ഞാന്‍ ചെയ്ത പോലെ സ്ത്രീകള്‍ മുലയൂട്ടണമെന്ന അഭിപ്രായം തനിക്കില്ലെന്ന് ജിലു ജോസഫ്; ‘മുലയൂട്ടലിലെ എന്റെ പോസും, അവിവാഹിതയായതുമാണ് ആളുകളുടെ പ്രശ്‌നം’

Date : March 5th, 2018

മാതൃഭൂമിയുടെ വനിതകള്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെയുളള കവര്‍പേജ് വിവാദമായതിനു കാരണം താന്‍ മോഡലായതാണെന്ന് ജിലു ജോസഫ്. മാതൃഭൂമി ന്യൂസ് ചാനലിന്റെ ‘ഞങ്ങള്‍ക്കും പറയാനുണ്ടെന്ന’ പരിപാടിയിലാണ് ജിലു ഇക്കാര്യം പറഞ്ഞത്. ആളുകളുടെ പ്രശ്നം എന്റെ പോസാണ്. എന്റെ ഇരിപ്പ്, ഞാന്‍ അവിവാഹിതയാണെന്നത് തുടങ്ങിയ കാര്യങ്ങളാണ് ആളുകളുടെ പ്രശ്നം. ആര്‍ക്കും പരസ്യമായി മുലയൂട്ടന്നതിനോട് എതിര്‍പ്പില്ല.

grihalakshmi1 ഞാന്‍ ചെയ്ത പോലെ സ്ത്രീകള്‍ മുലയൂട്ടണമെന്ന അഭിപ്രായം തനിക്കില്ലെന്ന് ജിലു ജോസഫ്; 'മുലയൂട്ടലിലെ എന്റെ പോസും, അവിവാഹിതയായതുമാണ് ആളുകളുടെ പ്രശ്‌നം'

സ്ത്രീകളില്‍ നിന്നാണ് നെഗറ്റീവ് റിവ്യൂസ് കൂടുതല്‍ വന്നത്. ഇത്തരം ക്യാമ്പനയിന്റെ ഭാഗമായത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തും. എന്റെ സൗന്ദര്യം കാണിക്കുന്നതിന് വേണ്ടിയില്ല ഗൃഹലക്ഷ്മിയുടെ കവര്‍ചിത്രം. ഇതിന്റെ പേരില്‍ പേരുദേഷം വന്നാല്‍ പ്രശ്നമില്ല.

മുലയൂട്ടന്നതിനെ സ്വഭാവികമായ കാര്യമായി കാണുന്നു. അതിനു വേണ്ടിയുള്ള ക്യാമ്പയനിന്റെ ഭാഗമാകുന്നത് തെറ്റായി കാണുന്നില്ല. മോഡലെന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഇത്തരം ക്യാമ്പയനില്‍ പങ്കുചേരുന്നതിനെക്കുറിച്ച് രണ്ടാമത് ചിന്തക്കേണ്ട ആവശ്യമില്ലായിരുന്നു.

Gilu-Joseph ഞാന്‍ ചെയ്ത പോലെ സ്ത്രീകള്‍ മുലയൂട്ടണമെന്ന അഭിപ്രായം തനിക്കില്ലെന്ന് ജിലു ജോസഫ്; 'മുലയൂട്ടലിലെ എന്റെ പോസും, അവിവാഹിതയായതുമാണ് ആളുകളുടെ പ്രശ്‌നം'

വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു . എന്റെ അമ്മയ്ക്കും ചേച്ചിമാര്‍ക്കും ഇതിനോട് യോജിപ്പില്ല. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു.

എന്നെ വ്യക്തപരമായി അറിയുന്നവരില്‍ കുടുംബം മാത്രമാണ് എതിര്‍ത്തത്. പല അഭിപ്രായങ്ങളും വരുന്നുണ്ട്. വ്യക്തപരമായി അറിയുന്ന ആളുകളില്‍ നിന്ന് പോസ്റ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. വീട്ടുകാര്‍ പറയുന്നത് നാട്ടുകാര്‍ എന്ത് പറയുമെന്നാണ്.

സ്ത്രീകള്‍ ഞാന്‍ ചെയ്ത പോലെ മുലയൂട്ടണമെന്ന അഭിപ്രായം തനിക്കില്ല. പക്ഷേ പൊതു സ്ഥലങ്ങളിലും മുലയൂട്ടുന്നതിന് സ്ത്രീകള്‍ തയ്യാറാകണമെന്നും ജിലു പറഞ്ഞു.
ലോക വനിതാദിനത്തിന്റെ ഭാഗമായാണ് മുലയൂട്ടല്‍ ക്യാമ്പയിനുമായി മാതൃഭൂമി രംഗത്തെത്തിയത്.

grihalakshmi ഞാന്‍ ചെയ്ത പോലെ സ്ത്രീകള്‍ മുലയൂട്ടണമെന്ന അഭിപ്രായം തനിക്കില്ലെന്ന് ജിലു ജോസഫ്; 'മുലയൂട്ടലിലെ എന്റെ പോസും, അവിവാഹിതയായതുമാണ് ആളുകളുടെ പ്രശ്‌നം'

ഇതിന്റെ ഭാഗമായി മുലയൂട്ടല്‍ ക്യാമ്പയിനുമായി ഗൃഹലക്ഷ്മി പ്രത്യേക ഫീച്ചറും എഴുതി. ഇതിന്റെ ഭാഗമായി കുഞ്ഞിന് മുലയൂട്ടുന്ന ചിത്രവുമായി രംഗത്തെത്തിയത് നടി ജിലു ജോസഫാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ പ്രത്യേക പംക്തിയില്‍ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങളുള്‍പ്പടെ നല്‍കിയാണ് ലേഖനം തയാറാക്കിയിരുന്നത്.