ലൗ ജിഹാദുകാരെ കണ്ടം വഴി ഓടിച്ച് എകെജിയുടെ കൊച്ചുമകള്‍; ദിയയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത് മര്‍സാദ് സുഹൈല്‍; ലളിത വിവാഹത്തിന് നേതൃത്വം നല്‍കിയത് സിപിഎം

Date : March 11th, 2018

സമൂഹത്തിലെ ജാതിമത വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് ഏവര്‍ക്കും മാതൃകയായി എകെജിയുടെ കൊച്ചുമകളുടെ വിവാഹം. ‘ലൗജിഹാദ്’ വിഷയം സംഘപരിവാര്‍ കേരളത്തില്‍ ഉയര്‍ത്തികൊണ്ടുവരുന്ന കാലത്ത് എല്ലാവര്‍ക്കും മാതൃകയാകുന്ന വിവാഹമായിരുന്നു ഇന്ന് നടന്നത്. ഇതോടെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയത്തിന്റെ സാഫല്യമാണ് ദിയയുടെ ജീവിതത്തില്‍ ഇന്നു സംഭവിച്ചത്. .

കാസര്‍കോട് എം.പി. പി.കരുണാകരന്റെയും ലൈലയുടെയും മകള്‍ ദിയ കരുണാകരനാണ് (20) സ്വപ്നം കണ്ട ജീവിതത്തിലേക്ക് പ്രവേശിച്ചത്. വര്‍ഷങ്ങളായി ദിയയും വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പില്‍ ടി.പി.ഉസ്മാന്റെ മകന്‍ മര്‍സാദ് സുഹൈല്‍ലുമായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയതോടെ ഇരുവരും ജീവിതത്തില്‍ ഒന്നായത്.

മര്‍സാദ് റെയിവെയില്‍ ടിക്കറ്റ് പരിശോധകനായി ജോലി ചെയുകയാണ്. 24 കാരനായ മര്‍സാദ് ദിയയെ പരിചയപ്പെടുന്നത് ട്രെയിന്‍ യാത്രയിലാണ്. ഡിഗ്രി പഠനത്തിനു വേണ്ടിയുള്ള ദിയുടെ ട്രെയിന്‍ യാത്ര പിന്നീട് പ്രണയ യാത്രയായി മാറി.

ഇന്നു രാവിലെ 11 കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. എകെ ഗോപാലന്റെയും സുശീലാ ഗോപാലന്റെയും ചെറുമകളാണ് ദിയ.