ശ്രീജീവിന്റേത് കസ്റ്റഡി മരണം: പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല: ജസ്റ്റിസ് നാരായണ കുറുപ്പ്‌

Date : January 14th, 2018

ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പോലീസ് കംപ്ലയന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി. അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി.

ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്.

ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജീവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംപ്ലയന്‍റ്സ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.

email ശ്രീജീവിന്റേത് കസ്റ്റഡി മരണം: പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല: ജസ്റ്റിസ് നാരായണ കുറുപ്പ്‌pinterest ശ്രീജീവിന്റേത് കസ്റ്റഡി മരണം: പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല: ജസ്റ്റിസ് നാരായണ കുറുപ്പ്‌0facebook ശ്രീജീവിന്റേത് കസ്റ്റഡി മരണം: പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല: ജസ്റ്റിസ് നാരായണ കുറുപ്പ്‌0google ശ്രീജീവിന്റേത് കസ്റ്റഡി മരണം: പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല: ജസ്റ്റിസ് നാരായണ കുറുപ്പ്‌0twitter ശ്രീജീവിന്റേത് കസ്റ്റഡി മരണം: പോലീസ് കള്ളത്തെളിവ് ഉണ്ടാക്കി; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല: ജസ്റ്റിസ് നാരായണ കുറുപ്പ്‌