ഗൃഹലക്ഷ്മിയുടെ മാറ് തുറന്നുള്ള മുലയൂട്ടല്‍ കവര്‍ചിത്രം കേരളത്തില്‍ മാത്രം; വാരിക കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ ഫോട്ടോ കറുപ്പടിച്ചു മറച്ചു; സൗദിയിലെ ശരിയ നിയമത്തില്‍ പേടിച്ച് മാതൃഭൂമിയുടെ മലക്കം മറിച്ചില്‍

Date : March 11th, 2018

മാതൃഭൂമിയുടെ വനിത പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ ‘മോഡല്‍ മുലയൂട്ടല്‍’ കേരളത്തിലുള്ളവര്‍ മാത്രം കണ്ടാല്‍ മതി. ഇതേ വാരിക ഗള്‍ഫിലെത്തിയപ്പോള്‍ കവര്‍ചിത്രത്തില്‍ അടിമുടി മാറ്റ വരുത്തി. ലോക വനിതാ ദിനത്തോട് അനുകൂലിച്ച് ഗൃഹലക്ഷ്മിയുടെ ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രം കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ ആകെ മാറി. തുറിച്ച് നോക്കരുതെന്ന ആവശ്യവുമായി ‘തുറന്ന’ മുലയൂട്ടല്‍ നടത്തിയ കവര്‍ ചിത്രം അറേബ്യന്‍ രാജ്യങ്ങളില്‍ മാതൃഭൂമി മാറ്റി. ‘മോഡല്‍’ മുലയൂട്ടല്‍ നടത്തിയ ഭാഗം ആരും തുറിച്ച്നോക്കാത്ത വിധത്തില്‍ ബ്ലാക്ക് കവര്‍ ഉപയോഗിച്ച് മാതൃഭൂമി മറക്കുകയായിരുന്നു. ഗള്‍ഫിലെ ശരിയ നിയമം അനുസരിച്ചാണ് കവര്‍ ഫേട്ടോ മറച്ചിരിക്കുന്നതെന്ന് ഗള്‍ഫിലെ കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. കേരള വിപണിയില്‍ ചിത്രം യാതൊരു മറയില്ലാതെയാണ് മാഗസിന്‍ പ്രചരിപ്പിച്ചത്.

Gilu-Joseph-1 ഗൃഹലക്ഷ്മിയുടെ മാറ് തുറന്നുള്ള മുലയൂട്ടല്‍ കവര്‍ചിത്രം കേരളത്തില്‍ മാത്രം; വാരിക കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ ഫോട്ടോ കറുപ്പടിച്ചു മറച്ചു; സൗദിയിലെ ശരിയ നിയമത്തില്‍ പേടിച്ച് മാതൃഭൂമിയുടെ മലക്കം മറിച്ചില്‍

ഗള്‍ഫില്‍ എത്തുന്ന ഏതൊരു മാഗസിനും ശരീയത്ത് നിയമമനുസരിച്ചാണ് വിപണിയിലെത്തേണ്ടത്. മാഗസിനുകളിലൂടെയോ, മറ്റ് മാധ്യമങ്ങള്‍ വഴിയോ ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശരീയത്ത് നിയമപ്രകാരം ഗള്‍ഫ് നാടുകളില്‍ വിലക്കുണ്ട്. ഇതേ തുടര്‍ന്നാണ് കവര്‍ ചിത്രത്തില്‍ കറുപ്പടിച്ചത്.

മറ്റ് ഭാഷകളിലെ മാഗസിനുകളെ അപേക്ഷിച്ച് മലയാളം,തമിഴ് മാഗസിനുകള്‍ക്ക് ഗള്‍ഫ് നാടുകളില്‍ വന്‍ സര്‍ക്കുലേഷനാണുള്ളത്. എന്നാല്‍ ഇങ്ങനെ വിറ്റഴിക്കുന്ന മാഗസിനുകള്‍ ശരീയത്ത് നിയമം പിന്തുടരണമെന്ന് നിശ്ചിതനിയമവുമുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കുന്ന മാഗസിനുകള്‍ ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത തങ്ങള്‍ക്കാണെന്നും കടയുടമകള്‍ വ്യക്തമാക്കുന്നു.

grihalakshmi1 ഗൃഹലക്ഷ്മിയുടെ മാറ് തുറന്നുള്ള മുലയൂട്ടല്‍ കവര്‍ചിത്രം കേരളത്തില്‍ മാത്രം; വാരിക കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ ഫോട്ടോ കറുപ്പടിച്ചു മറച്ചു; സൗദിയിലെ ശരിയ നിയമത്തില്‍ പേടിച്ച് മാതൃഭൂമിയുടെ മലക്കം മറിച്ചില്‍

ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തില്‍ മോഡല്‍ നടത്തിയ തുറന്ന മുലയൂട്ടലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതികള്‍ എത്തിയിരുന്നു. ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മാറ്റത്തിലേക്കുള്ള ചുവടുവെപ്പായാണ് ഭൂരിപക്ഷമാളുകളും ഗൃഹലക്ഷ്മിയുടെ കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായ ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പിറന്നിരുന്നു. മോഡലിനെ വച്ചുകൊണ്ട് മാതൃഭൂമി നടത്തുന്ന ക്യാംപെയ്ന്‍ കേവലം കച്ചവടതന്ത്രമാണെന്നും അതൊരിക്കലും മുലയൂട്ടലിനെയും മാതൃത്വത്തെയും മഹത്വവത്കരിക്കുന്നതല്ലെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പ്രധാന ചര്‍ച്ച.

Gilu-Joseph ഗൃഹലക്ഷ്മിയുടെ മാറ് തുറന്നുള്ള മുലയൂട്ടല്‍ കവര്‍ചിത്രം കേരളത്തില്‍ മാത്രം; വാരിക കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ ഫോട്ടോ കറുപ്പടിച്ചു മറച്ചു; സൗദിയിലെ ശരിയ നിയമത്തില്‍ പേടിച്ച് മാതൃഭൂമിയുടെ മലക്കം മറിച്ചില്‍

മുലയൂട്ടുന്ന അമ്മാമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും കവര്‍ വാരിക വിറ്റു പോകാനുള്ള ഗൃഹലക്ഷ്മിയുടെ തന്ത്രമാണെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. ‘കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയെ കാണുമ്പോള്‍ പുരുഷന്‍മാര്‍ക്ക് കാമഭ്രാന്തിളകുമെന്നു പറയുന്ന മാതൃഭൂമിയുടെ കച്ചവടതന്ത്രം എത്ര മ്ലേച്ചമാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് അമ്മമടിത്തട്ടിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്ന കാഴ്ച. ആദരവോടെയല്ലാതെ അനാവശ്യമായ ഒരു നോട്ടവും ഒരമ്മയുടെ വയറ്റില്‍ നിന്ന പിറന്നു വീണ ഒരുത്തനും കാണിക്കില്ല.’ എന്നും ആളുകള്‍ ആരോപിക്കുന്നു.