ദുബായില്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; വൈകിയാല്‍ സംസ്‌കരിക്കുമെന്ന് ആശുപത്രി അധികൃതര്‍

Date : April 11th, 2018

ദുബായ്: ദുബായില്‍ ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല. യുഎഇയിലെ അല്‍ എയ്ന്‍ സിറ്റിയിലെ ആശുപത്രിക്കു മുകളില്‍നിന്നാണ് ആത്മഹത്യ ചെയ്തത്. സുജ സിങ് എന്നു പേരുള്ള നാല്‍പതു വയസുള്ള നഴ്‌സ്, കേരളത്തില്‍നിന്ന് ഉള്ളയാളാണെന്നു ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്. ഇരുവരും വിദേശത്താണു പഠനം. മരണകാരണം എന്താണന്നു വ്യക്തമല്ല.

 

ജനുവരി മുതല്‍ ആശുപത്രിയില്‍ ഹെഡ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നെന്ന് ആശുപത്രി വക്താവ് പറഞ്ഞു. ആശുപത്രി ജീവനക്കാരെല്ലാം ഞെട്ടലിലാണെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുമായോ, സഹപ്രവര്‍ത്തകരുമായോ യാതൊരു പ്രശ്‌നവും ഇവര്‍ക്കുള്ളതായി അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

 

വിവാഹ ബന്ധം വേര്‍പെടുത്തിയ ഇവരുടെ കുട്ടികളെ ബന്ധപ്പെട്ടെങ്കിലും ബോഡി ഏറ്റുവാങ്ങാന്‍ തയാറായിട്ടില്ല. അങ്ങനെയെങ്കില്‍ ദുബായില്‍തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്സൽ ഹോസ്പിറ്റൽ. അബുദാബിയിലും ഈ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ നഴ്സുമാർക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല.

 

ജനറൽ നഴ്സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിർഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്കും ബിഎസ്സി നേഴ്സുമാർക്കും 5000 മുതൽ 7000 വരെ ദിർഹവും (ഏകദേശം 88,000 മുതൽ 1,23,000 രൂപ വരെ) ശമ്പളം നൽകാമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഡിസംബർ മുതൽ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്സുമാരുടെ ജീവിതം ദുരിതത്തിലായി.

 

തുടർന്ന് ഫെബ്രുവരി മാസത്തിൽ എല്ലാവർക്കും 1000 ദിർഹം മാത്രം നൽകി ആശുപത്രി അധികൃതർ വാർത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കൺമുമ്പിൽ സഹപ്രവർത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളവർ.

email ദുബായില്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; വൈകിയാല്‍ സംസ്‌കരിക്കുമെന്ന് ആശുപത്രി അധികൃതര്‍pinterest ദുബായില്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; വൈകിയാല്‍ സംസ്‌കരിക്കുമെന്ന് ആശുപത്രി അധികൃതര്‍0facebook ദുബായില്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; വൈകിയാല്‍ സംസ്‌കരിക്കുമെന്ന് ആശുപത്രി അധികൃതര്‍0google ദുബായില്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; വൈകിയാല്‍ സംസ്‌കരിക്കുമെന്ന് ആശുപത്രി അധികൃതര്‍0twitter ദുബായില്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; വൈകിയാല്‍ സംസ്‌കരിക്കുമെന്ന് ആശുപത്രി അധികൃതര്‍