അമിത് ഷാ കേരളത്തിലെത്തി ക്യാമ്പ് ചെയ്യും; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക കുമ്മനവും അല്‍ഫോന്‍സ് കണ്ണന്താനവും, ക്യാമ്പയിന് ഇറങ്ങുന്നത് യോഗി ആദിത്യനാഥ് മുതല്‍ സുക്ഷമ സ്വരാജ് വരെ; ചെങ്ങന്നൂര്‍ പിടിക്കാന്‍ ബിജെപിയുടെ പൂഴിക്കടകന്‍

Date : March 5th, 2018

ഗ്രാഫിറ്റി മാഗസിന്‍ ഡെസ്‌ക്/ ഡല്‍ഹി


ബിജെപിയുടെ കേന്ദ്ര നേതൃത്വം അടുത്തതായി ലക്ഷം വയ്ക്കുന്നത് കേരളത്തെ. ഇതിന്റെ ആദ്യപടിയായാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക ദേശിയ അധ്യക്ഷന അമിത് ഷായും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അമിത് ഷാ കേരളത്തിലെത്തി ക്യാമ്പ് ചെയ്തായിരിക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നിയന്ത്രിക്കുക.

ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരായ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ്, ഗോവ മുധ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രിമരായ സ്മൃതി ഇറാനി, സുക്ഷമ സ്വരാജ് എന്നിവര്‍ പ്രചാരണത്തിന് എത്തുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഇതേ സമയം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്ന പിഎസ് ശ്രീധരന്‍ പിള്ളക്കായി ആദ്യഘട്ട പ്രചാരണം ബിജെപി പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്.മേഘാലയിലും, നാഗാലാന്‍ഡിലും നടപ്പാക്കിയ അതേ തന്ത്രം തന്നെയാണ് ബിജെപി മകേരളത്തിലും പരീക്ഷിക്കുക.

കോണ്‍ഗ്രസിനെ എങ്ങനെ തോല്‍പിക്കാം എന്നത് മാത്രമായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകകഷിയായ കോണ്‍ഗ്രസിനെ മറികടന്ന് എന്‍പിപിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരിന് കളമൊരുങ്ങിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

modi-amit-kumma-kanna അമിത് ഷാ കേരളത്തിലെത്തി ക്യാമ്പ് ചെയ്യും; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക കുമ്മനവും അല്‍ഫോന്‍സ് കണ്ണന്താനവും, ക്യാമ്പയിന് ഇറങ്ങുന്നത് യോഗി ആദിത്യനാഥ് മുതല്‍ സുക്ഷമ സ്വരാജ് വരെ; ചെങ്ങന്നൂര്‍ പിടിക്കാന്‍ ബിജെപിയുടെ പൂഴിക്കടകന്‍

‘ഞങ്ങളുടെ പ്രചാരണം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കോണ്‍ഗ്രസിന് വോട്ട് എങ്ങനെ കുറയ്ക്കാം എന്നത് ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ പ്രചാരണം. ഞങ്ങള്‍ക്ക് ജയിക്കണം, അതോടൊപ്പം കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയുമരുത്. ഏത് പ്രാദേശിക പാര്‍ട്ടി ജയിക്കും എന്നതിനെ കുറിച്ച് ഞങ്ങള്‍ അധികം ചിന്തിച്ചില്ല. പ്രചാരണത്തിന്റെ ഘട്ടത്തിന്റെ ഒരിക്കല്‍ പോലും ഒരു പ്രാദേശിക കക്ഷിക്കെതിരെയും ഞങ്ങള്‍ ഒന്നും പറഞ്ഞില്ല-കണ്ണന്താനം പറഞ്ഞു.

അപ്രതീക്ഷിതമായ സഖ്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. സര്‍ക്കാരുണ്ടാക്കുന്നതിലേക്ക് ചര്‍ച്ചയെത്തിയതില്‍ തികഞ്ഞ സന്തോഷമുണ്ട്. മേഘാലയത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല അമിത് ഷാ നല്‍കിയത് കണ്ണന്താനത്തിനായിരുന്നു.

ത്രിപുരയിലെ ബിജെപിയുടെ വിജയം ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി ഗോവ പോലെ തന്നെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ളതാണ് മേഘാലയയും നാഗാലാന്‍ഡും. അവിടെ നേടിയ വിജയം ബിജെപി ക്കെതിരായ പ്രചാരണത്തിനുള്ള മറുപടിയാണ്. അടുത്തത് കേരളം പിടിക്കുകയാണ്ലക്ഷ്യം.

kummanam-amith-muraleedhara അമിത് ഷാ കേരളത്തിലെത്തി ക്യാമ്പ് ചെയ്യും; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക കുമ്മനവും അല്‍ഫോന്‍സ് കണ്ണന്താനവും, ക്യാമ്പയിന് ഇറങ്ങുന്നത് യോഗി ആദിത്യനാഥ് മുതല്‍ സുക്ഷമ സ്വരാജ് വരെ; ചെങ്ങന്നൂര്‍ പിടിക്കാന്‍ ബിജെപിയുടെ പൂഴിക്കടകന്‍

 

ആദ്യമായാണ് സിപിഎമ്മും ബിജെപിയുമായി നേരിട്ടുള്ള മത്സരം ഇന്ത്യയില്‍ നടക്കുന്നത്. ഇടതു കോട്ടയായ ത്രിപുരയില്‍ ഒരുകാലത്തും പാര്‍ട്ടിക്കും സര്‍ക്കാരിനും കോട്ടം തട്ടില്ലെന്ന ഇടതു നേതാക്കളുടെ അമിതാത്മവിശ്വാസമാണ് ഇതോടെ തകര്‍ന്നടിഞ്ഞത്. സിപിഎം നേതാക്കളെക്കാള്‍ കേരളത്തിലെ അടക്കമുള്ള സാധാരണക്കാരായ അണികള്‍ക്കാണ് ത്രിപുരയിലെ പരാജയത്തിന്റെ ആഘാതമേറെ ഏറ്റിരിക്കുന്നത്.

കാല്‍നൂറ്റാണ്ടായി സിപിഎം ഭരണത്തിലുള്ള ത്രിപുര തന്നെ ബദ്ധവൈരികളുടെ യുദ്ധത്തിന് വേദിയായപ്പോള്‍ പാതി ജയിച്ച മട്ടിലായിരുന്നു സിപിഎം. ഇരുപത്തഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ അനുഭവ സമ്പത്തും ലാളിത്യവും മണിക് സര്‍ക്കാര്‍ മുന്നോട്ടു വെച്ചപ്പോള്‍ പുറംലോകമറിയാത്ത അരുംകൊലകളും തൊഴിലില്ലായ്മയും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളാണ് ബിജെപി ഉയര്‍ത്തിയത്.

ത്രിപുരയിലെ വികസനമെത്താത്ത നൂറുകണക്കിന് ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യയിലെ നഗര-ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കുതിപ്പ് കാണിച്ചു കൊടുത്തത് ബിബെപി പ്രചാരണം നയിച്ചത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രാദേശികതലങ്ങളില്‍ സമരങ്ങള്‍ സംഘടിപ്പിച്ചും കേന്ദ്രപദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ചും രണ്ടു വര്‍ഷങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ച വെച്ചപ്പോള്‍ ത്രിപുരയിലെ ജനമനസ്സ് ബിജെപിക്കൊപ്പമായി.