വൈകി ഷെയര്‍ ചെയ്തു; അബദ്ധമായപ്പോള്‍ മമ്മൂട്ടി, ‘മമ്മൂട്ടി സാറാ’യി; കസബ വിഷയത്തിനു ശേഷം മമ്മൂട്ടിയുടെ പേരില്‍ പാര്‍വതിക്ക് ട്രോളോടു ട്രോള്‍; മൈ സ്‌റ്റോറി അണിയറക്കാര്‍ക്ക് വീണ്ടും തലവേദന

Date : March 11th, 2018

ഒടുവിൽ പാർവതി തെറ്റു തിരുത്തി. തന്റെ ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് നന്ദി അറിയിച്ചുകൊണ്ട് രേഖപ്പെടുത്തിയ കുറിപ്പിൽ മമ്മൂട്ടി മാറ്റി ‘മമ്മൂട്ടി സാർ’ എന്നാണ് പാർവതി തിരുത്തിയത്. പാർവതിയും പൃഥ്വിയും പ്രധാനവേഷത്തിലെത്തുന്ന മൈസ്റ്റോറി സിനിമയുടെ ട്രെയിലർ നടൻ മമ്മൂട്ടി ഇന്നലെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. കസബയ്ക്കെതിരായ പാര്‍വതിയുടെ വിമര്‍ശനത്തില്‍ തുടങ്ങി മൈ സ്റ്റോറിയും കടന്ന് നീങ്ങിയ ആ അകല്‍ച്ചയ്ക്ക് ഇന്നലെ രാത്രിയോടെ അറുതിയുമായിരുന്നു. മമ്മൂട്ടിയുടെ ഈ ‘മാതൃകാനടപടി’ക്ക് സിനിമാലോകത്തിന് അകത്തുനിന്നും പുറത്തുനിന്നും വലിയ കയ്യടികളും ലഭിച്ചു. എന്നാൽ, പാർവതി മാത്രം മമ്മൂട്ടി എന്ന് സംബോധന ചെയ്താണ് അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തിയത്. ഇതോടെ വിവാദവും തലപൊക്കിയിരുന്നു.

 

ഇന്നലെത്തന്നെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജും സിനിമയുടെ സംവിധായകയും മറ്റ് അണിയറക്കാരും എല്ലാം രംഗത്തെത്തി. ആ കൂട്ടത്തില്‍ പക്ഷേ പാര്‍വതിയെ കണ്ടില്ല. പാര്‍വതിയുടെ പേജില്‍ ട്രെയിലര്‍ സ്വന്തമായി ഷെയര്‍ ചെയ്യുകയും ചെയ്തു. ആരാധകക്കൂട്ടം ഇത് കണ്ടെത്താന്‍ സമയമധികം വേണ്ടിവന്നില്ല. വീണ്ടും പഴയപടിയായി കാര്യങ്ങള്‍ എന്ന് തോന്നിക്കുന്നതായിരുന്നു തുടര്‍ചലനങ്ങള്‍. പാര്‍വതിയുടെയും സിനിമയുടെയും പേജുകളില്‍ പ്രതിഷേധം തലപൊക്കി. ട്രോളുകളും വന്നുതുടങ്ങി. പാര്‍വതി മാത്രം മമ്മൂട്ടിക്ക് നന്ദി പറഞ്ഞില്ലെന്നായിരുന്നു പരാതി.

parvathy-trol വൈകി ഷെയര്‍ ചെയ്തു; അബദ്ധമായപ്പോള്‍ മമ്മൂട്ടി, 'മമ്മൂട്ടി സാറാ'യി; കസബ വിഷയത്തിനു ശേഷം മമ്മൂട്ടിയുടെ പേരില്‍ പാര്‍വതിക്ക് ട്രോളോടു ട്രോള്‍; മൈ സ്‌റ്റോറി അണിയറക്കാര്‍ക്ക് വീണ്ടും തലവേദന

 

പക്ഷേ ഇന്ന് ഉച്ച തിരിഞ്ഞതോടെ പാര്‍വതി ‘താങ്ക്‌‌യു മമ്മൂട്ടി’ എന്ന തലക്കെട്ടില്‍ മമ്മൂട്ടിയുടെ പേജിലെ ട്രെയിലര്‍ ഷെയര്‍ ചെയ്തു. അതോടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അറുതിയാകും എന്ന പ്രതീക്ഷയിലായി മൈ സ്റ്റോറിയുടെ അണിയറക്കാര്‍. വൈകിയെങ്കിലും പാര്‍വതി മമ്മൂട്ടിയെ ഷെയര്‍ ചെയ്തല്ലോയെന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ അതാ വീണ്ടും അടുത്ത പ്രശ്നം.

 

മമ്മൂട്ടി എന്ന് മാത്രമാണ് പാര്‍വതി പറഞ്ഞത്, പൃഥ്വിയടക്കം ബഹുമാനത്തോടെ മമ്മൂക്കയെന്ന് വിളിച്ചപ്പോള്‍ പാര്‍വതി മമ്മൂട്ടിയെന്ന് വിളിച്ച് അപമാനിക്കുകയാണ് ചെയ്തത് എന്ന വാദവുമായി വീണ്ടും കമന്‍റുകള്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു സമൂഹ മാധ്യമങ്ങളില്‍. ഏതായാലും പുലിവാല് പിടിച്ചിരിക്കുന്നത് മൈ സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകരാണ് എന്നതില്‍ തര്‍ക്കമില്ല.