ഒളിഞ്ഞു നോക്കാതെ ഞങ്ങളെ വെറുതേ വിട്ടുകൂടെ? പ്രൗഢമായി വാര്‍ധക്യത്തിലേക്ക് നടന്നു നീങ്ങാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? കാലാനുസൃതമല്ലാത്ത വസ്ത്രങ്ങളെ കുറിച്ച് ആകുലപ്പെടാതെ അണിഞ്ഞൊരുങ്ങാന്‍ അനുവദിക്കുമോ? ചോദ്യങ്ങളുമായി അമലയുടെ കുറിപ്പ്‌

Date : March 1st, 2018

ശ്രീദേവിയുടെ മരണത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും നേരെ ചോദ്യങ്ങളുമായി നടി അമല അക്കിനേനി. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച അസ്വാഭാവിക വാര്‍‌ത്തകളുടെ പശ്ചാത്തലത്തിലാണ് അക്കാര്യം നേരിട്ട് പരാമര്‍ശിക്കാതെ അമലയുടെ കുറിപ്പ്. ‘പ്രൗഢമായി വാർധ്യക്യത്തിലേയ്ക്ക് നടന്നു നീങ്ങാൻ നിങ്ങൾ എന്നെ അനുവദിക്കുമോ? എന്റെ സൗന്ദര്യത്തെ കുറിച്ചോ ശരീരഭാരത്തോ കുറിച്ചോ പ്രതിപാദിക്കാതെ വാർധക്യത്തിലെത്താൻ നിങ്ങൾ എന്നെ അനുവദിക്കുമോ?’ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അമല ചോദിക്കുന്നു. സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന സംസ്കാരത്തിനെതിരെയാണ് അമല കുറിപ്പിലൂടെ വിമര്‍ശനമുന്നയിക്കുന്നത്.

amala-akkineni2 ഒളിഞ്ഞു നോക്കാതെ ഞങ്ങളെ വെറുതേ വിട്ടുകൂടെ? പ്രൗഢമായി വാര്‍ധക്യത്തിലേക്ക് നടന്നു നീങ്ങാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? കാലാനുസൃതമല്ലാത്ത വസ്ത്രങ്ങളെ കുറിച്ച് ആകുലപ്പെടാതെ അണിഞ്ഞൊരുങ്ങാന്‍ അനുവദിക്കുമോ? ചോദ്യങ്ങളുമായി അമലയുടെ കുറിപ്പ്‌

amala

 

അമല അക്കിനേനിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

പ്രൗഢമായി വാർധ്യക്യത്തിലേയ്ക്ക് നടന്നു നീങ്ങാൻ നിങ്ങൾ എന്നെ അനുവദിക്കുമോ? എന്റെ സൗന്ദര്യത്തെ കുറിച്ചോ ശരീരഭാരത്തോ കുറിച്ചോ ഒരുവാക്കുപറയാതെ വാർധക്യത്തിലെത്താൻ നിങ്ങൾ എന്നെ അനുവദിക്കുമോ? എന്റെ കൺതടങ്ങളിലെ കറുപ്പ് എന്റെ കണ്ണടചില്ലുകൾ വരുത്തിയതാണ്; എന്റെ കാക്കപുളളികൾ നിത്യവും വാര്‍ധക്യത്തിന്‍റെ ചുളിവുകളായി മാറി കൊണ്ടിരിക്കുകയാണ്. തടിച്ചുവീർത്ത എന്റെ ശരീരത്തെ കുറിച്ച് അപകർഷതാ ബോധമില്ലാതെ, കാലാനുസൃതമല്ലാത്ത വസ്ത്രങ്ങളെ കുറിച്ച് ആകുലപ്പെടാതെ അണിഞ്ഞൊരുങ്ങുവാൻ നിങ്ങൾ എന്നെ അനുവദിക്കുമോ?

ആർത്തവിരാമം അടുത്ത എന്റെ ശരീരത്തെ കഴുകി വെളുപ്പിച്ച കൈത്തറി വസ്ത്രം പൊതിയുന്നു. 19‌ –ാം വയസിൽ ഞാൻ അഭിനയിച്ച പുഷ്പക വിമാനത്തിലെ എന്റെ രൂപത്തെ വിസ്മരിച്ചു കൊണ്ട് ചായം തേയ്ക്കാത്ത, മുടി മുറിച്ചു കളഞ്ഞ എന്നെ നിങ്ങൾ അംഗീകരിക്കുമോ? ഇല്ലെങ്കിൽ നിങ്ങൾ കാണുക എന്റെ തലയിലെ വികൃതമായ മുടി മാത്രമാണ്. അല്ലാതെ എന്റെ വിജ്ഞാനമല്ല. അത് എന്റെ ആത്മവീര്യം കെടുത്തുന്നു.

 

പക്ഷേ ക്യാമറകൾക്ക് ഒരു വ്യക്തിത്വത്തിന്റെ ആഴം കൃത്യമായി അടയാളപ്പെടുത്താൻ കഴിയും. ചൂടൻ പരദൂഷണങ്ങളെ കുറിച്ചും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും ചോദിച്ച് തടസപ്പെടുത്താതെ എന്റെ അർത്ഥവത്തായ വാക്കുകൾ ശ്രവിക്കുവാൻ നിങ്ങൾ തയ്യാറാണോ?

 

ഒരു മാറ്റത്തിനായി എന്റെ ആത്മാവ് വെമ്പൽ കൊളളുന്നു. എന്റെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊളളുന്നതിന് മുൻപ് എനിക്ക് ഒട്ടേറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ശാന്തമായി ഒരു ദിവസത്തിലൂടെയെങ്കിലും അപ്രധാനമായ ചടങ്ങുകൾക്ക് പങ്കെടുക്കാതെ, കടന്നു പോകാൻ നിങ്ങൾ എന്നെ അനുവദിക്കുമോ? സുപ്രധാനമായ പല കാര്യങ്ങളും ചെയ്തു തീർക്കാനുളള എന്റെ ജീവിതം നിങ്ങൾക്ക് പ്രിയപ്പെട്ട പല മേളകളിലും പങ്കെടുത്ത് പാഴായി പോകുന്നു.

 

നിങ്ങളുടെ ബോക്സ് ഓഫിസ് ഭ്രാന്തുകളിൽ നിന്നും ടിആർപി യുദ്ധങ്ങളിൽ നിന്നും പേജ് ത്രീയിൽ നിന്നും ലൈക്കിൽ നിന്നും കമന്റിൽ നിന്നും അപകടരമായ മറ്റു കെണികളിൽ നിന്നും എന്നെ ഒന്നു മോചിപ്പിക്കൂ… നിങ്ങൾ എന്നെ സമയത്തിൽ, പ്രശസ്തിയുടെ കൂട്ടിൽ തളച്ചിടുന്നു. പക്ഷേ എന്റെ ആത്മാവ് സ്വതന്ത്രമാണ്. എന്നെ ജീവിക്കാൻ അനുവദിക്കു… മനുഷ്യരുമായും പ്രപഞ്ചവുമായി സംവദിക്കാൻ നിങ്ങൾ എനിക്ക് ഒരു ജീവിതെ തരൂ. സ്വകാര്യത തരൂ. മൺമറഞ്ഞു പോയവരെ ബഹുമാനിച്ചു കൊണ്ട്, സത്യസന്ധമായും കരുണാർദ്രമായും പ്രവർത്തിക്കാൻ ദയവ് ചെയ്ത് എന്നെ അനുവദിക്കൂ…