ആദ്യം മടിച്ചു, പിന്നെ പൊളിച്ചടുക്കി; ജിമിക്കി കമ്മലിനൊപ്പം നൃത്തച്ചുവടുമായി മോഹന്‍ലാല്‍; പെണ്‍കുട്ടികള്‍ക്ക് ഒപ്പം സദസിനെ ആവേശത്തിലാഴ്ത്തി സ്‌റ്റേജ് ഷോ

Date : March 4th, 2018

കേരളം ഏറ്റെടുത്ത ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം സ്‌റ്റേജ് ഷോയില്‍ പ്രിയതാരം മോഹന്‍ലാലിന്റെ മാസ് ഡാന്‍സ്. കഴിഞ്ഞയാഴ്ച മസ്‌ക്കറ്റില്‍ നടന്ന ഒരു സ്‌റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സൂപ്പര്‍ താരത്തിന്റെ നൃത്തം. വിദേശ മലയാളികള്‍ പങ്കെടുത്ത ഒരു സ്വകാര്യ സ്‌റ്റേജ് ഷോയില്‍ കേരളത്തില്‍ തരംഗമായി മാറിയ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ തയാറായി കുറച്ച് പെണ്‍കുട്ടികള്‍ എത്തി.

 

 

എന്നാല്‍ വേദിയിലെത്തിയ പെണ്‍കുട്ടികള്‍ ലാലേട്ടന്‍ തങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചു. പരിപാടിയുടെ അവതാരകയും പെണ്‍കുട്ടികളും ചേര്‍ന്ന് മോഹന്‍ലാലിനെ സ്‌റ്റേജിലേക്കു ക്ഷണിച്ചു. ആദ്യം അദ്ദേഹം വരാന്‍ മടിച്ചെങ്കിലും പെണ്‍കുട്ടികള്‍ ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന ക്വീന്‍ സിനിമയിലെ പാട്ട് ആവര്‍ത്തിച്ച് ഒന്നിച്ചു പാടി. ശേഷം സദസ്സിലേക്കിറങ്ങി താരത്തെ കൈ പിടിച്ച് സ്‌റ്റേജിലേക്കെത്തിച്ചു.

 

സ്‌റ്റേജിലെത്തിയ മോഹന്‍ലാല്‍ ജിമിക്കി കമ്മലിനൊപ്പം തകര്‍പ്പന്‍ സ്‌റ്റെപ്പുകളിട്ട് നൃത്തം ചെയ്തു. അതോടെ വേദിയും സദസ്സും ആവേശത്തില്‍ മുങ്ങി. പിന്നീടു വേദി വിട്ട അദ്ദേഹം സദസ്സിലേക്കു തന്നെ മടങ്ങുകയും പെണ്‍കുട്ടികള്‍ നൃത്തം പൂര്‍ത്തിയാക്കുകയും ചെയ്തു.

email ആദ്യം മടിച്ചു, പിന്നെ പൊളിച്ചടുക്കി; ജിമിക്കി കമ്മലിനൊപ്പം നൃത്തച്ചുവടുമായി മോഹന്‍ലാല്‍; പെണ്‍കുട്ടികള്‍ക്ക് ഒപ്പം സദസിനെ ആവേശത്തിലാഴ്ത്തി സ്‌റ്റേജ് ഷോpinterest ആദ്യം മടിച്ചു, പിന്നെ പൊളിച്ചടുക്കി; ജിമിക്കി കമ്മലിനൊപ്പം നൃത്തച്ചുവടുമായി മോഹന്‍ലാല്‍; പെണ്‍കുട്ടികള്‍ക്ക് ഒപ്പം സദസിനെ ആവേശത്തിലാഴ്ത്തി സ്‌റ്റേജ് ഷോ0facebook ആദ്യം മടിച്ചു, പിന്നെ പൊളിച്ചടുക്കി; ജിമിക്കി കമ്മലിനൊപ്പം നൃത്തച്ചുവടുമായി മോഹന്‍ലാല്‍; പെണ്‍കുട്ടികള്‍ക്ക് ഒപ്പം സദസിനെ ആവേശത്തിലാഴ്ത്തി സ്‌റ്റേജ് ഷോ0google ആദ്യം മടിച്ചു, പിന്നെ പൊളിച്ചടുക്കി; ജിമിക്കി കമ്മലിനൊപ്പം നൃത്തച്ചുവടുമായി മോഹന്‍ലാല്‍; പെണ്‍കുട്ടികള്‍ക്ക് ഒപ്പം സദസിനെ ആവേശത്തിലാഴ്ത്തി സ്‌റ്റേജ് ഷോ0twitter ആദ്യം മടിച്ചു, പിന്നെ പൊളിച്ചടുക്കി; ജിമിക്കി കമ്മലിനൊപ്പം നൃത്തച്ചുവടുമായി മോഹന്‍ലാല്‍; പെണ്‍കുട്ടികള്‍ക്ക് ഒപ്പം സദസിനെ ആവേശത്തിലാഴ്ത്തി സ്‌റ്റേജ് ഷോ