നോക്കുകൂലി അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ തുടക്കം; എന്റെ വിഷയത്തില്‍ പിണറായി വിജയന്റെ ഇടപെടല്‍ മാതൃകാപരം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ സന്തോഷം: നടന്‍ സുധീര്‍ കരമന

Date : April 10th, 2018

നോക്കുകൂലി അവസാനിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം പുതിയൊരു തൊഴില്‍ സംസ്‌ക്കാരത്തിന്റെ തുടക്കമാണെന്ന് നടന്‍ സുധീര്‍ കരമന. തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ പണം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തിരികെ നല്‍കി ഖേദം പ്രകടിപ്പിച്ചെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കേണ്ടന്നാണ് താന്‍ ആഗ്രഹിച്ചതെന്നും സുധീര്‍ കരമന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി എന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നുവെന്നും സുധീര്‍ പറഞ്ഞു

സുധീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളെ

നോക്കുകൂലി വിഷയം അവസാനിപ്പിച്ചു…എന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകള്‍ 25000 രൂപ നോക്ക് കൂലി വാങ്ങിയത് മാധ്യമ ചര്‍ച്ചയായിരുന്നു.ഇതിനെ തുടര്‍ന്ന്, ഹെഡ് ലോഡ് തൊഴിലാളികള്‍ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വം എന്റെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. കുറ്റാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്പെന്‍ഡ് ചെയത് മാറ്റി നിര്‍ത്തിയതിനാല്‍ തങ്ങളുടെ കുടുംബം പട്ടിണിയില്‍ ആന്നെന്നും അതിനാല്‍ പ്രശ്നം പരിഹരിക്കണമെന്ന് അവര്‍ അപേക്ഷിക്കുകയും 25000 രൂപ തിരികെ നല്‍കുകയും ചെയ്തു.

 

എന്റെ സുഹൃത്തും,സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ദീപക് എസ് പി യുടെ മധ്യസ്ഥതയില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചു. കേരളത്തിന്റെ ബഹു.മുഖ്യമന്ത്രി നോക്കൂ കൂലി അവസാനിക്കുന്നതായി പ്രഖ്യാപിച്ച ഉടനെ, നിര്‍ഭാഗ്യവശാല്‍ നടന്ന… എന്റെ വിഷയം സമൂഹമാകെ ചര്‍ച്ച ചെയ്യുന്ന നിലയിലായി… നോക്കുകൂലി കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം മാതൃകാപരമാണ്.

 

പുതിയൊരു തൊഴില്‍ സംസ്‌ക്കാരത്തിന്റെ തുടക്കമായി സര്‍ക്കാര്‍ തീരുമാനത്തെ ഞാന്‍ കാണുന്നു.എനിക്കുണ്ടായ ദുരനുഭവം ആവര്‍ത്തിക്കരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണ് എനിക്കുള്ളത്. സമൂഹത്തില്‍ ഏറെ നാളുകളായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു തൊഴില്‍ പ്രശ്നം എന്ന നിലയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എന്റെ കാര്യത്തില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ആരെയും വ്യക്തിപരമായി വേദനിപ്പിക്കേണ്ടന്ന് ഞാനും ആഗ്രഹിച്ചു… അതിനാല്‍ എനിക്കുണ്ടായ ഈ പ്രശ്നം പെട്ടന്ന് തീര്‍ക്കാന്‍ എന്നാല്‍ കഴിയുന്ന ഇടപെടല്‍ ഞാന്‍ നടത്തുകയും ചെയ്ത.

 

രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി എന്നതില്‍ ഞാന്‍ഏറെ സന്തോഷിക്കുന്നു. ബഹു .മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍, സിഐടിയു നേതാക്കളായ ശ്രീ.വി.ശിവന്‍കുട്ടി ,ശ്രീ ജയന്‍ബാബു, എന്റെ സുഹൃത്തുകൂടിയായ അഡ്വ. ദീപക് എസ് പി കഴക്കൂട്ടം ലേബര്‍ ഓഫീസിലെ ശ്രീ കൃഷ്ണകുമാര്‍ എന്നിവരുടെ ഇടപെടല്‍ എനിക്ക് വളരെയേറെ ആശ്വാസം പകര്‍ന്നു.

 

അവരുടെ സഹകരണം ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.ഇനിയൊരു ചര്‍ച്ചക്ക് വഴിവെക്കാതെ ഈ പ്രശനം ഇവിടെ അവസാനിക്കുകയാണ്.ഇക്കാര്യത്തില്‍ യഥാസമയം ഇടപെട്ട, ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു.

 

 

email നോക്കുകൂലി അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ തുടക്കം;  എന്റെ വിഷയത്തില്‍ പിണറായി വിജയന്റെ ഇടപെടല്‍ മാതൃകാപരം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ സന്തോഷം: നടന്‍ സുധീര്‍ കരമനpinterest നോക്കുകൂലി അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ തുടക്കം;  എന്റെ വിഷയത്തില്‍ പിണറായി വിജയന്റെ ഇടപെടല്‍ മാതൃകാപരം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ സന്തോഷം: നടന്‍ സുധീര്‍ കരമന0facebook നോക്കുകൂലി അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ തുടക്കം;  എന്റെ വിഷയത്തില്‍ പിണറായി വിജയന്റെ ഇടപെടല്‍ മാതൃകാപരം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ സന്തോഷം: നടന്‍ സുധീര്‍ കരമന0google നോക്കുകൂലി അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ തുടക്കം;  എന്റെ വിഷയത്തില്‍ പിണറായി വിജയന്റെ ഇടപെടല്‍ മാതൃകാപരം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ സന്തോഷം: നടന്‍ സുധീര്‍ കരമന0twitter നോക്കുകൂലി അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ തുടക്കം;  എന്റെ വിഷയത്തില്‍ പിണറായി വിജയന്റെ ഇടപെടല്‍ മാതൃകാപരം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ സന്തോഷം: നടന്‍ സുധീര്‍ കരമന