എസിയില്ലെങ്കില്‍ പുതിയ റിലീസും ഇല്ല; ദീലീപിന്റെ പുതിയ സംഘടന കളിതുടങ്ങി; അടച്ചു പൂട്ടേണ്ടി വരുമെന്ന് ഉടമകള്‍; മലയാള സിനിമയ്ക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം

Date : January 14th, 2018

തിയേറ്റര്‍ സമരത്തിനു പിന്നാലെ മലയാള സിനിമയെ പ്രതിസന്ധിയിലേക്കു തള്ളിവിടാന്‍ നിര്‍മാതാക്കളും വിതരണക്കാരുടെയും നീക്കം. എസിയില്ലാത്ത തിയേറ്ററുകളില്‍ പുത്തന്‍ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരേ ഉടമകള്‍ രംഗത്തു വന്നതിനു പിന്നാലെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുക്കുന്നത്. ഏപ്രില്‍ 30നകം തിയേറ്ററുകള്‍ എസിയാക്കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ പുതിയ സിനിമകള്‍ നല്‍കില്ല.

ഇതേക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചില്ലെന്നും സര്‍ക്കാരിനു പരാതി നല്‍കുമെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ പുതിയ സംഘടനയാണ് നീക്കത്തിനു പിന്നിലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം കൂടിയ സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണു ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. തിയറ്ററുകള്‍ എ.സിയാക്കി നവീകരിക്കുന്നതിനോടൊപ്പം സാറ്റെലെറ്റ് റേറ്റിന്റെ നിശ്ചിത തുകയും ഓരോ റീലീസിനും നല്‍കണം. അതിനു തയാറാകാത്ത തിയേറ്റര്‍ ഉടമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ത്തു ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഫിലിം എക്‌സിബിറ്റേഴ്‌സ് യുെണെറ്റഡ് ഓര്‍ഗെനെസേഷന്‍ ഓഫ് കേരളയാണു (ഫിയോക്) ഇപ്പോള്‍ കേരളത്തിലെ സിനിമാ റിലീസിങ് വിഷയങ്ങള്‍ െകെകാര്യം ചെയ്യുന്നത്. ഫിയോക്കാണ് ഈ തീരുമാനത്തിനു പിന്നിലെന്നു ചില തിയേറ്റര്‍ ഉടമകള്‍ ആരോപിക്കുന്നു. റിലീസ് സംബന്ധമായി മുമ്പുണ്ടായ സിനിമാ സമരത്തെത്തുടര്‍ന്നാണു ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂര്‍ െവെസ് പ്രസിഡന്റുമായി ഫിയോക് രൂപീകരിച്ചത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലുണ്ടായിരുന്ന മുന്നൂറ്റന്‍പതിലേറെ തിയറ്ററുകളും നൂറ്റന്‍പതിലേറെ അംഗങ്ങളും അപ്പാടെ ഫിയോക്കിലേക്കു മാറി.

എല്ലാ തിയേറ്ററുകളെയും സംരക്ഷിക്കുമെന്നും തിയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാകില്ലെന്നുമായിരുന്നു ഫിയോക് രൂപീകരണവേളയില്‍ സംഘടനാ നേതാക്കള്‍ പറഞ്ഞത്. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും സംഘടനയില്‍ അംഗങ്ങളാണ്. എ.സി. തിയറ്ററുകള്‍ക്കു മാത്രമാണു ഫിയോക് അംഗത്വം നല്‍കിയത്. അതോടെ എ.സിയില്ലാത്ത എഴുപത്തഞ്ചിലേറെ തിയറ്ററുകള്‍ക്കു ശക്തമായ സംഘടനയില്ലാതെയായി. അവര്‍ക്കാണു പുതിയ തീരുമാനം തിരിച്ചടിയാകുന്നത്. ഒരു തിയറ്റര്‍ എ.സിയാക്കി നവീകരിക്കണമെങ്കില്‍ 80 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്. കുറഞ്ഞ സമയപരിധിക്കുള്ളില്‍ ഇതു ചെയ്യണമെന്ന നിര്‍ദ്ദേശം തിയറ്റര്‍ പൂട്ടുന്നതില്‍ കലാശിക്കുമെന്നു ചില തിയറ്റര്‍ ഉടമകള്‍ പറയുന്നു. പുതിയ സിനിമകളുടെ റിലീസ് ആശ്രയിച്ചു മാത്രമാണു ഗ്രാമങ്ങളിലെ തിയറ്ററുകള്‍ നിലനില്‍ക്കുന്നത്. അവര്‍ക്കും പുതിയ നിര്‍ദ്ദേശം ഇരുട്ടടിയാകും.

email എസിയില്ലെങ്കില്‍ പുതിയ റിലീസും ഇല്ല; ദീലീപിന്റെ പുതിയ സംഘടന കളിതുടങ്ങി; അടച്ചു പൂട്ടേണ്ടി വരുമെന്ന് ഉടമകള്‍; മലയാള സിനിമയ്ക്ക് വീണ്ടും പ്രതിസന്ധിയുടെ കാലംpinterest എസിയില്ലെങ്കില്‍ പുതിയ റിലീസും ഇല്ല; ദീലീപിന്റെ പുതിയ സംഘടന കളിതുടങ്ങി; അടച്ചു പൂട്ടേണ്ടി വരുമെന്ന് ഉടമകള്‍; മലയാള സിനിമയ്ക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം0facebook എസിയില്ലെങ്കില്‍ പുതിയ റിലീസും ഇല്ല; ദീലീപിന്റെ പുതിയ സംഘടന കളിതുടങ്ങി; അടച്ചു പൂട്ടേണ്ടി വരുമെന്ന് ഉടമകള്‍; മലയാള സിനിമയ്ക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം0google എസിയില്ലെങ്കില്‍ പുതിയ റിലീസും ഇല്ല; ദീലീപിന്റെ പുതിയ സംഘടന കളിതുടങ്ങി; അടച്ചു പൂട്ടേണ്ടി വരുമെന്ന് ഉടമകള്‍; മലയാള സിനിമയ്ക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം0twitter എസിയില്ലെങ്കില്‍ പുതിയ റിലീസും ഇല്ല; ദീലീപിന്റെ പുതിയ സംഘടന കളിതുടങ്ങി; അടച്ചു പൂട്ടേണ്ടി വരുമെന്ന് ഉടമകള്‍; മലയാള സിനിമയ്ക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം