മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് ബിജെപിയെ വിറപ്പിച്ചത് സിപിഎം; ഇടതുപക്ഷം കര്‍ഷകര്‍ ചങ്ക് പറിച്ച് നല്‍കിയപ്പോള്‍ ഫട്നാവിസ് അടിയറവ് പറഞ്ഞു, ‘ലോങ് മാര്‍ച്ച്’ ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഐതിഹാസിക സമര വിജയം

Date : March 13th, 2018

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അടിയറവ് പറയുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദിവാസികളുടെ ഭൂമി പ്രശ്നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ആദിവാസി മേഖലയില്‍ വിവാദമായഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും.

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചക്കായിരുന്നു കര്‍ഷക നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടേറിയറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമരക്കാരുടെ അഞ്ചു പ്രതിനിധികളാണ് പങ്കെടുത്തത്.

കര്‍ഷകരുടെ 90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്നും, ഉറപ്പുകള്‍ എഴുതി നല്‍കുമെന്നും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ”കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവരുമായി ചര്‍ച്ച ചെയ്ത് 80-90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും. അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരെ മാനിക്കാതെ രാജ്യത്തിന് ഒരടി മുന്നോട്ടു പോകാനാകില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത് മുംബൈ ആസാദ് മൈതാനത്തിലെത്തിയ ആയിരക്കണക്കിനു കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ ഈ നഗരത്തിലെത്തിച്ചേര്‍ന്നത് മാര്‍ച്ച് 12നാണ്. 88 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് ഗാന്ധിജി ഐതിഹാസികമായ ദണ്ഡി യാത്ര ആരംഭിച്ചത്. ദണ്ഡി യാത്ര ബ്രിട്ടീഷ് ഭരണകൂടത്തെ ഉലച്ചതുപോലെ നമ്മുടെ ലോങ് മാര്‍ച്ച് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ജനവിരുദ്ധ സര്‍ക്കാരുകളെയാകെ ഉലച്ചിരിക്കുകയാണ്.

നാസിക്കില്‍ നിന്നും ഇത്രയധികം ദൂരം താണ്ടിയ ലോങ് മാര്‍ച്ചിനൊടുവില്‍ നിങ്ങള്‍ ചരിത്ര പ്രസിദ്ധമായ ഈ ആസാദ് മൈതാനത്തില്‍ കൂടിയിരിക്കുന്നു. ഐതിഹാസികമായ ഈ മുഹൂര്‍ത്തത്തില്‍ നിങ്ങളിലൊരാളാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. പുതിയ ഇന്ത്യയുടെ പടയാളികളാണ് നിങ്ങള്‍. രാജ്യത്തിന്റെ സൈനികര്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ പൊരുതുമ്പോള്‍ നിങ്ങള്‍ ഈ രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാന്‍ വേണ്ടി പൊരുതുന്നു. യെച്ചൂരി കര്‍ഷകരോട് പറഞ്ഞു.

ആറുമാസം കൊണ്ട് കര്‍ഷക പ്രശ്‌നങ്ങള്‍ ഇല്ലാത്ത ‘അച്ഛാ ദിന്‍’ കൊണ്ടുവരുമെന്ന് പറഞ്ഞാണ് മോഡി അധികാരത്തില്‍ വന്നത്. നാലുവര്‍ഷമായിട്ടും മോഡി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദയനീയമായി. കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കാന്‍ ഖജനാവില്‍ പണമില്ല എന്നു പറയുന്ന സര്‍ക്കാര്‍ കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളുന്നു. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കോടി രൂപയാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക. ഈ കാലയളവില്‍ 80000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. അദ്ദേഹം പറഞ്ഞു. ഉറപ്പുകളല്ല നടപടികളാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു

email മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് ബിജെപിയെ വിറപ്പിച്ചത് സിപിഎം; ഇടതുപക്ഷം കര്‍ഷകര്‍ ചങ്ക് പറിച്ച് നല്‍കിയപ്പോള്‍ ഫട്നാവിസ്  അടിയറവ് പറഞ്ഞു, 'ലോങ് മാര്‍ച്ച്'  ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഐതിഹാസിക സമര വിജയംpinterest മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് ബിജെപിയെ വിറപ്പിച്ചത് സിപിഎം; ഇടതുപക്ഷം കര്‍ഷകര്‍ ചങ്ക് പറിച്ച് നല്‍കിയപ്പോള്‍ ഫട്നാവിസ്  അടിയറവ് പറഞ്ഞു, 'ലോങ് മാര്‍ച്ച്'  ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഐതിഹാസിക സമര വിജയം0facebook മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് ബിജെപിയെ വിറപ്പിച്ചത് സിപിഎം; ഇടതുപക്ഷം കര്‍ഷകര്‍ ചങ്ക് പറിച്ച് നല്‍കിയപ്പോള്‍ ഫട്നാവിസ്  അടിയറവ് പറഞ്ഞു, 'ലോങ് മാര്‍ച്ച്'  ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഐതിഹാസിക സമര വിജയം0google മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് ബിജെപിയെ വിറപ്പിച്ചത് സിപിഎം; ഇടതുപക്ഷം കര്‍ഷകര്‍ ചങ്ക് പറിച്ച് നല്‍കിയപ്പോള്‍ ഫട്നാവിസ്  അടിയറവ് പറഞ്ഞു, 'ലോങ് മാര്‍ച്ച്'  ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഐതിഹാസിക സമര വിജയം0twitter മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് ബിജെപിയെ വിറപ്പിച്ചത് സിപിഎം; ഇടതുപക്ഷം കര്‍ഷകര്‍ ചങ്ക് പറിച്ച് നല്‍കിയപ്പോള്‍ ഫട്നാവിസ്  അടിയറവ് പറഞ്ഞു, 'ലോങ് മാര്‍ച്ച്'  ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഐതിഹാസിക സമര വിജയം