ആദിക്കു ശേഷം പ്രണവ് വീണ്ടും നായകനാകുന്നു; ഇക്കുറി അരുണ്‍ ഗോപിക്കൊപ്പം, ചിത്രത്തിന്റെ ഷൂട്ടിങ് ജൂണിന്‍ ആരംഭിക്കും

Date : March 3rd, 2018

ജീത്തു ജോസഫിന്റെ ആദിക്കുശേഷം പ്രണവ് മോഹന്‍ലാല്‍ വീണ്ടുമൊരു ചിത്രത്തില്‍ നായകനാവുന്നു. ദിലീപ് ചിത്രം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും അരുണ്‍ ഗോപി തന്നെ. അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണിത്.

മോഹൻലാലിന്റെ പുലിമുരുകനും ദിലീപിന്റെ രാമലീലയുമെല്ലാം ഒരുക്കിയ ടോമിച്ചന്‍ മുളകുപാടാണ് ഈ ചിത്രം നിര്‍മിക്കുന്നത്. രാമലീലയ്ക്കുശേഷം ടോമിച്ചൻ നിർമിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു.

അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും ചേര്‍ന്നാണ് രാമലീല ഒരുക്കിയത്.