അധ്യാപികയുമായിയുള്ള പ്രണയം എതിര്‍ത്തതിനു പതിനെട്ടുകാരി അമ്മയെ തലക്കടിച്ചു കൊന്നു,പെണ്‍കുട്ടിയും അധ്യാപികയും ഒളിവില്‍

Date : March 12th, 2018

ഗാസിയാബാദ്: മകള്‍ക്ക് അധ്യാപികയുമായി പ്രണയബന്ധം അമ്മ എതിര്‍ത്തതിനു പതിനെട്ടുകാരിയായ മകള്‍ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി.സംഭവത്തിനു ശേഷം പെണ്‍ക്കുയെയും അധ്യാപികയും ഒളിവില്‍, നാടുവിട്ടത് അധ്യാപികയ്‌ക്കൊപ്പമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മൂന്നു മാസത്തിലേറെയായി അധ്യാപികയുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്ന് പിതാവ് പറയുന്നു. ഇതിനെ എതിര്‍ത്തതാണ് അമ്മയെ കൊല്ലാന്‍ മകളെ പ്രേരിപ്പിച്ചത്. ഇരുമ്പുവടിയും കല്ലുമുപയോഗിച്ച് പെണ്‍കുട്ടി അമ്മയുടെ തലയ്ക്ക് പരിക്കേല്പ്പിക്കുകയായിരുന്നു. സംഭവസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് വീട്ടിലെത്തിയ ഇളയ മകളാണ് രക്തം വാര്‍ന്ന നിലയില്‍ അമ്മയെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.

കുറച്ചുനാള്‍ മുമ്പ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. പോലീസ് അന്വേണത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ അവര്‍ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. അന്നും 35കാരിയായ അധ്യാപികയ്‌ക്കൊപ്പമാണ് മകള്‍ പോയതെന്ന് പിതാവ് പറയുന്നു. വിവാഹമോചിതയായ അധ്യാപികയും പെണ്‍കുട്ടിയും ഇപ്പോള്‍ ഒളിവിലാണ്. കവിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.