തമിഴ്‌നാട്ടില്‍ രാഷ്ട്രീയപോരു മുറുകുന്നു, പുതുയ പാര്‍ട്ടിയുമായി ടി വി ദിനകരന്‍.,പാര്‍ട്ടി പ്രഖ്യാപനം വ്യാഴാഴ്ച മധുരയില്‍ നടക്കും,അണ്ണഡിഎംകെയെ രക്ഷിക്കാന്‍ സംസ്ഥാനത്തു പുതിയൊരു പാര്‍ട്ടി വേണമെന്നു ദിനകരന്‍, കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനത്തിനു പിന്നാലെയാണ് ദിനകരന്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തുന്നത്

Date : March 11th, 2018

ചെ​ന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയപോരു മുറുകുന്നു, പുതുയ പാര്‍ട്ടിയുമായി ആ​ർ​കെ ന​ഗ​ർ എം​എ​ൽ​എ ടി.ടി വി ദിനകരന്‍. പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച മ​ധു​ര​യി​ല്‍ ന​ട​ക്കും.

പാ​ര്‍​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും മ​ധു​ര​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ​ച്ച് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ദി​ന​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി. അ​ണ്ണാ​ഡി​എം​കെ​യെ ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വ​ത്തി​ല്‍​നി​ന്ന് മോ​ചി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പു​തി​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി വേ​ണ​മെ​ന്നും ദി​ന​ക​ര​ന്‍ പ​റ​ഞ്ഞു.

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ണ്ണാ​ഡി​എം​കെ​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളാ​ണ് ദി​ന​ക​ര​ന്‍റെ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​നു വ​ഴി​തെ​ളി​ച്ച​ത്. അ​ണ്ണാ​ഡി​എം​കെ​യി​ലെ ഇ​പി​എ​സ്-​ഒ​പി​എ​സ് പ​ക്ഷ​ത്തു​ണ്ടാ​യ വി​യോ​ജി​പ്പു​ക​ൾ​ക്കു​ശേ​ഷം ഇ​രു​വ​രും കൈ​കോ​ർ​ത്ത​തോ​ടെ ദി​ന​ക​ര​നെ​യും ശ​ശി​ക​ല​യെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. പി​ന്നീ​ട് പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​നാ​യി ന​ട​ത്തി​യ നി​യ​പോ​രാ​ട്ട​ത്തി​ലും ദി​ന​ക​ര​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​ന് ദി​ന​ക​ര​ൻ ഒ​രു​ങ്ങു​ന്ന​ത്.

ക​മ​ല്‍​ഹാ​സ​ന്‍റെ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ദി​ന​ക​ര​നും പു​തി​യ പാ​ർ​ട്ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.