എകെജിയുടെ കൊച്ചുമകളുടെ വിവാഹം മതേതരമല്ല, മതംമാറ്റല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്; വിവാഹത്തിന് മുമ്പേ ദിയയെ ഇസ്ലാമിലേക്ക് മതം മാറ്റി; നാട്ടുകാരുടെയും സഖാക്കളുടെയും മുന്നില്‍ നടത്തിയത് തട്ടിക്കൂട്ട് കല്ല്യാണം; ഭര്‍തൃവീട്ടില്‍ താമസിക്കുന്നത് മുസ്ലീമായി

Date : March 13th, 2018

സമൂഹത്തിലെ ജാതിമത വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് ഏവര്‍ക്കും മാതൃകയായി നടത്തിയെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു പരത്തിയ എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. മതേതരമെന്ന് പറഞ്ഞ് നടത്തിയത് മതം മാറ്റല്‍ വിവാഹമെന്നു തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് മുമ്പ് തന്നെ എകെജിയുടെ ചെറുമകളും കാസര്‍കോട് എംപി പി കരുണാകരന്‍-ലൈല കരുണാകരന്‍ ദമ്പതികളുടെ മകളുമായ ദിയ കരുണാകരനെ മുസ്ലീം മതത്തിലേക്ക് മതം മാറ്റിയിരുന്നുവെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
akg2 എകെജിയുടെ കൊച്ചുമകളുടെ വിവാഹം മതേതരമല്ല, മതംമാറ്റല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്;  വിവാഹത്തിന് മുമ്പേ ദിയയെ ഇസ്ലാമിലേക്ക് മതം മാറ്റി; നാട്ടുകാരുടെയും സഖാക്കളുടെയും മുന്നില്‍ നടത്തിയത് തട്ടിക്കൂട്ട് കല്ല്യാണം; ഭര്‍തൃവീട്ടില്‍ താമസിക്കുന്നത് മുസ്ലീമായി

ദ്വീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് വയനാട് പനമരം ഉസ്മാന്‍-സഫിയ ദമ്പതികളുടെ മകന്‍ മര്‍സദ് സുഹൈലും ദിയയും തമ്മില്‍ വിവാഹിതരായത്. രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഇരുവരുടെയും സൈബര്‍ ഇടത്തില്‍ അടക്കം കൊട്ടിഘോഷിക്കപ്പെട്ട ‘മതേതര വിവാഹം’.

അച്ഛന്റെ പാതയില്‍ കമ്മ്യൂണിസ്റ്റ് നിഷ്ടകളുമായി പോകേണ്ടെന്ന തീരുമാനിച്ച വ്യക്തിയാണ് ദിയ. അതുകൊണ്ട് തന്നെ സ്വന്തം വിവാഹം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ട അവകാശവും അവര്‍ക്കുണ്ട്. അവര്‍ തിരഞ്ഞെടുത്ത വഴിയെ പി കരുണാകരനും അംഗീകരിക്കുകയായിരുന്നു. എന്നാല്‍, അദ്ദേഹം മകളുടെ വിവാഹം നടത്തിയ രീതിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. മതേതര വിവാഹമാണ് നടത്തിയതെന്ന് വരുത്താന്‍ വേണ്ടി സാരിയും പൊട്ടും മാലയും തൊടിച്ച് കാസര്‍കോട് വെച്ച് വിവാഹം നടത്തി. ഇതിന് ശേഷം ഭര്‍തൃവീട്ടില്‍ എത്തിയപ്പോള്‍ മുസ്ലിം വേഷങ്ങള്‍ അണിഞ്ഞ് തട്ടവുമിട്ടാണ് വധു എത്തിയത്. സൈബര്‍ലോകത്ത് പ്രചരിക്കുന്ന ചിത്രങ്ങളും ഇതിന്റെ തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
akg-1-1 എകെജിയുടെ കൊച്ചുമകളുടെ വിവാഹം മതേതരമല്ല, മതംമാറ്റല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്;  വിവാഹത്തിന് മുമ്പേ ദിയയെ ഇസ്ലാമിലേക്ക് മതം മാറ്റി; നാട്ടുകാരുടെയും സഖാക്കളുടെയും മുന്നില്‍ നടത്തിയത് തട്ടിക്കൂട്ട് കല്ല്യാണം; ഭര്‍തൃവീട്ടില്‍ താമസിക്കുന്നത് മുസ്ലീമായി

ഇന്ത്യന്‍ വോളിബോള്‍ താരം കൂടിയായ മര്‍സദ് സുഹൈല്‍ റെയില്‍വേയില്‍ ടിടിഇ ആയി ജോലി ചെയ്യുകയാണ്. വയനാട് പനമരം സ്വദേശീയ മര്‍സദിന്റെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം നിക്കാഹ് നടത്തുകയും ചെയ്തുവെന്നാണ് അറിയുന്നത്. ഇക്കാര്യം വ്യക്തമാകുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ശരീഫ് ഫൈസി വയനാട് എന്ന മൗലവിയുടെ കാര്‍മികത്വത്തിലാണ് നിക്കാഹ് നടന്നതെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോയില്‍ ദിയ മുസ്ലീമായി മതം മാറിയിരുന്നതായും പറയുന്നുണ്ട്. അതുകൊണ്ട് അമുസ്ലീമായ ആളുടെ വിവാഹമല്ല താന്‍ നടത്തിക്കൊടുത്തതെന്നും ഇതിന് പി കരുണാകരന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നതായും വീഡിയോയില്‍ ശരീഫ് ഫൈസി പറയുന്നു.

മകള്‍ മുസ്ലീമായി മതം മാറിയെങ്കില്‍ ഇസ്ലാമിക ആചാര പ്രകാരം മാത്രം വിവാഹം നടത്തിയാല്‍ പോരെ എന്നും പിന്നെ എന്തിനാണ് മതേതര വിവാഹം എന്ന പേരില്‍ ഒരു നാടകം കളിച്ചതെന്നും സൈബര്‍ ഇടത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
akg4 എകെജിയുടെ കൊച്ചുമകളുടെ വിവാഹം മതേതരമല്ല, മതംമാറ്റല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്;  വിവാഹത്തിന് മുമ്പേ ദിയയെ ഇസ്ലാമിലേക്ക് മതം മാറ്റി; നാട്ടുകാരുടെയും സഖാക്കളുടെയും മുന്നില്‍ നടത്തിയത് തട്ടിക്കൂട്ട് കല്ല്യാണം; ഭര്‍തൃവീട്ടില്‍ താമസിക്കുന്നത് മുസ്ലീമായി

കാഞ്ഞങ്ങാട് നടന്ന വിവാഹ ചടങ്ങില്‍ സാരിയുടുത്ത് അണിഞ്ഞൊരുങ്ങിയ ദിയയെയാണ് കാണുന്നത്. എന്നാല്‍, പനമരത്ത് എത്തിയപ്പോള്‍ തട്ടമിട്ട് വേഷം മാറി. ഇസ്ലാമികമായി നിക്കാഹ് നടത്തുകയും ചെയ്തു. ഈ ഇരട്ടത്താപ്പാണ് റിപ്പോര്‍ട്ടില്‍ തുറന്നു കാണിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാട് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, തോമസ് ഐസക്ക്, എംഎം മണി, കെടി ജലീല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എംഎ ബേബി തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.

തന്റെ മകള്‍ ദിയ കരുണാകരന്റെയും വോളിബോള്‍ താരം മര്‍സദ് സുഹൈലിന്റെയും വിവാഹം ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്ന് ആലോചിച്ച് ഉറപ്പിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വിവാഹം കഴിഞ്ഞ ശേഷം കാസര്‍കോട് ലളിതമായ ചടങ്ങില്‍ വിവാഹം നടന്നെന്ന് കാണിച്ച് പി കരുണാകരനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
akg3 എകെജിയുടെ കൊച്ചുമകളുടെ വിവാഹം മതേതരമല്ല, മതംമാറ്റല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്;  വിവാഹത്തിന് മുമ്പേ ദിയയെ ഇസ്ലാമിലേക്ക് മതം മാറ്റി; നാട്ടുകാരുടെയും സഖാക്കളുടെയും മുന്നില്‍ നടത്തിയത് തട്ടിക്കൂട്ട് കല്ല്യാണം; ഭര്‍തൃവീട്ടില്‍ താമസിക്കുന്നത് മുസ്ലീമായി

‘ലൗജിഹാദ്’ വിഷയം കത്തിനിക്കുന്ന സമയത്ത് എല്ലാവര്‍ക്കും മാതൃകയാകുന്ന വിവാഹമായിരുന്നു ഇതെന്നാണ് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചത്.
മര്‍സാദ് റെയിവെയില്‍ ടിക്കറ്റ് പരിശോധകനായി ജോലി ചെയുകയാണ്. 24 കാരനായ മര്‍സാദ് ദിയയെ പരിചയപ്പെടുന്നത് ട്രെയിന്‍ യാത്രയിലാണ്. ഡിഗ്രി പഠനത്തിനു വേണ്ടിയുള്ള ദിയുടെ ട്രെയിന്‍ യാത്ര പിന്നീട് പ്രണയ യാത്രയായി മാറുകയായിരുന്നു. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. എകെ ഗോപാലന്റെയും സുശീലാ ഗോപാലന്റെയും ചെറുമകളാണ് ദിയ.