കൂലിപ്പണിക്കാരന്റെ മകനില്‍നിന്ന് കോര്‍പ്പറേറ്റ് മുതലാളിയിലേക്ക്; ചാരിറ്റിയിലൂടെ സ്വന്തം ഗ്രാമത്തെ സ്വയംപര്യാപ്തമാക്കി; ലോക സമ്പന്നരുടെ പട്ടികയിലേക്ക് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലൂടെ കയറിയ വരുണിനെ കാത്തിരിക്കുന്നത് ക്രിമിനല്‍ കേസുകളുടെ നീണ്ടനിര

Date : March 14th, 2018

കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച്, പട്ടിണിയോടു പടവെട്ടി ഐടി രംഗത്തെ കുത്തക പിടിച്ചെടുത്ത വരുണ്‍ ചന്ദ്രനെതിരേ ആരോണം ഉയര്‍ന്നതോടെ വെളിച്ചത്തു വരുന്നത് മറ്റൊരു കോര്‍പ്പറേറ്റ് പീഡനകഥ. കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ പാടം എന്ന ഗ്രാമത്തിലെ കൂപ്പ് തൊഴിലാളിയുടെ മകനായിട്ടു ജനിച്ച വരുണിന്റെ ജീവിതം കെട്ടുകഥകളെപ്പോലും കവച്ചുവയ്ക്കുന്നതാണ്. ഗൂഗിള്‍ അടക്കമുള്ള വന്‍ കമ്പനികള്‍ ഐടി സേവനങ്ങള്‍ക്കായി ആശ്രയിക്കുന്ന കോര്‍പ്പറേറ്റ് 360 എന്ന ആഗോള സ്ഥാപനം കെട്ടിപ്പൊക്കിയാണ് വരുണ്‍ സമ്പന്നരുടെ പട്ടിക പുറത്തിറക്കുന്ന ഫോബ്‌സിന്റെ കണക്കില്‍വരെ ഉള്‍പ്പെട്ടത്.

 

കൂപ്പില്‍ ചുമട്ട് തൊഴിലാളിയായിരുന്ന അഛനും, ദാരിദ്രം മൂലം നാടുവിട്ടുപോയ അമ്മയും, ആയിരം രൂപ അധികം കിട്ടുമെന്നതിനാല്‍ വീട്ടിലെ പട്ടിണി മാറ്റാന്‍ ആര്‍മിയില്‍ യുദ്ധത്തിന് പോയ ജ്യേഷ്ഠനുമെല്ലാം വരുണ്‍ ചന്ദ്രന്‍ എന്ന യുവാവിന്റെ ജീവിതത്തിലെ പ്രധാന ഏടുകള്‍. അഛന്റെ അമ്മയായ പൊന്നമ്മ, പട്ടിണിക്കാലത്ത് ഊരി നല്‍കിയ സ്വര്‍ണവളയില്‍നിന്നാണ് ഈ സംരഭംങ്ങളുടെയെല്ലാം ആരംഭം.

varun-corporate-360 കൂലിപ്പണിക്കാരന്റെ മകനില്‍നിന്ന് കോര്‍പ്പറേറ്റ് മുതലാളിയിലേക്ക്; ചാരിറ്റിയിലൂടെ സ്വന്തം ഗ്രാമത്തെ സ്വയംപര്യാപ്തമാക്കി; ലോക സമ്പന്നരുടെ പട്ടികയിലേക്ക് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലൂടെ കയറിയ വരുണിനെ കാത്തിരിക്കുന്നത് ക്രിമിനല്‍ കേസുകളുടെ നീണ്ടനിര

 

കുറച്ചുനാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ പ്രസംഗത്തോടെയാണ് വരുണ്‍ ചന്ദ്രന്‍ എന്ന പേര് കൂടുതല്‍ ആളുകള്‍ക്കിടയില്‍ എത്തിപ്പെട്ടത്. ‘വലിയൊരു സംരംഭക കുടുംബത്തീന്നാ ഞാന്‍ വന്നേ. പാടം എന്ന ചെറിയ ഗ്രാമത്തില്‍ കാട് വെട്ടിപ്പിടിച്ച് കപ്പകൃഷിക്ക് വന്നവര്‍ക്ക്, വാറ്റുചാരായം ഉണ്ടാക്കി വില്ക്കലായിരുന്നു എന്റെ വല്യമ്മയുടെ പണി. അത്തരത്തില്‍ ആ നാട്ടിലെ വലിയൊരു വ്യവസായിയായിരുന്നു ഷാപ്പ് പൊന്നമ്മ.പിന്നീട് ആ വ്യവസായം അവരുടെ മകന്‍, എന്റെ അഛന്‍ ബാലചന്ദ്രന്‍ ഏറ്റെടുത്തു. പിന്നീട് പുള്ളി കൂപ്പിലെ ലോഡിംഗ് പണിക്കാരനായി. അന്ന് അഛന് ചോറ് കൊണ്ടുപോയി കൊടുത്തിരുന്നത് ഞാനായിരുന്നു. തിരികെ വരുമ്പോള്‍ ഒരു കെട്ട് വിറകുമായിട്ടാ വരിക. അന്നൊക്കെ ഏറ്റവും വലിയ ആഗ്രഹം വലുതാവുമ്പോള്‍ ഒരു ലോറി ഡ്രൈവറോ, ലോഡിംഗ് തൊഴിലാളിയോ ഒക്കെ ആവണമെന്നായിരുന്നു.’ തമാശരൂപേണയാണ് വരുണ്‍ ഈ കഥ പറഞ്ഞു നിര്‍ത്തുന്നതെങ്കിലും കൊടിയ ദാരിദ്ര്യത്തിന്റെ പിന്നാമ്പുറം ഇതില്‍ ഒളിഞ്ഞിരിക്കുന്നു.

corporate-360-.jpg കൂലിപ്പണിക്കാരന്റെ മകനില്‍നിന്ന് കോര്‍പ്പറേറ്റ് മുതലാളിയിലേക്ക്; ചാരിറ്റിയിലൂടെ സ്വന്തം ഗ്രാമത്തെ സ്വയംപര്യാപ്തമാക്കി; ലോക സമ്പന്നരുടെ പട്ടികയിലേക്ക് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലൂടെ കയറിയ വരുണിനെ കാത്തിരിക്കുന്നത് ക്രിമിനല്‍ കേസുകളുടെ നീണ്ടനിര

 

ഇതിനിടയില്‍ ഫീസ് കെട്ടാന്‍ പണമില്ലാത്തതിനാല്‍ വിദ്യാഭ്യാസം എന്നത് സ്ഥിരമായി വരാന്തകളില്‍ തന്നെയായി. ആ സമയത്താണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് പറിച്ച് നടപ്പെടുന്നത്. കുന്നുകയറി ഉറച്ച കാലുകള്‍ പിന്നീട് പൊരുതിയത് കാല്‍പ്പന്തിന്റെ കളങ്ങളിലായിരുന്നു. അണ്ടര്‍ 19 കേരള ടീമിന്റെ ക്യാപ്റ്റനായി മാറിയ അദ്ദേഹം മികച്ച കളിക്കാരനുള്ള പുരസ്‌കാരവും സ്വന്തമാക്കി. പിന്നീട് സന്തോഷ് ട്രോഫി ടീമില്‍ കളിക്കാനെത്തിയെങ്കിലും തോളിനേറ്റ പരിക്ക് വിലങ്ങുതടിയാവുകയായിരുന്നു. തിരികെ നാട്ടിലെത്തി അടുത്തതെന്തെന്ന ആലോചനയില്‍ നില്ക്കുമ്പോഴാണ് പൊന്നമ്മ വളയൂരി നല്കുന്നത്. അങ്ങനെ അതില്‍ നിന്ന് കിട്ടിയ 3000 രൂപയുമായി ബെംഗളുരുവിലേക്ക് വണ്ടി കയറിയ അദ്ദേഹം നിരവധിയിടങ്ങിള്‍ തൊഴിലന്വേഷിച്ച് നടന്നു.

 

 

Varun3 കൂലിപ്പണിക്കാരന്റെ മകനില്‍നിന്ന് കോര്‍പ്പറേറ്റ് മുതലാളിയിലേക്ക്; ചാരിറ്റിയിലൂടെ സ്വന്തം ഗ്രാമത്തെ സ്വയംപര്യാപ്തമാക്കി; ലോക സമ്പന്നരുടെ പട്ടികയിലേക്ക് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലൂടെ കയറിയ വരുണിനെ കാത്തിരിക്കുന്നത് ക്രിമിനല്‍ കേസുകളുടെ നീണ്ടനിര

നാല്പതിലധികം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തുവെങ്കിലും ഇംഗ്ലീഷ് അറിയില്ലെന്നതിനാല്‍ പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് ഏതാനും സ്ഥലങ്ങളില്‍ ജോലി കിട്ടിയെങ്കിലും അല്പ നാളുകള്‍ക്കകം തന്നെ അവിടങ്ങളില്‍ നിന്നെല്ലാം പുറത്താക്കപ്പെട്ടു. ഇഗ്ലീഷ് തന്നെയായിരുന്നു പ്രധാന വില്ലന്‍. പിന്നീട് ഒമ്പത് മാസക്കാലം ഇംഗ്ലീഷ് പഠനത്തിനായി മാത്രം മാറ്റിവെച്ച അദ്ദേഹം സോഫ്റ്റ്‌വെയര്‍ ലാംഗ്വേജുകളും സ്വായത്തമാക്കി. പിന്നീട് ഹൈദരാബാദില്‍ ജോലിയില്‍ പ്രവേശിക്കുകയും അവിടെ നിന്ന് അമേരിക്കയില്‍ എത്തിച്ചേരുകയുമായിരുന്നു. ഒരു മുത്തശ്ശിതക്കഥയിലെന്നവണ്ണം വരുണിന്റെ ജീവിതം കേള്‍വിക്കാരനെ അതിശയിപ്പിക്കുന്നത് ഇങ്ങനെയെല്ലാമാണ്. പാടം വനമേഖലയിലെ കൂപ്പില്‍ വിറക് ചുമന്ന് നടന്ന പയ്യന്‍ ഇന്ന് സിംഗപ്പൂര്‍, അയര്‍ലന്‍ഡ്, ഫിലിപ്പൈന്‍സ്, യുഎസ് എന്നിവിടങ്ങളിലായി ശാഖകളുള്ള മള്‍ട്ടിനാഷണല്‍ കമ്പനിയുടെ തലവനാണ്.

 

2014ല്‍ അമേരിക്കയില്‍ തുടക്കം കുറിച്ച സി360, മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ആവശ്യമായ ബിഗ് ഡാറ്റാ/ പ്രെഡിക്ടീവ് അനലിറ്റിക്‌സ് അടിസ്ഥാനമായുള്ള മാര്‍ക്കറ്റിംഗ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് പാടം എന്ന ഗ്രാമപ്രദേശത്ത് ഐടി സ്ഥാപനം തുടങ്ങുമ്പോള്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ധാരാളമായിരുന്നു. ബിസിനസ് കമ്പനികള്‍ മുതല്‍ ഇന്റര്‍വ്യൂവിന് വന്ന ഉദ്യോഗാര്‍ത്ഥികള്‍ വരെ ചോദ്യങ്ങളുമായെത്തി. അവയ്‌ക്കെല്ലാമുള്ള മറുപടി അദ്ദേഹം നല്കിയത് തന്റെ വിജയങ്ങളിലൂടെയായിരുന്നു. വിവിധ രാജ്യങ്ങളിലായി തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചപ്പോഴും സ്വന്തം ഗ്രാമത്തിലേക്ക് തിരികെയെത്തുന്ന അദ്ദേഹത്തിന്റെ ചിന്താഗതികള്‍ തന്നെയാണ് പാടത്തിന്റെ മണ്ണില്‍ ഐടി കമ്പനി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലെത്തിച്ചത്.

wife കൂലിപ്പണിക്കാരന്റെ മകനില്‍നിന്ന് കോര്‍പ്പറേറ്റ് മുതലാളിയിലേക്ക്; ചാരിറ്റിയിലൂടെ സ്വന്തം ഗ്രാമത്തെ സ്വയംപര്യാപ്തമാക്കി; ലോക സമ്പന്നരുടെ പട്ടികയിലേക്ക് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലൂടെ കയറിയ വരുണിനെ കാത്തിരിക്കുന്നത് ക്രിമിനല്‍ കേസുകളുടെ നീണ്ടനിര

തുടര്‍ന്ന് പ്രദേശവാസികളായ ചെറുപ്പക്കാരെ ചേര്‍ത്തുകൊണ്ട് അദ്ദേഹം സ്വന്തം നാട്ടില്‍ പ്രസ്ഥാനം പടുത്തുയര്‍ത്തുകയായിരുന്നു. അഞ്ചോളം ജീവനക്കാരില്‍ തുടങ്ങി ഇന്ന് ഗ്രാമത്തില്‍ നിന്ന് തന്നെ 200 ആളുകളാണ് സി360യില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 80 ശതമാനവും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാതെയാണ് വരുണ്‍, സി360 യാഥാര്‍ത്ഥ്യമാക്കിയത്. കമ്പനിയുടെ തുടക്കം സ്വന്തം ബെഡ്‌റൂമില്‍ നിന്നായിരുന്നുവെന്നാണ് വരുണ്‍ പറയുന്നത്. പാര്‍ട്ട് ടൈമായി മൂന്ന് മാസക്കാലത്തെ പ്രയത്‌നത്തിന് ശേഷം ആദ്യമായി ഒരു 500 ഡോളറിന്റെ കരാര്‍ കരസ്ഥമാക്കി. അങ്ങനെ അത്രനാള്‍ ചെയ്തിരുന്ന് ജോലി മതിയാക്കി അദ്ദേഹം സ്വന്തം പ്രസ്ഥാനത്തിലേക്കിറങ്ങുകയായിരുന്നു. പിന്നീട് കുറഞ്ഞ നാളുകള്‍ക്കകം തന്നെ 1 മില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള കമ്പനിയായി സി360 മാറി. ഫോബ്‌സിന്റെ പട്ടികയിലെ ലോകത്തിലെ മികച്ച കമ്പനികളില്‍ 16 എണ്ണം ഇന്ന് സി360യുടെ ഉപഭോക്താക്കളാണ്.

 

സംരംഭകന്‍ എന്നതിലുപരിയായി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുമ്പോഴാണ് ആരോപണങ്ങളുടെ കരിനിഴലുമായി വിദേശിയായ ഭാര്യ രംഗത്തു വരുന്നത്. പാടം എന്ന കൊച്ചുഗ്രാമത്തെയാകെ ദത്തെടുത്ത വരുണ്‍, 15 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് രോഗികളെയെത്തിക്കാന്‍ ആംബുലന്‍സുമായി തുടങ്ങിയ ആ പ്രവര്‍ത്തനം ഇന്ന് ഒരു നാടിന്റെ വിവിധ മേഖലകളിലായി പടര്‍ന്നു കിടക്കുകയാണ്. ബസില്ലാതിരുന്ന ഇവിടത്തെ സ്‌കൂളില്‍ ബസ് വാങ്ങി നല്കിയ അദ്ദഹം ആഴ്ചാവസാനങ്ങളില്‍ കുട്ടികള്‍ക്കായി ഇംഗ്ലീഷ്, കണക്ക്, കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. ഇതിന് പുറമെ െ്രെടനിംഗ്, ഇന്റേന്‍ഷിപ്പ് സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു.

 

ഇന്ന് പ്രദേശത്തെ 100 കുടുംബങ്ങളുടെ ഭക്ഷ്യ സബ്‌സിഡി ഏറ്റെടുത്തിരിക്കുന്നത് ഇദ്ദേഹമാണ്. തന്റെ കുട്ടിക്കാലത്തെ കഠിനാധ്വാനങ്ങളും വിദ്യാഭ്യാസത്തിന്റെ കുറവുകളുമൊന്നും പാടത്തിന്റെ യുവതലമുറയ്ക്ക് ഉണ്ടായിക്കൂടാ എന്ന അതിയായ ആഗ്രഹമാണ് അദ്ദേഹത്തിനുള്ളത്. കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്ന് പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് ഇത്തരത്തില്‍ സാമൂഹിക സേവനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവെക്കുന്നത്.

 

എന്നാല്‍, കേരളത്തിലായിരുന്നപ്പോള്‍ ഭീകരമായി മര്‍ദിച്ചെന്നും പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നെന്നുമാണ് ഭാര്യയുടെ ആരോപണം. കേരളത്തിലായിരുന്നപ്പോള്‍ വരുണ്‍ ഭീകരമായി മര്‍ദ്ദിച്ചു. വരുണിന്റെ സുഹൃത്ത് സി.കെ. വിനീതിന്റെ (കേരള ബ്ലാസ്‌റ്റേഴ്‌സ് താരം) മുന്നില്‍വെച്ച് ഞാന്‍ ശബ്ദം ഉയര്‍ത്തിയതിനാണ് വരുണ്‍ മര്‍ദ്ദിച്ചത്. പൊലീസിനെ വിളിച്ചപ്പോള്‍ അവര്‍ വനിത ഹെല്‍പ്പ് ലൈനെ വിളിക്കാന്‍ പറഞ്ഞു. അവിടെ വിളിച്ചപ്പോള്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലെന്ന് പറഞ്ഞു.

 

വരുണിന്റെ മര്‍ദ്ദനത്തില്‍ പരുക്ക് പറ്റിയിരുന്നു. പക്ഷെ, കേരളത്തില്‍ ചികിത്സ നേടാന്‍ വരുണും സഹോദരന്‍ അരുണും സമ്മതിച്ചില്ല. അതുകൊണ്ട് ബംഗളൂരുവില്‍ വന്നാണ് ചികിത്സ നേടിയത്. ഞാന്‍ ഇപ്പോള്‍ സിംഗപ്പൂരിലാണ്. ഇവിടെയാണ് ആദ്യം കോര്‍പറേറ്റ് 360 ഇന്‍കോര്‍പറേറ്റ് ചെയ്തത്. അപ്പോള്‍ ഞാന്‍ മാത്രമായിരുന്നു ഡയറക്ടര്‍. പിന്നീട് വരുണ്‍ എന്നെ കൊണ്ട് ബലമായി ഒപ്പിടീച്ച് കമ്പനി സ്വന്തം പേരിലേക്ക് ആക്കിയെന്നും ഡിമെയ്റ്റ ആരോപിച്ചു. ചാരിറ്റിയുടെ മറവില്‍ വരുണ്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.