സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണമെന്ന് വനിതാ സംഘടന; നടിയെ ആക്രമിച്ച കേസില്‍ ആരാണു പ്രതിയെന്നു നിശ്ചയിക്കുക കോടതി; പ്രതീക്ഷ കൈവിടാതെ ഡബ്ലിയുസിസി

Date : March 14th, 2018

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി ). സഹപ്രവര്‍ത്തകയക്ക് നീതി കിട്ടണം. ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. തീരുമാനം നീതി പൂര്‍വ്വകമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സംഘടനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

നടിയുടെ അഭിഭാഷകന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണം. കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക. വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയവയാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

കേസില്‍ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പില്‍ മണികണ്ഠന്‍, കതിരൂര്‍ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പില്‍ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ്, കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടില്‍ വിഷ്ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ അഡ്വ. പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേ പാന്തപ്ലാക്കല്‍ അഡ്വ. രാജു ജോസഫ് എന്നിവരാണ് ദിലീപിനും പള്‍സര്‍ സുനിക്കും പുറമെയുള്ള പ്രതികള്‍.

email സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണമെന്ന് വനിതാ സംഘടന; നടിയെ ആക്രമിച്ച കേസില്‍ ആരാണു പ്രതിയെന്നു നിശ്ചയിക്കുക കോടതി; പ്രതീക്ഷ കൈവിടാതെ ഡബ്ലിയുസിസിpinterest സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണമെന്ന് വനിതാ സംഘടന; നടിയെ ആക്രമിച്ച കേസില്‍ ആരാണു പ്രതിയെന്നു നിശ്ചയിക്കുക കോടതി; പ്രതീക്ഷ കൈവിടാതെ ഡബ്ലിയുസിസി0facebook സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണമെന്ന് വനിതാ സംഘടന; നടിയെ ആക്രമിച്ച കേസില്‍ ആരാണു പ്രതിയെന്നു നിശ്ചയിക്കുക കോടതി; പ്രതീക്ഷ കൈവിടാതെ ഡബ്ലിയുസിസി0google സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണമെന്ന് വനിതാ സംഘടന; നടിയെ ആക്രമിച്ച കേസില്‍ ആരാണു പ്രതിയെന്നു നിശ്ചയിക്കുക കോടതി; പ്രതീക്ഷ കൈവിടാതെ ഡബ്ലിയുസിസി0twitter സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണമെന്ന് വനിതാ സംഘടന; നടിയെ ആക്രമിച്ച കേസില്‍ ആരാണു പ്രതിയെന്നു നിശ്ചയിക്കുക കോടതി; പ്രതീക്ഷ കൈവിടാതെ ഡബ്ലിയുസിസി