പിണറായിയെ ന്യായീകരിക്കുന്നവര്‍ക്കും മോദിയെ കുറ്റം പറയുന്നവര്‍ക്കും കേരളത്തില്‍ ഇനി മാസശമ്പളം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് 40 ലക്ഷം; ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പുകഴ്ത്തുന്നവര്‍ക്ക് മാസം ഒരു ലക്ഷം, 25 ന്യായീകരണ തൊഴിലാളികള്‍ക്കും ഖജനാവില്‍ നിന്ന് പണം

Date : March 7th, 2018

സിദ്ധാര്‍ഥ് കാര്‍ത്തികേയന്‍/ തിരുവന്തപുരം


ശുഹൈബിന്റെ കൊലപാതകമടക്കമുള്ള വിഷയങ്ങളില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ പുതിയ അടവുമായി രംഗത്ത്. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കയ്യിലെടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരോ ജില്ലയിലെ പ്രസ്‌ക്ലബുകള്‍ക്കും ലക്ഷങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായി 40 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതുവരെ അനുവദിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര പോകാന്‍ എന്ന ശീര്‍ഷകത്തിലാണ് നാല്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ചത്. ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠന യാത്ര സംഘടിപ്പിക്കുന്നതിനായി ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരുടെ പേരില്‍ മുന്‍കൂറായി ധനസഹായം അനുവദിച്ച് 6.03.2018 നാണ് ഉത്തരവിറക്കിയത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര പോകാന്‍ എന്ന ശീര്‍ഷകത്തിലാണ് നാല്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ചത്. ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠന യാത്ര സംഘടിപ്പിക്കുന്നതിനായി ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരുടെ പേരില്‍ മുന്‍കൂറായി ധനസഹായം അനുവദിച്ച് 6.03.2018 നാണ് ഉത്തരവിറക്കിയത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്കാണ് ഏറ്റവുമധികം തുക അനുവദിച്ചിരിക്കുന്നത്. എട്ട് ജില്ലകള്‍ക്ക് തുക അനുവദിച്ചപ്പോള്‍ കാസര്‍ഗോഡ് അടക്കം നാല് ജില്ലകള്‍ക്ക് തുക അനുവദിച്ചതായി ഉത്തരവില്‍ കാണുന്നില്ല. പത്തനംതിട്ട മൂന്ന് ലക്ഷം, പാലക്കാട് അഞ്ച് ലക്ഷം, കോട്ടയം അഞ്ച് ലക്ഷം, കണ്ണൂര്‍ ആറ് ലക്ഷം, കൊല്ലം അഞ്ച് ലക്ഷം, കോഴിക്കോട് ആറ് ലക്ഷം, ഇടുക്കി മൂന്ന് ലക്ഷം വയനാട് മൂന്ന് ലക്ഷം, മലപ്പുറം നാല് ലക്ഷം എന്നിങ്ങനെയാണ് മുന്‍കൂറായി അനുവദിച്ച തുക.
28741481_1624742880954325_367743111_n പിണറായിയെ ന്യായീകരിക്കുന്നവര്‍ക്കും മോദിയെ കുറ്റം പറയുന്നവര്‍ക്കും കേരളത്തില്‍ ഇനി മാസശമ്പളം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് 40 ലക്ഷം; ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പുകഴ്ത്തുന്നവര്‍ക്ക് മാസം ഒരു ലക്ഷം, 25 ന്യായീകരണ തൊഴിലാളികള്‍ക്കും ഖജനാവില്‍ നിന്ന് പണം

അതിനിടെ ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കാന്‍ 25 അംഗ പ്രഫഷനല്‍ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംഘത്തലവനു മാത്രമായി പ്രതിമാസ ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സംഘത്തിനായി പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നതിനു ഭരണാനുമതിയായിട്ടുണ്ട്

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും അറിയിപ്പുകള്‍ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യല്‍ മീഡിയ സംഘവും മന്ത്രിമാര്‍ക്ക് പിആര്‍ഒമാരും ഇപ്പോഴുണ്ട്. സര്‍ക്കാര്‍ നടപടികളെ പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ ടിവി പരമ്പര വേറെയും. ഇതിനൊക്കെ പുറമെയാണു പ്രതിമാസം 41 ലക്ഷം രൂപ ചെലവു കണക്കാക്കുന്ന സമൂഹ മാധ്യമ പ്രചാരണത്തിനുള്ള പടയെ സര്‍ക്കാര്‍ രംഗത്തിറക്കുന്നത്.

modi-pinarayi പിണറായിയെ ന്യായീകരിക്കുന്നവര്‍ക്കും മോദിയെ കുറ്റം പറയുന്നവര്‍ക്കും കേരളത്തില്‍ ഇനി മാസശമ്പളം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് 40 ലക്ഷം; ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പുകഴ്ത്തുന്നവര്‍ക്ക് മാസം ഒരു ലക്ഷം, 25 ന്യായീകരണ തൊഴിലാളികള്‍ക്കും ഖജനാവില്‍ നിന്ന് പണം

പാര്‍ട്ടിയുടെ സൈബര്‍ പോരാളികളും ഫെയ്‌സ്ബുക്കിലെ ന്യായീകരണ പ്രമുഖരും കരാര്‍ നിയമനം തരപ്പെടുത്താന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പര്‍മാര്‍ക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകള്‍ക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാര്‍ക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്.

കണ്ടന്റ് ഡവലപ്‌മെന്റ് വെണ്ടര്‍മാര്‍ക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ന്‍ വെണ്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപയും ചെലവിടും. സമൂഹ മാധ്യമങ്ങളില്‍ നിന്ന് എഴുത്തുകള്‍, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്കു 10 ലക്ഷം രൂപ നല്‍കി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.