മേരിക്കുട്ടിയായി ഞെട്ടിച്ച് വീണ്ടും ജയസൂര്യ; അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ച; പുണ്യാളനു ശേഷം രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ആകാംക്ഷ ഉണര്‍ത്താന്‍ മറ്റൊരു ചിത്രം

Date : March 11th, 2018

മേരിക്കുട്ടിയായി വീണ്ടും ഞെട്ടിച്ച് നടൻ ജയസൂര്യ. കഥാപാത്രമായി മാറാൻ എന്തു സാഹസത്തിനും മുതിരുന്ന ജയസൂര്യയുടെ ‘ഞാൻ മേരിക്കുട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ടീസർ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. പുണ്യാളൻ രണ്ടാം ഭാഗത്തിനു ശേഷം രഞ്ജിത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി.

jayasurya- മേരിക്കുട്ടിയായി ഞെട്ടിച്ച് വീണ്ടും ജയസൂര്യ; അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ച; പുണ്യാളനു ശേഷം രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ആകാംക്ഷ ഉണര്‍ത്താന്‍ മറ്റൊരു ചിത്രം
ചിത്രത്തിനായി ജയസൂര്യ കാതുകുത്തിയത് വാർത്തയായിരുന്നു. അവന്റെ കഥ അവളുടേയും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ട്രാൻസ്ജെൻഡർ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്. ജയസൂര്യ നായകനായ ക്യാപ്റ്റൻ എന്ന ചിത്രം തീയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്.