ലോങ് മാര്‍ച്ചുമായെത്തിയവരെ ‘കടക്കൂ പുറത്തെന്ന്’ പറഞ്ഞ് ഓടിച്ചില്ല; ചര്‍ച്ചയ്ക്കായി മുന്‍കൈ എടുത്തത് ബിജെപി സര്‍ക്കാര്‍ തന്നെ; സമരക്കാര്‍ക്ക് തിരികെ പോകാന്‍ അനുവദിച്ചത് രണ്ടു ട്രെയിനുകള്‍; സിപിഎമ്മിന്റെ കര്‍ഷക പ്രക്ഷോഭം ഫട്‌നാവിസ് കയ്യിലെടുത്തത് ഇങ്ങനെ

Date : March 13th, 2018

ഗ്രാഫിറ്റിമാഗസിന്‍ ഡെസ്‌ക്/ഡല്‍ഹി


200 കിലോ മീറ്റര്‍ അകലെയുള്ള നാസികില്‍ നിന്ന് നടന്ന് എത്തിയ കര്‍ഷക സമരത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയിലേക്ക് സ്വീകരിച്ചത് ഇരുകൈയ്യും നീട്ടി. സമരക്കാര്‍ക്ക് നടന്നുവരുന്നതിനാവശ്യമായ ഗതാഗത ്രകമീകരണങ്ങള്‍ മുതല്‍ സമരം അവസാനിപ്പിച്ചതിന് ശേഷം വെള്ളവും ഭക്ഷണവും വരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.

maharashtra-farmers ലോങ് മാര്‍ച്ചുമായെത്തിയവരെ 'കടക്കൂ പുറത്തെന്ന്' പറഞ്ഞ് ഓടിച്ചില്ല; ചര്‍ച്ചയ്ക്കായി മുന്‍കൈ എടുത്തത് ബിജെപി സര്‍ക്കാര്‍ തന്നെ; സമരക്കാര്‍ക്ക് തിരികെ പോകാന്‍ അനുവദിച്ചത് രണ്ടു ട്രെയിനുകള്‍; സിപിഎമ്മിന്റെ കര്‍ഷക പ്രക്ഷോഭം ഫട്‌നാവിസ് കയ്യിലെടുത്തത് ഇങ്ങനെ

കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് സമരം കിസാന്‍ സഭ അവസാനിപ്പിച്ചത്.രണ്ട് മാസത്തിനുള്ള കര്‍ഷകരുടെ ആവശ്യങ്ങളായ വനാവകാശ നിയമം ഉള്‍പ്പടെ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 12 അംഗ കര്‍ഷക പ്രതിനിധികളും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

സാങ്കേതികമായി പരിഹരിക്കാനാകാത്ത അവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും വനവാസികളാണ്, അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധരാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

kisan1 ലോങ് മാര്‍ച്ചുമായെത്തിയവരെ 'കടക്കൂ പുറത്തെന്ന്' പറഞ്ഞ് ഓടിച്ചില്ല; ചര്‍ച്ചയ്ക്കായി മുന്‍കൈ എടുത്തത് ബിജെപി സര്‍ക്കാര്‍ തന്നെ; സമരക്കാര്‍ക്ക് തിരികെ പോകാന്‍ അനുവദിച്ചത് രണ്ടു ട്രെയിനുകള്‍; സിപിഎമ്മിന്റെ കര്‍ഷക പ്രക്ഷോഭം ഫട്‌നാവിസ് കയ്യിലെടുത്തത് ഇങ്ങനെ

സമരത്തിനെത്തിയവര്‍ക്ക് തിരികെ വീടുകളിലേക്ക് മടങ്ങുന്നതിനായി സ്‌പെഷ്യല്‍ ട്രെയിനും സര്‍ക്കാര്‍ ഒരുക്കി. മുംബൈ സെട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ട് ട്രെയിനുകളാണ് സര്‍ക്കാര്‍ ഒരുക്ക. വൈകിട്ട് 8.50, 10നുമാണ് നാസികിലേക്ക് ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ആദിവാസികളുടെ ഭൂമി പ്രശ്നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ആദിവാസി മേഖലയില്‍ വിവാദമായഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചക്കായിരുന്നു കര്‍ഷക നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടേറിയറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമരക്കാരുടെ അഞ്ചു പ്രതിനിധികളാണ് പങ്കെടുത്തത്.

kisan ലോങ് മാര്‍ച്ചുമായെത്തിയവരെ 'കടക്കൂ പുറത്തെന്ന്' പറഞ്ഞ് ഓടിച്ചില്ല; ചര്‍ച്ചയ്ക്കായി മുന്‍കൈ എടുത്തത് ബിജെപി സര്‍ക്കാര്‍ തന്നെ; സമരക്കാര്‍ക്ക് തിരികെ പോകാന്‍ അനുവദിച്ചത് രണ്ടു ട്രെയിനുകള്‍; സിപിഎമ്മിന്റെ കര്‍ഷക പ്രക്ഷോഭം ഫട്‌നാവിസ് കയ്യിലെടുത്തത് ഇങ്ങനെ

കര്‍ഷകരുടെ 90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്നും, ഉറപ്പുകള്‍ എഴുതി നല്‍കുമെന്നും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ”കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവരുമായി ചര്‍ച്ച ചെയ്ത് 80-90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും. അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.