എന്താണിത്ര സീരിയസ് ബ്രദര്‍? രണത്തിന്റെ ടീസര്‍ കണ്ടശേഷം പൃഥ്വിരാജിനോട് നസ്രിയ; നന്ദി പെങ്ങളേ എന്നു പൃഥ്വി; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഉരുളയ്ക്കുപ്പേരി

Date : February 6th, 2018

നസ്രിയ എന്നും മലയാളികളുടെ കുസൃതിക്കുട്ടിയാണ്. താരപരിവേഷമില്ലാതെ വീട്ടിലെ കുട്ടിയെപ്പോലയാണ് നസ്രിയയെ എല്ലാവരും സ്നേഹിക്കുന്നത്. പൃഥിരാജിന്റെ പുതിയ സിനിമയായ ‘രണ’ത്തിന്റെ ടീസർ കണ്ട നസ്രിയയുടെ കമന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

 

‘രണം’ ടീസർ കണ്ട നസ്രിയയുടെ പ്രതികരണം ഇങ്ങനെ–വൈ സോ സീരിയസ് ബ്രദർ, ടീസർ ഒരുപാട് ഇഷ്ടപ്പെട്ടു. നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നസ്രിയയുടെ കമന്റിന് നന്ദി പറഞ്ഞ് പൃഥ്വിയും എത്തി. പൃഥ്വിയും നസ്രിയയുമെല്ലാം ഒന്നിച്ചഭിനയിക്കുന്ന അഞ്ജലി മേനോൻ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

prthviraj-nazriya എന്താണിത്ര സീരിയസ് ബ്രദര്‍? രണത്തിന്റെ ടീസര്‍ കണ്ടശേഷം പൃഥ്വിരാജിനോട് നസ്രിയ; നന്ദി പെങ്ങളേ എന്നു പൃഥ്വി; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഉരുളയ്ക്കുപ്പേരി

 

അതേസമയം, ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്റ്റണ്ണിങ് ടീസർ എന്നായിരുന്നു നിവിൻ പോളിയുടെ പ്രതികരണം. ആക്ഷൻ ഹീറോയുടെ തിരിച്ച് വരവെന്ന് ടൊവീനോയും പ്രതികരിച്ചു. രണത്തിൽ നായികയായെത്തുന്നത് ഇഷ തൽവാറാണ്. നവാഗതനായ നിർമൽ സഹദേവ് ആണ് സംവിധാനം. പൂർണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിക്കുന്നത്. അമേരിക്കൻ തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.