സ്മാര്‍ട്ട് മീറ്റര്‍ കൊള്ളയുമായി കെഎസ്ഇബി; ബില്‍ തുക ഇരട്ടിയാകും; പണം മുന്‍കൂര്‍ അടയ്ക്കണം; ബാലന്‍സ് തീര്‍ന്നാല്‍ വൈദ്യുതിയും മുടങ്ങും; നടപ്പാക്കുന്നത് അമേരിക്കയും ജര്‍മനിയും ഒഴിവാക്കിയ പദ്ധതി

Date : April 2nd, 2018

തിരുവനന്തപുരം: ഉപയോക്താക്കളെ കൊള്ളയടിക്കാനുള്ള പദ്ധതിയുമായി െവെദ്യുതി വകുപ്പ്. സംസ്ഥാനത്തു നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്ററിലൂടെയാണ് ഈ കറന്റ് കൊള്ള. ‘പീക് െടെം’ വില എന്ന നിലയ്ക്കാണ് സ്മാര്‍ട്ട് മീറ്ററില്‍ െവെദ്യുതിയുടെ യൂണിറ്റ് വില നിശ്ചയിക്കുന്നത്. തിരുവോണം ക്രിസ്മസ്, ന്യു ഇയര്‍ പോലുള്ള വിശേഷദിവസങ്ങളില്‍ (മൊെബെല്‍ എസ്.എം.എസിന് അധികം ചാര്‍ജ് മൊെബെല്‍ ദാതാക്കള്‍ ഈടാക്കുന്നപോലെ) െവെകിട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള ‘പീക് െടെമില്‍’ ഉപയോഗിക്കുന്ന െവെദ്യുതി ചാര്‍ജിന് രണ്ടിരട്ടിയിലധികം തുകയാണ് നല്‍കേണ്ടിവരുന്നത്. അപ്പോള്‍ രണ്ടുമാസം കൊണ്ട് കറന്റ് ചാര്‍ജ് ഇരട്ടിയാകും. നിലവില്‍ 2000 രൂപ ബില്ലടയ്ക്കുന്ന ഉപയോക്താക്കള്‍ സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കുന്നതോടെ 4,000 രൂപയോളമാണ് അടയ്‌ക്കേണ്ടിവരിക.

 

എല്ലാ വീട്ടിലും സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കുന്നതോടെ െവെദ്യുതി വകുപ്പ് കൊള്ളലാഭമാണ് ലക്ഷ്യമിടുന്നത്. ഉപയോഗിക്കേണ്ട െവെദ്യുതിയുടെ ചാര്‍ജ് ആദ്യമേതന്നെ കെ.എസ്.ഇ.ബിയുടെ അക്കൗണ്ടില്‍ അടയ്ക്കണം. തുകയ്ക്കു തുല്യമായ െവെദ്യുതിമാത്രമേ ഉപയോക്താവിന് ഉപയോഗിക്കാനാവൂ. അടച്ച പണത്തിന് െവെദ്യുതി ഉപയോഗിച്ചു കഴിഞ്ഞാല്‍ വീട്ടില്‍ കറന്റ് കാണില്ല. വീണ്ടും സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കാന്‍ ഒരുമിച്ചു കാശടയ്‌ക്കേണ്ടിവരും.

 

ബില്‍ അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരാന്‍ കെ.എസ്.ഇ.ബിക്ക് ഇനി ആളെ അയയ്‌ക്കേണ്ടതില്ല. രണ്ടു മാസത്തെ പണം അഡ്വാന്‍സായി ലഭിക്കുകയും ചെയ്യും. സ്മാര്‍ട്ട് മീറ്ററിലെ വിവരങ്ങള്‍ വിതരണ സ്‌റ്റേഷനിലെ ബില്‍ സെക്ഷനില്‍ എത്തിക്കുന്നതു സിഗ്‌നലുകളായിട്ടാണ്. സ്മാര്‍ട്ട് മീറ്റര്‍ ഏറ്റവും കൃത്യതയാര്‍ന്ന ഉപകരണമാണ്. അതിനാല്‍ ചെറിയ എര്‍ത്ത് ലീക്കേജ് പോലും െവെദ്യുത ഉപയോഗമായി കണക്കാക്കി തുക ബില്ലില്‍ കൂടും.

 

സ്മാര്‍ട്ട് മീറ്റര്‍ ഉപയോക്താക്കള്‍ക്ക് ഇതു പ്രയോജനകരമാെണന്നാണ് ബോര്‍ഡിന്റെ വാദം. അതിനു കെ.എസ്.ഇ.ബി. പറയുന്ന ന്യായം െവെദ്യുത ഉപയോഗം എത്രയായെന്ന് മൊെബെല്‍ വഴി അറിയാം എന്നതാണ്. അതേസമയം, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതോടെ ഓരോ വീടും ഒരു ട്രാന്‍സ്മിഷന്‍ സെന്റര്‍പോലെയാകും പ്രവര്‍ത്തിക്കുക. സ്മാര്‍ട്ട് മീറ്ററില്‍നിന്നുണ്ടാകുന്ന വികിരണം മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ദോഷമാണെന്നും വാദമുണ്ട്.

 

ദൂഷ്യവശം മനസിലാക്കിയ അമേരിക്കയും ജര്‍മനിയും യൂറോപ്പും സ്മാര്‍ട്ട് മീറ്റര്‍ മാറ്റി സാധാരണ മീറ്റര്‍ ഉപയോഗിച്ചു തുടങ്ങി. ഒരു സ്മാര്‍ട്ട് മീറ്ററിന് 5000 രൂപയാണ് വില. ഒരു കോടി ഉപയോക്താക്കള്‍ക്ക് 5000 കോടി രൂപ ചെലവുവരും. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മീറ്റര്‍ മാറ്റാന്‍ 5000 കോടി കെ.എസ്.ഇ.ബി. വീണ്ടും ചെലവാക്കണം. പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ചുവീടുകളില്‍ മാത്രം ആദ്യം സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കുമ്പോള്‍ പീക്ക് െടെംചാര്‍ജ്, പ്രീപെയ്ഡ് അഡ്വാന്‍സ് പേയ്‌മെന്റ് എന്നിവയുണ്ടാകില്ല. പദ്ധതി സംസ്ഥാന വ്യാപകമായ നടപ്പാക്കുന്നതോടെ ഉപയോക്താക്കളുടെ പോക്കറ്റടിക്കു തുടക്കമാകും.