പത്തു തലയാണിവള്‍ക്ക്, തനി രാവണന്‍! ലാലേട്ടന്റെ കാര്യത്തില്‍ മഞ്ജു അല്‍പം ഓവറാണ്; പുതിയ ലുക്ക് പുറത്തുവിട്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍; ആവേശത്തോടെ വരവേറ്റ് ആരാധകര്‍

Date : April 6th, 2018

ഓവറാക്കല്ലേ എന്നു മോഹന്‍ലാല്‍ സിനിമയില്‍ പറഞ്ഞാലും ഇക്കാര്യത്തില്‍ മഞ്ജു അല്‍പം ഓവറാണ്! അതും പത്തുതലയുള്ള രാവണന്‍! മഞ്ജുവും ഇന്ദ്രജിത്തും മുഖ്യ വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയ്ക്കായി ഇറക്കിയ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗം. പുതിയ ലുക്കില്‍ 10 വ്യത്യസ്ത മുഖഭാഗങ്ങളോടു കൂടി 10 തലയുള്ള മഞ്ജുവിനെയാണ് കാണാനാകുക. രാവണനെ പോലെ 10 തലയുമായി എത്തിയ മഞ്ജുവിന്റെ ഈ ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മഞ്ജു തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്.

 

മഞ്ജു വാര്യരും ഇന്ദ്രജിത്തും ഇതാദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മോഹന്‍ലാല്‍. മീനുക്കിട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. മീനുക്കുട്ടി മോഹന്‍ലാലിന്റെ വലിയൊരു ആരാധിക കൂടിയാണ്. സേതു മാധവനെന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. അച്ഛന്‍ ഇന്ദ്രജിത്തിന് വേണ്ടി ചിത്രത്തില്‍ മകള്‍ ഒരു പാട്ടും പാടുന്നുണ്ട്. ചിത്രത്തിന്റെ ഇന്‍ട്രോ സോംഗാണ് മകള്‍ പ്രാര്‍ത്ഥന പാടുന്നത്.

Manju-Warrier-Mohanlal-imit പത്തു തലയാണിവള്‍ക്ക്, തനി രാവണന്‍! ലാലേട്ടന്റെ കാര്യത്തില്‍ മഞ്ജു അല്‍പം ഓവറാണ്; പുതിയ ലുക്ക് പുറത്തുവിട്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍; ആവേശത്തോടെ വരവേറ്റ് ആരാധകര്‍

 

മോഹന്‍ലാല്‍ സിനിമകളെയും മോഹന്‍ലാല്‍ സിനിമകളിലെ കുറെയേറെ കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന കോമഡി ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. ടീസറില്‍ മോഹന്‍ലാലിന് മഞ്ജു വാര്യര്‍ ഫളൈയിംഗ് കിസ്സും നല്‍കുന്നുണ്ട്. ടീസറില്‍ മോഹന്‍ലാലിന് നല്‍കുന്ന ഫ്‌ളൈയിംഗ് കിസ്സ് എല്ലാ മലയാളികള്‍ക്കും വേണ്ടി മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ കഥാപാത്രം മീനുക്കുട്ടി നല്‍കുന്ന ആദരവാണെന്നും മഞ്ജു പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ടീസറിനെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്.

 

കടുത്ത താരാരാധികയായ ഒരു പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. പലപ്പോഴും ഏറെ ഗൗരവമായ വേഷങ്ങള്‍ ചെയ്തുപോന്ന മഞ്ജുവില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ഇതിലൂടെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

mohanlal1 പത്തു തലയാണിവള്‍ക്ക്, തനി രാവണന്‍! ലാലേട്ടന്റെ കാര്യത്തില്‍ മഞ്ജു അല്‍പം ഓവറാണ്; പുതിയ ലുക്ക് പുറത്തുവിട്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍; ആവേശത്തോടെ വരവേറ്റ് ആരാധകര്‍

 

ഈ ചിത്രത്തിലെ നിര്‍ണായകമായ മുഹൂര്‍ത്തങ്ങളും അരങ്ങേറുന്നതും മോഹന്‍ലാലിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇങ്ങനെയൊരു താരാരാധനയ്ക്ക് അടിമപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 1980 ഡിസംബര്‍ മാസം 20-ാംതീയതി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസാകുന്ന ദിനത്തില്‍ തിരശീലയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത് കേരളപുരം ഗ്രാമത്തില്‍ മീനാക്ഷി എന്ന ഒരു പെണ്‍കുട്ടി പിറന്നു. അന്നുമുതല്‍ 2016 ഒക്‌ടോബറില്‍ പുലിമുരുകന്‍ ഇറങ്ങുന്നതുവരെയുള്ള കാലഘട്ടത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.

mohanlal പത്തു തലയാണിവള്‍ക്ക്, തനി രാവണന്‍! ലാലേട്ടന്റെ കാര്യത്തില്‍ മഞ്ജു അല്‍പം ഓവറാണ്; പുതിയ ലുക്ക് പുറത്തുവിട്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍; ആവേശത്തോടെ വരവേറ്റ് ആരാധകര്‍

 

അഞ്ചാം വയസില്‍ ഓര്‍മ്മവച്ച നാള്‍ മുതല്‍ മീനാക്ഷിയുടെ മനസ് മോഹന്‍ലാലിനൊപ്പമാണ്. പിന്നീട് അവളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം അരങ്ങേറുന്നത് മോഹന്‍ലാലുമായി ബന്ധപ്പെട്ട വിശേഷങ്ങളിലൂടെയാണ്. കളിക്കൂട്ടുകാരനായ സേതുമാധവനാണ് മീനാക്ഷിയെ വിവാഹം കഴിക്കുന്നത്. അതാകട്ടെ നരസിംഹം റിലീസായ ദിവസമാണുതാനും. സേതുമാധവന്‍ നാട്ടിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. ഇവരുടെ വിവാഹത്തിനു ശേഷമാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മീനാക്ഷിയുടെ ഈ താരാരാധന വൈവാഹിക ജീവിതത്തെ, സേതുമാധവനെ, നാട്ടുകാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ ഏറെ രസകരമായി നോക്കിക്കാണുന്നത്.

 

ഇവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം ഇവരെ ഗ്രാമത്തില്‍നിന്നും നഗരത്തിലെത്താന്‍ കാരണമാകുന്നു. നഗരത്തിലെ ഇവരുടെ ജീവിതം ഒരു പ്രധാനപ്പെട്ട ഹൗസിംഗ് കോളനിയിലാണ്. ധാരാളം വി.ഐ.പി.കള്‍ താമസിക്കുന്ന ഒരു ഹൗസിംഗ് കോളനി. ഇവിടെവച്ച് പല പുതിയ കഥാപാത്രങ്ങളും മീനുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. എന്തിനെയും ഏതിനെയും അന്ധമായി വിശ്വസിച്ചുപോന്ന മീനുവിന് പല കള്ളനാണയങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ പോയത് അവളുടെ ജീവിതത്തില്‍ പുതിയ ചില പ്രതിസന്ധികള്‍ക്കു കാരണമായി. അതു തരണം ചെയ്യാന്‍ ഈ പെണ്‍കുട്ടിക്കു കഴിയുമോ? ഈ ചിത്രത്തിലൂടെ ഇതിനുള്ള ഉത്തരം തേടാനുള്ള ശ്രമത്തിലാണ് സംവിധായകനായ സാജിദ് യാഹ്യയും കൂട്ടരും.

 

mohanlal2 പത്തു തലയാണിവള്‍ക്ക്, തനി രാവണന്‍! ലാലേട്ടന്റെ കാര്യത്തില്‍ മഞ്ജു അല്‍പം ഓവറാണ്; പുതിയ ലുക്ക് പുറത്തുവിട്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍; ആവേശത്തോടെ വരവേറ്റ് ആരാധകര്‍

ഇത്തരമൊരു ചിത്രം ഫുള്‍ഫണ്‍ രീതിയിലാണ് അവതരിപ്പിക്കേണ്ടതും അതുകൊണ്ടുതന്നെ തികച്ചും ഫണ്‍ രീതിയില്‍ തന്നെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ പ്രത്യേക ശൈലിയുള്ള ഈ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം നിറഞ്ഞതായിരിക്കും. ഇന്ദ്രജിത്താണ് സേതുമാധവനെ അവതരിപ്പിക്കുന്നത്. അജുവര്‍ഗീസ്, സലിംകുമാര്‍, മണിയന്‍പിള്ളരാജു, സുനില്‍ സുഖദ, കോട്ടയം നസീര്‍, കെ.പി.എ.സി. ലളിത, കോട്ടയം പ്രദീപ്, ഗോകുലന്‍, സൗപിന്‍, സുധി കോപ്പ, ശ്രീജിത്ത് രവി, പ്രസീത, കൃഷ്ണകുമാര്‍, അഞ്ജലി നായര്‍, കൃതിക, സിജോയ് വര്‍ഗീസ്, സേതുലക്ഷ്മി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാസ്റ്റര്‍ വിശാല്‍, മാസ്റ്റര്‍ ഷെബിന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

 

സുനീഷ് മാറനാടിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ടോണി ജോസഫ് ഈണം പകരുന്നു. ഷാജികുമാര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മൈന്റ്‌സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍, ഷിബു തെക്കുംപുറം എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.