ട്വിറ്ററില്‍ മോഡി അനുഗമിക്കുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാര്‍; കള്ളത്തരത്തില്‍ ട്രംപിനെയും കടത്തിവെട്ടി; ട്വിറ്ററിന്റെ ഒാഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

Date : March 12th, 2018

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേള്സുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തില്‍ തന്നെ 26-ാം സ്ഥാനത്തുമുണ്ട് മോദി. എന്നാല്‍ മോദിയെ ഫോളോ ചെയ്യുന്നവരില്‍ അറുപതു ശതമാനവും വ്യാജന്മാരാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടതാണ് കണക്കിലാണ് ഇക്കാര്യം പറയുന്നത്. വ്യാജന്മാരുടെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും കടത്തി വെട്ടിയിരിക്കുകയാണി മോദി. ഏറ്റവുമധികം വ്യാജന്മാര്‍ ട്വിറ്ററില്‍ പിന്തുടരുന്ന വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് മോഡിയുടേതാണ്. മാര്‍ച്ച് ആദ്യം നടത്തിയ കണക്കെടുപ്പില്‍ മോദിയെ ട്വിറ്ററില്‍ 4,03,00,000 പേര്‍ പിന്തുടരുന്നതായാണ് കണക്ക്.

ഏറ്റവും പുതിയ ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കണക്കുകള്‍ പ്രകാരം മോദിയെ ട്വിറ്ററില്‍ നാലു കോടിപേര്‍ പിന്തുടരുന്നു. അതില്‍ അറുപത് ശതമാനവും വ്യാജന്മാരാണെന്നാണ് പുതിയ കണക്ക്.
fake-twitter ട്വിറ്ററില്‍ മോഡി അനുഗമിക്കുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാര്‍; കള്ളത്തരത്തില്‍ ട്രംപിനെയും കടത്തിവെട്ടി; ട്വിറ്ററിന്റെ ഒാഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ പിന്തുടരുന്ന 4.79 കോടി പേരില്‍ 1.8 കോടിയും (38 ശതമാനം) വ്യാജന്മാരാണ്. നരേന്ദ്ര മോഡി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയാണ്. മാര്‍പ്പാപ്പയുടെ ഫോളോവേഴ്സില്‍ 59 ശതമാനവും വ്യാജ അക്കൗണ്ടുകളാണ്. മെക്സിക്കന്‍ പ്രസിഡന്റ് പെനാലിറ്റോക്കും പിന്തുടര്‍ച്ചക്കാരില്‍ 47 ശതമാനം വ്യാജന്മാരായുണ്ട്.

കോടിക്കണക്കിന് വ്യാജന്മാരെ പുറത്താക്കിയിട്ടും 5 കോടിയിലധികം വ്യാജ അക്കൗണ്ടുകള്‍ ഇപ്പോഴും ട്വിറ്ററില്‍ ഉണ്ടെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

5000 അക്കൗണ്ടുകളുടെ വിവരങ്ങള്‍ എടുത്ത ശേഷം അവയുടെ ട്വിറ്റര്‍ ഉപയോഗം വിലയിരുത്തി സ്‌കോര്‍ നല്‍കിയാണ് ട്വിറ്റര്‍ ഓഡിറ്റ് വ്യാജന്മാരെ കണ്ടെത്തുന്നത്. മോദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയാണ്. മാര്‍പ്പാപ്പയെ പിന്തുടരുന്ന 59 ശതമാനം പേരുടേതും വ്യാജ അക്കൗണ്ടുകളാണ്. മെക്‌സിക്കന്‍ പ്രസിഡന്റ് പെനാലിറ്റോയുടെ 47 ശതമാനം പിന്തുടര്‍ച്ചകാരും വ്യാജന്മാരാണ്. എന്നാല്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് പക്ഷേ 8 ശതമാനം വ്യാജന്മാരെ പിന്തുടരുന്നൊള്ളൂ.

email ട്വിറ്ററില്‍ മോഡി അനുഗമിക്കുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാര്‍; കള്ളത്തരത്തില്‍ ട്രംപിനെയും കടത്തിവെട്ടി; ട്വിറ്ററിന്റെ ഒാഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്pinterest ട്വിറ്ററില്‍ മോഡി അനുഗമിക്കുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാര്‍; കള്ളത്തരത്തില്‍ ട്രംപിനെയും കടത്തിവെട്ടി; ട്വിറ്ററിന്റെ ഒാഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്0facebook ട്വിറ്ററില്‍ മോഡി അനുഗമിക്കുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാര്‍; കള്ളത്തരത്തില്‍ ട്രംപിനെയും കടത്തിവെട്ടി; ട്വിറ്ററിന്റെ ഒാഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്0google ട്വിറ്ററില്‍ മോഡി അനുഗമിക്കുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാര്‍; കള്ളത്തരത്തില്‍ ട്രംപിനെയും കടത്തിവെട്ടി; ട്വിറ്ററിന്റെ ഒാഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്0twitter ട്വിറ്ററില്‍ മോഡി അനുഗമിക്കുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാര്‍; കള്ളത്തരത്തില്‍ ട്രംപിനെയും കടത്തിവെട്ടി; ട്വിറ്ററിന്റെ ഒാഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്