പിന്നില്‍ ഗൂഢാലോചനയോ? ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്ന് ഇരയുടെ ട്രെയിലര്‍; നടിയെ ആക്രമിച്ച കേസിലെ സാമ്യം ഊട്ടിയുറപ്പിച്ച് ഡയലോഗുകള്‍; ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കിയ യുവാവിന്റെ കഥ

Date : January 25th, 2018

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗാതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ഇര ട്രെയിലര്‍ പുറത്തിറിങ്ങി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചിത്രത്തിനു സാമ്യമുണ്ടെന്ന പ്രചാരണങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് ചിത്രത്തിലെ ട്രെയിലര്‍. ഒരേ ടവറിന്റെ കീഴില്‍ വന്നാല്‍ പ്രതിയാകുമോ? ഒരു വന്‍ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് തുടങ്ങിയ ഡയലോഗുകളും ഈ സംശയത്തെ ബലപ്പെടുത്താന്‍ പോന്നതാണ്.

വരും ദിവസങ്ങളില്‍ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചര്‍ച്ചയാകുമെന്ന് ഉറപ്പ്. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ പറയുന്നത്. തന്റേടിയായ സ്ത്രീയുടെ പ്രതികാരവും ചിത്രം ചര്‍ച്ച ചെയ്യുന്നു. സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് ഇര. വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്നു സൈജു എസ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

unni-mukundan പിന്നില്‍ ഗൂഢാലോചനയോ? ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്ന് ഇരയുടെ ട്രെയിലര്‍; നടിയെ ആക്രമിച്ച കേസിലെ സാമ്യം ഊട്ടിയുറപ്പിച്ച് ഡയലോഗുകള്‍; ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കിയ യുവാവിന്റെ കഥ

കുറ്റാരോപിതനായി 85 ദിവസം ഇരുമ്പഴിക്കുള്ളില്‍ കഴിയേണ്ടിവന്ന ‘ദിലീപാ’കുന്നത് ഉണ്ണി മുകുന്ദനാണെന്നായിരുന്നു ആദ്യ സൂചനകള്‍. വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു. എസ്.എസ് ആണ് ഇരയുടെ സംവിധായകന്‍. സ്‌റ്റോറി ഒഫ് അന്‍ അക്യൂസ്ഡ് ഒരു കുറ്റാരോപിതന്റെ കഥയെന്നാണ് ഇരയുടെ ടാഗ് ലൈന്‍. ദിലീപ് ജയില്‍ മോചിതനായപ്പോള്‍ ധരിച്ചിരുന്ന പോലെ വെള്ള ഷര്‍ട്ടും നീട്ടി വളര്‍ത്തിയ താടിയുമായി ഉണ്ണി മുകുന്ദന്‍ ജയിലിന് പുറത്ത് തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നേരെ കൈകൂപ്പുന്ന ഇരയുടെ പോസ്റ്ററും ചിത്രം പറയുന്നത് ദിലീപിന്റെ ജയില്‍ ജീവിതകഥയാണെന്ന സംശയത്തിന് ആക്കം കൂട്ടുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ‘ഇര’ പറയുന്നത് ഇക്കഥയാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഉണ്ണി മുകുന്ദനോടൊപ്പം ഗോകുല്‍ സുരേഷും ഇരയില്‍ സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. മിയയും നിരഞ്ജന അനൂപുമാണ് നായികമാര്‍. നവീന്‍ ജോസാണ് ഇരയുടെ രചന നിര്‍വഹിക്കുന്നത്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൊല്ലത്ത് ആദ്യഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ഇരയുടെ സംഗീത സംവിധായകന്‍ ഗോപിസുന്ദറാണ്.