താരപ്പൊലിമയും ആഡംബര ജീവിതവും പുറമേക്കു മാത്രമോ? ശ്രീദേവി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് അമ്മാവന്റെ വെളിപ്പെടുത്തല്‍; ഭര്‍ത്താവ് ബോണി കപൂര്‍ എല്ലാം വിറ്റുതുലച്ചു; ആ വിവാഹത്തിനും താല്‍പര്യം ഉണ്ടായിരുന്നില്ല

Date : March 9th, 2018

ശ്രീദേവിയും ബോണികപൂറും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അമ്മാവന്‍റെ വെളിപ്പെടുത്തല്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് അവർ സിനിമയിലേയ്ക്ക് മടങ്ങി വന്നതെന്നും അദ്ദേഹം പറഞ്ഞു. സുന്ദരമായ മുഖം, പ്രതിഭ, വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത കുടുംബം, രണ്ട് സുന്ദരികളായ പെണ്‍മക്കള്‍… അങ്ങനെ നോക്കുമ്പോള്‍ പുറത്തു നിന്നുളളവര്‍ക്ക് എല്ലാം തികഞ്ഞൊരു ജീവിതമായിരുന്നു ശ്രീദേവിയുടേത്. ശരിക്കും ശ്രീദേവിക്ക് അങ്ങനെയൊരു സന്തോഷകരമായ ജീവിതമായിരുന്നുവോ…? ശ്രീദേവിയുടെ ജീവിതത്തെ കുറിച്ച് അമ്മാവൻ വേണുഗോപാല്‍ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ ആരാധകരെയും സിനിമാലോകത്തെയും അമ്പരപ്പിക്കുന്നു.

 

sridevi-and-boney താരപ്പൊലിമയും ആഡംബര ജീവിതവും പുറമേക്കു മാത്രമോ? ശ്രീദേവി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് അമ്മാവന്റെ വെളിപ്പെടുത്തല്‍; ഭര്‍ത്താവ് ബോണി കപൂര്‍ എല്ലാം വിറ്റുതുലച്ചു; ആ വിവാഹത്തിനും താല്‍പര്യം ഉണ്ടായിരുന്നില്ല

ബോണികപൂറുമായുളള വിവാഹത്തിന് ശ്രീദേവിയുടെ അമ്മയ്ക്ക് യാതൊരു വിധത്തിലുളള താത്പര്യവും ഉണ്ടായിരുന്നില്ല. വിവാഹിതനായ ബോണിക്ക് ശ്രീദേവിയുടെ വീട്ടിൽ മികച്ച സ്വീകരണം ഒരു അവസരത്തിലും ലഭിച്ചിരുന്നില്ല. വിവാഹിതനായ ഒരാൾക്ക് തന്റ മകളെ വിവാഹം ചെയ്തു കൊടുക്കുന്നതിനോട് യഥാസ്ഥിതികയായ ആ അമ്മയ്ക്ക് ഒരു തരത്തിലും യോജിക്കാൻ കഴിയുമായിരുന്നില്ല. ശ്രീദേവിയും ബോണികപൂറും നിരവധി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നിർമ്മാതാവെന്ന നിലയിൽ ബോണി കപൂറിന് വൻ ബാധ്യതകൾ ഉണ്ടായിരുന്നു. ചില ചിത്രങ്ങൾ അടിക്കടി പരാജയപ്പെട്ടത് അദ്ദേഹത്തെ വല്ലാതെ വലച്ചു. പുറത്തിറങ്ങാത്ത ചിത്രത്തിനു വേണ്ടി ശ്രീദേവിയുടെ പേരിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുവകകൾ നിസാര വിലയ്ക്ക് വിറ്റ് തുലച്ചു. അത് അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായും വേണുഗോപാൽ റെഡ്ഡി പറഞ്ഞു.

 

ramgopal-sridevi താരപ്പൊലിമയും ആഡംബര ജീവിതവും പുറമേക്കു മാത്രമോ? ശ്രീദേവി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് അമ്മാവന്റെ വെളിപ്പെടുത്തല്‍; ഭര്‍ത്താവ് ബോണി കപൂര്‍ എല്ലാം വിറ്റുതുലച്ചു; ആ വിവാഹത്തിനും താല്‍പര്യം ഉണ്ടായിരുന്നില്ല

സൗന്ദര്യ സംരക്ഷണത്തിനായി അവർ ശസ്ത്രകിയയ്ക്ക് വിധേയയായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത യഥാർത്ഥമാണ്. മൂക്കിന്റെ ഭംഗി കൂട്ടാനായി അമേരിക്കയിലായിരുന്നു ശ്രീദേവി സർജറി ചെയ്തിരുന്നത്. ശ്രീദേവിയുടെ അമ്മയുമായി സംസാരിക്കുമ്പോഴാണ് തങ്ങൾ ഇത്തരം കാര്യങ്ങൾ മനസ്സാലിക്കിയത്. മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് ആശങ്കപ്പെ‌ട്ടിരുന്ന അമ്മയായിരുന്നു ശ്രീദേവിയെന്നും അദ്ദേഹം പറയുന്നു. ബോണി പൂർണ ആരോഗ്യവാനല്ലെന്നും അതിനാൽ മക്കളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നതെന്നാണ് അമ്മാവന്റെ വാദം. അകമേ വിഷമങ്ങളെല്ലാം ഒതുക്കിവച്ച് പുറമെ പുഞ്ചിരിയുമായി നടക്കുകയായിരുന്നു അവർ.

ശ്രീദേവിയ്ക്കും ബോണി കപൂറിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നുവെന്ന് രാം ഗോപാൽ വർമ്മയും തുറന്നു പറഞ്ഞിരുന്നു. ശ്രീദേവിയുടെ അമ്മയ്ക്കുണ്ടായിരുന്ന മാനസിക പ്രശ്നങ്ങളും സ്വത്തിനു വേണ്ടി സഹോദരി ശ്രീലത ശ്രീദേവിക്കെതിരെ കേസിനു പോയതും ബോണി കപൂറിന്റെ അമ്മയിൽ നിന്ന് ശ്രിദേവിയ്ക്ക് സഹിക്കേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ചും രാം ഗോപാൽ വർമ്മ തുറന്നു പറഞ്ഞിരുന്നു.

ശ്രീദവേയുടെ മരണം സ്വന്തം അമ്മാവൻ തന്നെ മുതലെടുക്കുന്നുവെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ വേണുഗോപാൽ റെഡ്ഡിക്കെതിരെ ഉയർന്നുവെങ്കിലും പ്രിയനടിയെക്കുറിച്ചുള്ള വെളിപ്പെ‌ടുത്തലുകൾ തള്ളാനും കൊള്ളാനും വയ്യാതെയിരിക്കുകയാണ് ആരാധകവൃന്ദം. ഈ വിഷയത്തിൽ കപൂർ കുടുംബം ഇതുവരെയും പ്രതികരിച്ചിട്ടുമില്ല. മറിച്ച് അധികനാൾ കഴിയുംമുമ്പെ നടിയുടെ സ്വകാര്യജീവിതം സംബന്ധിച്ച പരാമർശങ്ങൾ പരസ്യമാക്കിയതിനെതിരെ വിമർശിക്കുന്നവരുമുണ്ട്.