സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ല, ഒളിച്ചോടുകയുമില്ല; അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമയെടുക്കും; ടോക് ഷോയില്‍ നിലപാട് കടുപ്പിച്ച് നടി പാര്‍വതി

Date : April 8th, 2018

മ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയില്‍ നടി പാര്‍വതി വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും താന്‍ പറയാനുള്ളത് പറയുമെന്നാണ് പാര്‍വതി പറയുന്നത്. നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ തന്നില്ലെങ്കില്‍ സ്വന്തമായി സിനിമ എടുക്കുമെന്നും നടി വ്യക്തമാക്കി. പ്രമുഖ ജീന്‍സ് നിര്‍മാതാക്കളായ ലെവിസിന്റെ ഐ ഷേപ്പ് മൈ വേള്‍ഡ് എന്ന ടോക് ഷോയിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്.

 

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പാര്‍വതി നടത്തിയ കസബയെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരിതെളിച്ചത്. തുടര്‍ന്ന് മാസങ്ങളോളം നടി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടു. ഇപ്പോഴും ഇത് തുടരുമ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍വതി.

 

‘ഞാനല്ല ആദ്യമായി ആ സിനിമയെ വിമര്‍ശിച്ചത്. തനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. അന്ന് തനിക്കെതിരെ വന്ന ആക്രമണങ്ങളേക്കാള്‍ തന്നെ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ അടിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം താന്‍ എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.’ പാര്‍വതി പറഞ്ഞു.

rima-remya-parvathy സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ല, ഒളിച്ചോടുകയുമില്ല; അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമയെടുക്കും; ടോക് ഷോയില്‍ നിലപാട് കടുപ്പിച്ച് നടി പാര്‍വതി

 

ഈ പ്രശ്‌നത്തിന് ശേഷം ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു. സിനിമയില്‍ എനിക്കെതിരേ ഒരു ലോബി തന്നെയുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നാണ് പാര്‍വതി വ്യക്തമാക്കി. ‘സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.’ താരം കൂട്ടിച്ചേര്‍ത്തു.

 

നേരത്തേ, താന്‍ പറഞ്ഞ നിലപാടുകള്‍ പൊതു സമൂഹത്തിനു മനസിലാകുന്നതു വരെ തുടരുമെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു. ‘മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിക്കുമ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. അദ്ദേഹത്തിനും അതു മനസിലാക്കാന്‍ കഴിഞ്ഞു. തന്റെ ആരാധകരോട് എന്തു പറയണം, എങ്ങനെ ആശയവിനിമയം നടത്തണം എന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോഴും ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ച കാര്യങ്ങളില്‍ മാത്രമാണ്. എന്റെ ഊര്‍ജം എല്ലായ്‌പ്പോഴും ആ ദിശയിലേക്കു നയിച്ച് കൊണ്ടിരിക്കും’- പാര്‍വതി പറഞ്ഞു.

 

parvathy സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ല, ഒളിച്ചോടുകയുമില്ല; അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമയെടുക്കും; ടോക് ഷോയില്‍ നിലപാട് കടുപ്പിച്ച് നടി പാര്‍വതി

‘സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ശരിയായ നിയമവ്യവസ്ഥിതി ഉണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങള്‍ പോലും നമുക്ക് പുതിയതാണ്. ട്രോളുകള്‍ പോലും തമാശരൂപത്തിലാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതൊരു സ്ത്രീയ്ക്ക് നേരെ അല്ലെങ്കില്‍ അവളെ പരിഹസിക്കുന്ന രീതിയിലാണെങ്കില്‍ അത് തീര്‍ച്ചയായും അപമാനിക്കുക തന്നെയാണ്. ഇതില്‍ നമ്മള്‍ കണ്ണടച്ചുപോയാല്‍ അത് ശരിയാണെന്ന് ആളുകള്‍ വിശ്വസിക്കും അത് പിന്നീട് ശാരീരികമായ ഉപദ്രവങ്ങളിലേക്കും നയിക്കും. അതിനൊരു താക്കീത് ആയിരുന്നു അറസ്‌റ്റെന്നും അവര്‍ വ്യക്തമാക്കുന്നു.

 

‘റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ദീദി ദാമോദരന്‍ തുടങ്ങിയ പലരും ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചൂഷണങ്ങളെപ്പറ്റി തുറന്നു പറയുന്നുണ്ട്. എന്റെ സിനിമകള്‍ വിജയിച്ചു തുടങ്ങിയതും എനിക്ക് അവാര്‍ഡുകള്‍ ലഭിച്ചതുമൊക്കെ അടുത്തകാലങ്ങളിലാണ്. പക്ഷെ, ഇതൊന്നുമില്ലായിരുന്നെങ്കിലും ഞാന്‍ സംസാരിക്കുമായിരുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും മുന്‍ വര്‍ഷങ്ങളില്‍ നിന്നൊക്കെ എനിക്ക് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കസബയെക്കുറിച്ചുള്ള പരാമര്‍ശം മുന്‍കൂട്ടി നിശ്ചയിച്ചതൊന്നുമായിരുന്നില്ല. ഞാന്‍ ഇത്തരം നിരവധി സിനിമകള്‍ കാണുകയും അതിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഐഎഫ്എഫ്‌കെ വേദിയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് ഞാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞേനെ. ഞാന്‍ ജോലി ചെയ്യുന്നിടത്ത് മാറ്റങ്ങള്‍ വന്നുകാണണമെങ്കില്‍ തുറന്നുസംസാരിച്ചേ പറ്റൂ. അതുപറയാനുള്ള അവകാശം എനിക്കുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. സ്ത്രീവിരുദ്ധത, അതിക്രമങ്ങള്‍ തുടങ്ങി നമ്മുടെ സമൂഹത്തില്‍ കാണുന്ന എല്ലാ മോശം കാര്യങ്ങളും സിനിമയിലും പ്രതിഫലിക്കും. എന്നാല്‍ അതിനെ മഹത്വവത്കരിക്കുന്നത് തെറ്റാണെന്നും പാര്‍വതി പറഞ്ഞു.

 

സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞതില്‍ അഭിമാനമുണ്ടെന്നും പാര്‍വതി പറഞ്ഞു. ‘പൃഥ്വിരാജ് അത് പറഞ്ഞതില്‍ വളരെ അഭിമാനം തോന്നുന്നുണ്ട്. ആരാധകവൃന്ദങ്ങളും അധികാരങ്ങളുമുള്ള നിരവധി താരങ്ങള്‍ നമുക്കിടയിലുണ്ട്. തങ്ങളുടെ ഉത്തരവാദിത്തം അവരും മനസിലാക്കണം. തുറന്നുപറഞ്ഞില്ലെങ്കിലും അവരും ശരിയായ തീരുമാനങ്ങളെടുക്കുമെന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.’പാര്‍വതി പറഞ്ഞു.

 

email സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ല, ഒളിച്ചോടുകയുമില്ല; അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമയെടുക്കും; ടോക് ഷോയില്‍ നിലപാട് കടുപ്പിച്ച് നടി പാര്‍വതിpinterest സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ല, ഒളിച്ചോടുകയുമില്ല; അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമയെടുക്കും; ടോക് ഷോയില്‍ നിലപാട് കടുപ്പിച്ച് നടി പാര്‍വതി0facebook സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ല, ഒളിച്ചോടുകയുമില്ല; അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമയെടുക്കും; ടോക് ഷോയില്‍ നിലപാട് കടുപ്പിച്ച് നടി പാര്‍വതി0google സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ല, ഒളിച്ചോടുകയുമില്ല; അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമയെടുക്കും; ടോക് ഷോയില്‍ നിലപാട് കടുപ്പിച്ച് നടി പാര്‍വതി0twitter സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് ഭയമില്ല, ഒളിച്ചോടുകയുമില്ല; അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമയെടുക്കും; ടോക് ഷോയില്‍ നിലപാട് കടുപ്പിച്ച് നടി പാര്‍വതി