗതിയുണ്ടായപ്പോള്‍ ടിപിയെക്കുറിച്ചുള്ള സിനിമ തിയേറ്റര്‍ കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല.

അന്തരിച്ച നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗവും നിമിഷ സജയനുമാണ് മുഖ്യ വേഷത്തിലെത്തുന്നത്. ഷേക്‌സ്പിയര്‍ കൃതിയായ റോമിയോ ആന്‍ഡ് ജൂലിയറ്റില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണു സിനിമയുടെ കഥ രൂപപ്പെടുത്തിയത്. ഇടതുപക്ഷ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടിയാണു സൈബര്‍ ലോകത്തും ആക്രമണം കടുപ്പിക്കുന്നത്.

ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്നുകാട്ടിയായിരുന്നു ‘ലെഫ്റ്റ് െറെറ്റ് ലെഫ്റ്റി’നു വിലക്കെങ്കില്‍ സംഘപരിവാര്‍ വലതുപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന വിമര്‍ശനമാണ് ”ഈട”യ്‌ക്കെതിരേ ഉയര്‍ത്തുന്നത്. ഹിന്ദുത്വ വാദികളുടെ ആക്രമണത്തെത്തുടര്‍ന്നു പദ്മാവതിയുടെ റിലീസ് അനിശ്ചിതത്വത്തിലായപ്പോള്‍ സിനിമയ്ക്കു പിന്തുണയുമായി വന്ന ഇടതുപക്ഷം തന്നെയാണ് ഇരട്ടത്താപ്പു കാട്ടുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത ‘ഈട’യ്ക്കു ദേശാഭിമാനി ഓണ്‍ലൈനില്‍ മികച്ച റിവ്യൂ നല്‍കിയിരുന്നു എന്നതും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതിഭാവുകത്വമോ വികലമായ ജ്ഞാനമോ മുഴച്ചുനില്‍ക്കാതെ ഈട തുറന്നുവയ്ക്കുന്നത് മറ്റൊരു മുഖമാണ് എന്നായിരുന്നു ആദ്യത്തെ പുകഴ്ത്തല്‍. പാര്‍ട്ടിക്കെതിരേ വിമര്‍ശനത്തിന്റെ സാധ്യതകള്‍ തുറന്നുവയ്ക്കുന്ന ചിത്രം ജനശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയതോടെ ഇതേ മാധ്യമം നിലപാടു മാറ്റി. യാതൊരു രാഷ്ട്രീയബോധവുമില്ലാത്ത തൂലികയില്‍ നിന്ന് പിറവിയെടുത്ത ചിത്രമെന്നായിരുന്നു പിന്നീടുവന്ന വിമര്‍ശനം.

അക്രമരാഷ്ട്രീയത്തിന്റെയും കുടിപ്പകയുടെയും ചോരവീണ കണ്ണൂരിന്റെ വര്‍ത്തമാനത്തോട് പരമാവധി സന്തുലിതത്വം പുലര്‍ത്തിയെന്നാണ് സംവിധായകന്‍ ബി. അജിത്കുമാര്‍ നിലപാട് വ്യക്തമാക്കിയത്. സിനിമയില്‍ രണ്ടു പാര്‍ട്ടിയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഒരുപക്ഷത്തു നിന്ന് സിനിമയ്‌ക്കെതിരേ ശക്തമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമയെ അനുകൂലിച്ചു ശിഹാബുദീന്‍ പൊയ്ത്തുംകടവ് അടക്കമുള്ളവര്‍ രംഗത്തു വന്നിട്ടുണ്ട്. ഒരുവശത്ത് ഹിന്ദുത്വ പ്രതിനിധീകരിക്കുന്ന വഴി തെറ്റിയ െനെതികതയും മറുവശത്ത് അഖില ലോക തൊഴിലാളികളെയും മനുഷ്യരെയും അഭിസംബോധന ചെയ്യുന്നതിനു പകരം ചെന്ന്യം എന്ന പേരിലുള്ള പാര്‍ട്ടി ഗ്രാമത്തിന്റെ ഗോത്ര വ്യവസ്ഥയിലേക്കും പകയുടെ െനെതിക ഭാവനയിലേക്കും ചുരുങ്ങുന്ന ജനതയും ചേര്‍ന്ന് ആണ്‍-പെണ്‍ ബന്ധങ്ങളെയും പ്രണയത്തെയും ഞെരുക്കുന്നു. കുടിപ്പകയാല്‍ സ്വയം ബന്ധികളായ അത്രയേറെ വിദ്യാഭ്യാസം, നേടിയിട്ടില്ലാത്ത സാമ്പത്തിക ഭദ്രത നേടിയിട്ടില്ലാത്തവരാണ് ഇരുവിഭാഗത്തെയും ചെറുപ്പക്കാര്‍ എന്നത് ഈ സിനിമയിലെ ശക്തമായ രാഷ്ട്രീയ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഒളിച്ചുകടത്തുന്ന നുണയാണ് ഈ ചിത്രമെന്ന വിമര്‍ശനമാണ് സൈബര്‍ ലോകത്ത് ഉയരുന്നത്.
തലശേരി എന്നാല്‍ തല ശരിയല്ലാത്തവരുടെ നാട് എന്നും കണ്ണൂരെന്നാല്‍ കണ്ണീരെന്നാണെന്നുമുള്ള മധ്യവര്‍ഗ യുക്തികളാല്‍ സമ്പന്നമായ ഭാവനയാണു സിനിമയെന്നും ദേശീയതലത്തില്‍ കണ്ണൂരിന്റെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ ഭൂമികയെ മുന്നില്‍വച്ചു കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള മറ്റൊരു ആയുധം കൂടിയാണ് ഈ സിനിമയെന്നും ഒരാള്‍ ഓണ്‍ലൈനില്‍ കുറിക്കുന്നു. സമാന അഭിപ്രായം തന്നെയാണ് സിനിമയെ വിമര്‍ശിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത്.

email കണ്ണൂര്‍ രാഷ്ട്രീയം പറയുന്ന 'ഈട'യ്ക്ക് വടക്കന്‍ ജില്ലകളില്‍ അപ്രഖ്യാപിത വിലക്ക്; ഒളിച്ചു കടത്തുന്ന നുണകളെന്ന് ഇടതുപക്ഷം; ശക്തമായ രാഷ്ട്രീയ സൂചനയെന്ന് അനുകൂലികള്‍pinterest കണ്ണൂര്‍ രാഷ്ട്രീയം പറയുന്ന 'ഈട'യ്ക്ക് വടക്കന്‍ ജില്ലകളില്‍ അപ്രഖ്യാപിത വിലക്ക്; ഒളിച്ചു കടത്തുന്ന നുണകളെന്ന് ഇടതുപക്ഷം; ശക്തമായ രാഷ്ട്രീയ സൂചനയെന്ന് അനുകൂലികള്‍0facebook കണ്ണൂര്‍ രാഷ്ട്രീയം പറയുന്ന 'ഈട'യ്ക്ക് വടക്കന്‍ ജില്ലകളില്‍ അപ്രഖ്യാപിത വിലക്ക്; ഒളിച്ചു കടത്തുന്ന നുണകളെന്ന് ഇടതുപക്ഷം; ശക്തമായ രാഷ്ട്രീയ സൂചനയെന്ന് അനുകൂലികള്‍0google കണ്ണൂര്‍ രാഷ്ട്രീയം പറയുന്ന 'ഈട'യ്ക്ക് വടക്കന്‍ ജില്ലകളില്‍ അപ്രഖ്യാപിത വിലക്ക്; ഒളിച്ചു കടത്തുന്ന നുണകളെന്ന് ഇടതുപക്ഷം; ശക്തമായ രാഷ്ട്രീയ സൂചനയെന്ന് അനുകൂലികള്‍0twitter കണ്ണൂര്‍ രാഷ്ട്രീയം പറയുന്ന 'ഈട'യ്ക്ക് വടക്കന്‍ ജില്ലകളില്‍ അപ്രഖ്യാപിത വിലക്ക്; ഒളിച്ചു കടത്തുന്ന നുണകളെന്ന് ഇടതുപക്ഷം; ശക്തമായ രാഷ്ട്രീയ സൂചനയെന്ന് അനുകൂലികള്‍