സഹികെട്ട് സൈന്യം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത്; പ്രധിരോധ ബഡ്ജറ്റ് തങ്ങളുടെ നവീകരണ പ്രതീക്ഷകള്‍ നശിപ്പിച്ചുവെന്ന് ലെഫ്.ജനറല്‍ ശരത് ചന്ദ്,ബഡ്ജറ്റില്‍ ഉണ്ടായ വര്‍ദ്ധനവ് വിലക്കയറ്റം നേരിടാനുതകുന്നത് മാത്രം

Date : March 13th, 2018

സൈന്യം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത്. പ്രധിരോധ ബഡ്ജറ്റ് 2018-19 തങ്ങളുടെ നവീകരണ പ്രതീക്ഷകളെ നശിപ്പിച്ചുവെന്ന് സൈന്യ ഉപ മേധവി ലെഫ്. ജനറല്‍ ശരത് ചന്ദ് പ്രധിരോധ ബഡ്ജറ്റ് കൈകര്യം ചെയുന്ന പാര്‍ലമെന്ററി സമിതിയോടാണു ചന്ദ് ഈ കാര്യം അഭിപ്രായപ്പെട്ടു. പ്രധിരോധ ബഡ്ജറ്റ്‌നായി നീക്കി വച്ച തുകയിലുള്ള നേരിയ വര്‍ദ്ധനവ് വിലകയറ്റം നേരിടാനുതകുന്നതു മാത്രമെന്നും ചന്ദ് പറഞ്ഞു.

പ്രധിരോധ വകുപ്പിന്റെ ഇരുപത്തഞ്ചോളം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ നിര്‍ത്തിവയ്‌കെണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. 2017 ലെ സാമ്പത്തിക ബാധ്യതകള്‍ 2018ലും തുടരും എന്നും, പദ്ധതി നവീകരണതിനായുള്ള 21388 കോടി രൂപ ഇപ്പോള്‍ തുടരുന്ന 125 പദ്ധതികളിലൂടെ നടത്തിപ്പിനു തികയില്ല എന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ പക്കലുള്ള ആയുധ നവീകരണതിലും അത്യാധുനിക വഹന നിര്‍മ്മാണതിനും ഇതു കൊണ്ട് സാധ്യമല്ല.

സൈന്യത്തിന്റെ കണക്കു പ്രകാരം പ്രധിരോധ ബഡ്ജറ്റില്‍ 12296 കോടി രൂപയുടെ കുറവ് ഉണ്ട്. ബഡ്ജറ്റിലെ 63% തുക ശബളത്തിനും 14% നവീകരണത്തിനുമാണു വിനിയോഗിക്കുന്നത് എന്നാല്‍ ഈ വിഹിതം 20-25% ആകി ഉയര്‍ത്തണം എന്ന് ചന്ദ് ആവശ്യപെട്ടു.

ചന്ദിന്റെ പരാമര്‍ശത്തില്‍ പാര്‍ലമെന്ററി സമിതി അതൃപ്തി പ്രകടിപ്പിച്ചു. സേവനങ്ങള്‍ക്കായുള്ള തുക ക്രുത്യമായി വിനിയോഗിക്കപെടണമെന്ന് അവര്‍ അഭിപ്രായപെട്ടു . സൈന്യത്തിനായുള്ള ബഡ്ജറ്റ് തുക 2.95 ലക്ഷം കോടി ആയാണു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ സൈനിക പെന്‍ഷന്‍ ഉള്‍പെടുന്നതല്ലെന്നും പാര്‍ലമെന്ററി സമിതി വ്യക്തമാക്കി.